മാവോവാദി വേട്ട അവസാനിപ്പിക്കണം: പി.സി.ജോര്‍ജ്ജ്

January 14th, 2015

തൃശ്ശൂര്‍: മാവോ വാദികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും സംസ്ഥാനത്തെ മാവോവാദി വേട്ട അവസാനിപ്പിക്കണമെനും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ആദിവാസികള്‍ക്കു വേണ്ടി കൊള്ളപ്പലിശക്കാര്‍ക്ക് എതിരെയാണ് അവര്‍
നിലകൊള്ളുന്നത്. നീതിക്കു വേണ്ടിയാണ് മാവോ വാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാവോവാദി സാന്നിധ്യം കാരണം വയനാട് അടക്കം ഉള്ള ജില്ലകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ജോലി ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മാവോവാദികള്‍ സംസ്ഥാനത്ത് ആരെയും വെടിവെച്ച് കൊന്നിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് പണം തട്ടിയെടുക്കുവാന്‍ കഴിയുന്ന തരത്തില്‍ കോടികളുടെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന നാണം കെട്ട രീതിയോട് യോജിക്കാന്‍ കഴിയില്ല. പത്തോ ഇരുപതോ മാവോയിസ്റ്റുകള്‍ക്കു വേണ്ടി ആയുധം സംഭരിക്കുന്നതിനല്ല പണം ചിലവിടേണ്ടതെന്നും ആശയപരമായ ചര്‍ച്ചകളിലൂടെ അവരെ തീവ്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ആകണം സര്‍ക്കാര്‍ പണം ഉപയോഗിക്കേണ്ടതെന്നും ജോര്‍ജ്ജ് പറഞ്ഞു.

അക്രമം നടത്തുന്ന മാവോവാദികളെ സര്‍ക്കാര്‍ നേരിടുമെന്നും പി.സി.ജോര്‍ജ്ജ് ആദ്യം അക്രമം നടത്തുന്ന മാവോവാദികളെ ഉപദേശിക്കട്ടെ എന്നും മറുപടിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അക്രമം അവസാനിപ്പിച്ചാല്‍ മാവോവാദി വേട്ടയും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.സി.ജോര്‍ജ്ജിന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മയക്കുവെടിവെച്ച ഡോക്ടറെ ആന കുത്തിക്കൊന്നു

January 12th, 2015

തിരുവല്ല: ഇടഞ്ഞ ആനയെ തളക്കുവാന്‍ ശ്രമിക്കുന്നതിനിടെ മയക്കുവെടി വിദഗ്ദനായ ഡോക്ടര്‍ സി.ഗോപകുമാര്‍ (47) ആനയുടെ കുത്തും ചവിട്ടുമേറ്റ് മരിച്ചു. പത്തനംതിട്ടയിലെ പെരുമ്പട്ടിയില്‍ ഞായറാഴ്ച രാവിലെ ആണ് സംഭവം. കോട്ടാങ്ങല്‍ ഗംഗാപ്രസാദ് എന്ന ആനയാണ് ഡോ.ഗോപകുമാറിനെ കുത്തിയത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ചെമ്മരപ്പള്ളില്‍ രഘുനാഥന്റെ ഉടമസ്ഥതയില്‍ ഉള്ള ആനയാണ് കോട്ടാങ്ങല്‍ ഗംഗാപ്രസാദ്. ഡോക്ടര്‍ സി.ഗോപകുമാര്‍ ആണ് ഈ ആനയെ ചികിത്സിച്ചിരുന്നത്. ആനയിടഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും അദ്ദേഹത്തെ വിളിച്ചു വരുത്തുകയായിരുന്നു.

രാവിലെ വായ്പൂര്‍ മഹാദേവന്‍ ക്ഷേത്രത്തിനു സമീപം ആറാട്ടുകടവില്‍ കുളിപ്പിക്കുന്നതിനിടയിലാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ചെട്ടിമുക്ക്, കുളത്തൂര്‍മൂഴി വഴി ഓടി വായ്പൂര്‍ ചന്തക്ക് സമീപം എത്തി. ഈ സമയം അവിടെ എത്തിയ ഡോക്ടര്‍ ആനയെ മയക്കുവെടിവച്ചു. എന്നാല്‍ ആന മയങ്ങിയില്ല. തുടര്‍ന്ന് തോട്ടത്തിലേക്ക് കയറിയ ആന ഒരു പശുവിനെ കുത്തിപരിക്കേല്പിച്ചു. ഈ സമയം ഡോക്ടര്‍ ആനയെ പിന്തുടര്‍ന്ന് വെടിവെക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പാലത്താനം ബിമല്‍ മോഹന്റെ പുരയിടത്തിനു സമീപം വച്ച് ഡോകടര്‍ വീണ്ടും ആനയെ മയക്കുവെടിവാകു. വെടികൊണ്ട ആന പെട്ടെന്ന് പിന്തിരിഞ്ഞ് ഡോക്ടറെ ആക്രമിക്കുവാന്‍ ഒരുങ്ങി. ചുറ്റും തടിച്ചു കൂടിയ ജനക്കൂട്ടത്തിന്റെ ബഹളത്തിനിടയില്‍ ഒരു നിമിഷം ശ്രദ്ധതെറ്റി ഡോക്ടര്‍ താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് പാഞ്ഞടുത്ത ആന ഡോക്ടറെ ആക്രമിച്ചു. ആനയുടെ ചവിട്ടും കുത്തുമേറ്റ് കിടന്ന ഡോക്ടറുടെ അടുത്തു നിന്നും ആന മാറാതെ നിന്നു. പാപ്പന്മാരും എലിഫെന്റ് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ആനയെ സംഭവ സ്ഥലത്തുനിന്നും മാറ്റി. തുടര്‍ന്ന് വടം ഉപയോഗിച്ച് ആനയെ തളച്ചു.

