തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ട ങ്ങളി ലായി നടത്തും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
നവംബര്‍ 2, 5 തിയ്യതി കളിൽ വോട്ടിംഗും ഏഴാം തിയ്യതി ഫല പ്രഖ്യാപനവും ആയിരിക്കും.
ഒക്ടോബര്‍ 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 14 നു നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പി ക്കേണ്ട അവസാന ദിവസ മായി രിക്കും. 15 നാണ് സൂക്ഷ്മ പരിശോധന, 17 നു പത്രിക പിന്‍ വലിക്കേണ്ട അവസാന ദിവസവും.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർ കോട് ജില്ല കളിലാണ് നവംബർ രണ്ടാം തിയ്യതി ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക.
രണ്ടാം ഘട്ടമായ നവംബർ 5 നു കോട്ടയം, പത്തനം തിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ല കളിലു മാണ് വോട്ടെടുപ്പ്. നവംബര്‍ ഏഴിന് രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
21,871 നിയോജക മണ്ഡല കളിൽ 35,000 ത്തോളം പോളിംഗ് ബൂത്തു കളിലായി 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായ ത്തുകൾ, 14 ജില്ലാ പഞ്ചായ ത്തുകൾ, 86 മുനിസി പ്പാലിറ്റി കൾ, 6 കോർപ്പറേഷനു കൾ എന്നിവ യിലേക്കാണ് തെരഞ്ഞെടുപ്പ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, നിയമം