കരുനാഗപ്പള്ളി കുലങ്ങര കാക്കനവീട്ടില്‍ പരേതനായ ചന്ദ്രശേഖരന്‍ നായരുടെ മകനാണ് ഡോക്ടര്‍ ഗോപകുമാര്‍.മല്ലപ്പള്ളി ഗവ.വെറ്റിനറി ആശുപത്രിയിലെ സര്‍ജനും ജില്ലയിലെ എലിഫന്റ് സ്‌ക്വാഡ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു ഡോക്ടര്‍ സി.ഗോപകുമാര്‍. ആനചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രശസ്തനാണ് അദ്ദേഹം. ഡോ.ബിന്ദു ലക്ഷ്മി (തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ്). മകള്‍ ഗോപിക (പ്ലസ്റ്റു വിദ്യാര്‍ഥിനി).

മയക്കുവെടിയേറ്റ ഉടനെ ആനകള്‍ പ്രകോപിതരാകുകയും ആക്രമണകാരിയാകുകയും ചെയ്യുന്ന പതിവുണ്ട്. 2006-ല്‍ ഇത്തരത്തില്‍ മയക്കുവെടിയേറ്റ ആനയെ പിന്തുടരുന്നതിനിടയില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഡോക്ടര്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടിരുന്നു. ആനയിടയുമ്പോള്‍ തടിച്ചു കൂടുന്ന ജനങ്ങള്‍ പലപ്പോഴും ആനയെ തളക്കുന്നതിനു പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പെരുമ്പട്ടിയിലും തടിച്ചുകൂടിയ ജനം ആനയെ കൂടുതല്‍ പ്രകോപിതനാക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കി

December 30th, 2014

മുംബൈ: സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിഷ് ഷായെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. അദ്ദേഹത്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഉത്തവിട്ടത്.രാഷ്ടീയമായി അമിത്ഷായെ ആക്രമിക്കുവാന്‍ എതിരാളികള്‍ ഏറെ പ്രയോജനപ്പെടുത്തിയതാണ് സൊറാബുദ്ദീന്‍ കേസ്.

2005-ല്‍ ആണ് സൊറാബുദ്ദീനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടത്. അന്ന് ഗുജറത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ. 2013-ല്‍ ആണ് അമിത് ഷാ അടക്കം 18 പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2010-ല്‍ അറസ്റ്റിലായതോടെ അമിത് ഷായ്ക്ക് ഗുജറാത്തിലെ നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും രാജിവെക്കേണ്ടിവന്നു. കേസില്‍ അമിത് ഷായ്ക്ക് ജാമ്യം ലഭിച്ചു. പിന്നീട് ഈ കേസ് ഗുജറാത്തിലെ കോടതിയില്‍ നിന്നും മുംബൈയിലേക്ക് മാറ്റിയിരുന്നു.

അമിത് ഷായ്ക്ക് വിടുതല്‍ നല്‍കിയതിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൊറാബുദ്ദീന്റെ ബന്ധുക്കള്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയചന്ദ്രന്‍ മൊകേരി മോചിതനായി

December 26th, 2014

mali-prison-epathram

കോഴിക്കോട്: മാലി ദ്വീപില്‍ എട്ടു മാസത്തിലേറെയായി തടവില്‍ കഴിഞ്ഞിരുന്ന മലയാളി അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ മൊകേരി ജയില്‍ മോചിതനായി ബാംഗ്ലൂരില്‍ എത്തി. മൈന ഉമൈബാൻ ഉള്‍പ്പെടെ ഉള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ ഇടപെടലാണ് ജയചന്ദ്രന്റെ മോചനത്തിലേക്ക് നയിച്ചത്. ധാരാളം പേരുടെ പരിശ്രമ ഫലമായിട്ടാണ് ജയചന്ദ്രന്റെ അവസ്ഥ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുവാനും നടപടികള്‍ ഊര്‍ജ്ജിതമാക്കുവാനും ആയത്. ജയചന്ദ്രന്റെ മോചനത്തിനായി ഭാര്യ ജ്യോതി ഡെല്‍ഹിയില്‍ എത്തി നേതാക്കന്മാരെയും അധികാരികളെയും കണ്ടിരുന്നു.

jayachandran-mokeri-epathramജയചന്ദ്രൻ മൊകേരി

ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് മുരളീധരന്‍ ഉള്‍പ്പെടെ വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മോചനത്തിനായി ഇടപെട്ടിരുന്നു.

45 ദിവസത്തിലധികം വിദേശികളെ മാലി ദ്വീപിലെ ജയിലില്‍ വെക്കരുതെന്ന നിയമം അടുത്തിടെ കൊണ്ടു വന്നിരുന്നു. ഇതും മോചനത്തിനു ഗുണകരമായി. മാലി ദ്വീപിലെ കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനും തലശ്ശേരിക്കാരനുമായ പി. എ. സെയ്ദും മോചനത്തിനായും നാട്ടിലേക്ക് മടങ്ങുന്നതിനായും സഹായം നല്‍കി. ജയചന്ദ്രനായി ഹാജരായ അഭിഭാഷകന്റെ ഫീസായ ഒരു ലക്ഷം രൂപയുടെ ഗണ്യമായ ഒരു ഭാഗം മാലി ദ്വീപിലെ ഇന്ത്യന്‍ ക്ലബ് നല്‍കി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാലക്കാട്ടും വയനാട്ടിലും ആക്രമണം നടത്തിയത് മാവോവാദികള്‍?

December 22nd, 2014

പാലക്കാട്/മാനന്തവാടി: സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോവാദികള്‍ എന്ന് സംശയിക്കുന്ന സംഘങ്ങളുടെ ആക്രമണം. സൈലന്റ്
വാലിയിലെ റേഞ്ച് ഓഫീസിനു നേരെ പുലര്‍ച്ചെ ഒന്നരയോടെ ആണ് ആക്രമണ ഉണ്ടായത്. സംഭവ സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പാലക്കാട്
നഗരത്തിലെ ചന്ദ്രനഗറിലെ കെ.എഫ്.എസി റസ്റ്റോറന്റിനു നേരെയും ആക്രമണം നടന്നു. തുണികൊണ്ട് മുഖം മൂടിയ ചിലര്‍ ആണ് ആക്രമണം നടത്തിയത്.
സംബവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

സൈലന്റ് വാലിയിലെ റേഞ്ച് ഓഫീസിനു മുമ്പിലുണ്ടയിരുന്ന ജീപ്പ് അക്രമികള്‍ കത്തിച്ചു. ഓഫീസിലുണ്ടായിരുന്ന നാലു കമ്പ്യൂട്ടറുകള്‍ തകര്‍ക്കുകയും
ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യം മുഴക്കിയ സംഘം സായുധ വിപ്ലവത്തിനു ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
ബഹളം കേട്ട് സമീപത്തെ കോര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉണര്‍ന്നെങ്കിലും സംഘത്തിന്റെ കൈവശം ആയുധങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന്
പിന്മാറി. പത്തിലധികം പേര്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. പാലക്കാട്ടെ വിവിധ വനമേഘലകളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു. തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വെള്ളമുണ്ട കുഞ്ഞോത്തെ ഫോറസ്റ്റ് ഔട്ട്പോസ്റ്റിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ഓഫീസിലെ ജനാല ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഫീസിലെ ചില
ഫര്‍ണ്ണീച്ചറുകള്‍ക്ക് തീയ്യിട്ടിട്ടുണ്ട്. വെള്ളത്തിന്റേയും മണ്ണിന്റേയും കാടിന്റേയും അവകാശാം സ്ഥാപിക്കുക സി.പി.ഐ (മാവോയിസ്റ്റ്) എന്നെഴുതിയ പോസ്റ്ററുകള്‍
ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

ആക്രമണം നടത്തിയത് മാവോയിസ്റ്റുകള്‍ ആണെന്ന് ഇന്റലിജെന്‍സ് വൃത്തങ്ങള്‍ സ്ഥിതീകരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ പാലക്കാട്ടെയും വയനാട്ടിലേയും ആക്രമണങ്ങള്‍ നടത്തിയത് മാവോയിസ്റ്റുകള്‍ അല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജനശ്രദ്ധ കിട്ടുവാനായി മാവോയിസ്റ്റുകളുടെ പേരില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന ആക്രമണങ്ങളാണ്. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണുവരുമെന്നും സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ചെറുക്കുന്നതിന് സര്‍ക്കാരിനൊപ്പം ജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആലപ്പുഴയില്‍ ഹിന്ദുമതത്തിലേക്ക് നടത്തിയ പുന:പരിവര്‍ത്തനം വിവാദമാകുന്നു
Next »Next Page » ജയചന്ദ്രന്‍ മൊകേരി മോചിതനായി »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine