വിവരാവകാശ അപേക്ഷക്ക് ഫയല്‍ കാണാനില്ലെന്ന് മറുപടി നല്‍കിയാല്‍ അഞ്ചുവര്‍ഷം തടവ്

April 26th, 2015

തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ക്ക് ബന്ധപ്പെട്ട ഫയല്‍ കാണാനില്ല എന്നു പറഞ്ഞ് മറുപടി നല്‍കാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും പിഴശിക്ഷയും ലഭിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. ഫയലുകള്‍ കാണാനില്ല എന്ന് പറഞ്ഞ് ആയിര കണക്കിനു വിവരാവകാശ അപേക്ഷകളാണ് മറുപടി നല്‍കാതെ ഉദ്യോഗസ്ഥര്‍ മടക്കുന്നത്. ഇതിനെതിരെ ശക്തമായ പരാതി ഉയര്‍ന്നിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വ്യക്തമായ കാരണമില്ലാതെ ഇത്തരത്തില്‍ അപേക്ഷകളിന്മേല്‍ മറുപടി നല്‍കാതിരിക്കുവാന്‍ ആകില്ല.

വിവാദ വിഷയങ്ങള്‍ സംബന്ധിച്ചോ തങ്ങളുടെ വീഴ്ചകള്‍ പുറാത്ത് വരുന്നതുമായതോ ആയ അപേക്ഷകളിന്മേലാണ് മിക്കവാറും ഉദ്യോഗസ്ഥര്‍ ഫയല്‍ കാണാനില്ല എന്ന് മറുപടി നല്‍കി മടക്കാറുള്ളത്. ഇത് വിവവാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രമുഖ നടി മദ്യപിച്ച് ചടങ്ങിനെത്തി; സ്പീക്കര്‍ വേദി വിട്ടു

April 26th, 2015

woman-alcohol-abuse-epathram

തിരുവനന്തപുരം: സ്ഫടികം സിനിമയില്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ച ആടുതോമയ്ക്കൊപ്പം കള്ളുകുടിച്ച് നിയന്ത്രണം വിട്ടഭിനയിച്ച നടിയെ മലയാളികള്‍ മറന്നു കാണാ‍ന്‍ ഇടയില്ല. എന്നാല്‍ യദാര്‍ഥ ജീവിതത്തില്‍ അതും നിയമസഭാ സെക്രട്ടേറിയേറ്റില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയ നടി അതിലും വലിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതു സംഘടനയുടെ വാര്‍ഷിക ഫോറത്തില്‍ ഉദ്ഘാടകകയായി എത്തിയ താരം സ്പീക്കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്ത ചടങ്ങിനെ അലങ്കോലപ്പെടുത്തി. നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകി എത്തിയ നടി സാമാന്യം നന്നായി തന്നെ മദ്യപിച്ചിരുന്നു. പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ നാക്കു കുഴഞ്ഞു. സുബോധമില്ലാതെ അതുമിതും പറയുവാന്‍ തുടങ്ങിയതോടെ സംഘാടകര്‍ വെട്ടിലായി. ഫിറ്റായ നടിയുടെ “കുഴഞ്ഞ് മറിഞ്ഞ“ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ സ്പീക്കര്‍ ശക്തന്‍ വേദി വിട്ടു. ‘താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ക്ക് ഇരുന്നാല്‍ എന്താ’ എന്നായി നടിയുടെ പ്രതികരണം. ഒടുവില്‍ സംഘാടകര്‍ നടിയെ കാറില്‍ കയറ്റി വിടുകയായിരുന്നു.

മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി മികച്ച അഭിനേത്രിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു പ്രമുഖ നടന്റെ ഭാര്യയായിരുന്ന നടി പിന്നീട് അദ്ദേഹവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചു. നടിയുടെ അമിത മദ്യപാനത്തെ കുറിച്ച് വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയില്‍ അവസരം കുറഞ്ഞതൊടെ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും, മത്സരങ്ങളുടെ ജഡ്ജിയായും പങ്കെടുത്തു വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം; സംസ്ഥാനത്തെ റ്റ്യൂഷന്‍ മേഖല തകര്‍ച്ചയിലേക്ക്

April 26th, 2015

students-epathram

തൃശ്ശൂര്‍: ഇത്തവണത്തെ എസ്. എസ്. എല്‍. സി. പരീക്ഷയുടെ രണ്ടാം വട്ട ഫല പ്രഖ്യാപനത്തില്‍ നേരത്തെ പ്രഖ്യാപിച്ച 97.99% -ല്‍ നിന്നും 98.57% ആയി ഉയര്‍ന്നതോടെ ആശങ്കയിലാ‍കുന്നത് റ്റ്യൂഷന്‍ മാസ്റ്റര്‍മാരാണ്. എസ്. എസ്. എല്‍. സി. പരീക്ഷ യെഴുതിയവരെ മാത്രമല്ല എഴുതാത്തവരെ പോലും വിജയിപ്പിക്കുന്ന അവസ്ഥ റ്റ്യൂഷന്‍ മേഖലയെ തകര്‍ച്ചയിലേക്ക് തള്ളി വിടുന്നു. ആയിര ക്കണക്കിനു അഭ്യസ്ഥ വിദ്യരാണ് റ്റ്യൂഷന്‍ മേഖലയില്‍ ജോലി നോക്കുന്നത്. എസ്. എസ്. എല്‍. സി. ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് റ്റ്യൂഷന്‍ എടുക്കുവാനായി അഞ്ഞൂറു മുതല്‍ ആയിരത്തി അഞ്ഞൂറു രൂപ വരെ റ്റ്യൂഷന്‍ ഫീസായി ഈടാക്കുന്നവരുണ്ട്. എന്നാല്‍ പഠിച്ചില്ലേലും എസ്. എസ്. എല്‍. സി. പരീക്ഷ പാസാകുമെന്നത് ഉറപ്പായതോടെ പല രക്ഷിതാക്കളും കുട്ടികളെ റ്റ്യൂഷ്യനു വിടാതായി. പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ മാത്രമല്ല ചെറിയ ക്ലാസില്‍ പഠിക്കുന്നവരും റ്റ്യൂഷനെ ആശ്രയിച്ചിരുന്നു. എന്നാ‍ല്‍ ഇപ്പോൾ ഇവരും റ്റ്യൂഷന്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പഠനത്തെ ഗൌരവപൂര്‍വ്വം കാണുകയും ഉയര്‍ന്ന മാര്‍ക്ക് വാങ്ങണം എന്ന് ആഗ്രഹിക്കുന്നവരും മാത്രമാകും ഇനി റ്റ്യൂഷന്‍ ക്ലാസുകളെ ആശ്രയിക്കുക. ഇതോടെ ഈ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പല പ്രമുഖ റ്റ്യൂഷന്‍ സെന്ററുകളും നിലനില്പിനായി ഇനി എൻട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ തുടങ്ങുവാനുള്ള ആലോചനയിലാണ്.

കോടിക്കണക്കിനു രൂപയുടെ പഠന സഹായികളാണ് കേരളത്തില്‍ ചിലവാകുന്നത്. വൈകാതെ പഠന സഹായികളുടെ വില്പനയേയും ഇത് ദോഷകരമായി ഇത് ബാധിക്കുവാന്‍ ഇടയുണ്ട്.

നേരത്തെ പ്രഖ്യാപിച്ച പത്താം ക്ലാസ് പരീക്ഷാ ഫലത്തില്‍ വലിയ തോതില്‍ തെറ്റുകള്‍ കടന്നു കൂടിയതിനെ തുടര്‍ന്നാണ് രണ്ടാമതും പ്രഖ്യാപിക്കേണ്ടി വന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് വഴി വെക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബിന്റെ തീരുമാനങ്ങള്‍ എന്ന് ഇതിനോടകം പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ തന്നെ വിദ്യാഭ്യാസ മന്ത്രി പരിഹാസവും വിമര്‍ശനവും ഏറ്റുവാങ്ങുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് പിടികൂടി

April 11th, 2015

kalabhavan-mani-epathram

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൌസില്‍ നടത്തി വന്ന വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് ഐ. പി. എസ്. പിടികൂടി. ചാലക്കുടി പുഴയോരത്തുള്ള ഗസ്റ്റ് ഹൌസിലാണ് മിന്നല്‍ പരിശോധന നടന്നത്. പരിശോധനയ്ക്ക് എത്തിയവരെ തടയുവാന്‍ ശ്രമം ഉണ്ടായെങ്കിലും വിഷയം ഗൌരവമാകും എന്ന ഋഷിരാജിന്റെ മുന്നറിയിപ്പ് അവരെ പിന്‍‌തിരിപ്പിച്ചു. ഒന്നര ലക്ഷം രൂപ പിഴയടക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി വൈദ്യുതി മോഷണം നടന്നു വരുന്നതായി വകുപ്പിലെ തന്നെ ചിലര്‍ പറയുന്നു.

വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തിന്റെ തലപ്പത്ത് ഋഷിരാജ് സിംഗ് എത്തിയതോടെ മുഖം നോക്കാതെ നടപടിയെടുക്കല്‍ ആരംഭിച്ചിരുന്നു. മുന്‍ മന്ത്രി ടി. എച്ച്. മുസ്തഫ ഉള്‍പ്പെടെ രാഷ്ടീയക്കാരും വ്യവസായികളും നടത്തി വന്ന വൈദ്യുതി മോഷണം പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ജനതാദള്‍ (യു) നേതാവ് കൊല്ലപ്പെട്ടു; തൃശ്ശൂരില്‍ ഹര്‍ത്താല്‍

March 25th, 2015

അന്തിക്കാട്: ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ടും സംസ്ഥാന കൌണ്‍സില്‍ അംഗവുമായ പി.ജി ദീപക്ക് കുത്തേറ്റ് മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. കരുവന്നൂര്‍, പെരിമ്പിള്ളിശ്ശേരി എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തകര്‍ത്തു.
ചൊവ്വാ‍ഴ്ച രാത്രി എട്ടരയോടെ പഴുവില്‍ സെന്ററില്‍ ഉള്ള കടയില്‍ വച്ചാണ് ദീപക്ക് ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടയിരുന്ന മണി, സ്റ്റാലിന്‍ എന്നിവര്‍ക്കും പരിക്കുണ്ട്. നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തുമണിയോടെ ദീപക്ക് മരിക്കുകയായിരുന്നു. മാരുതി വാനിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ഇവരെ ആക്രമിച്ചത്. ആക്രമണ ശേഷം രക്ഷപ്പെട്ട ഇവര്‍ തൃശ്ശൂര്‍ ഭാഗത്തേക്കാണ് പോയതെന്ന് കരുതുന്നു. അക്രമികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന വാഹനം പോലീസ് കണ്ടെടുത്തു.

കുറച്ച് നാളുകളായി പ്രദേശത്ത് ജനതാദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഒരു ബി.ജെ.പി പ്രവര്‍ത്തകനെ പെരിങ്ങോട്ടുകരയില്‍ വച്ച് വെട്ടിയ സംഘത്തില്‍ ദീപക്കും ഉള്ളതായി ആരോപണം ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവാദങ്ങള്‍ക്കിടെ അഡ്വ. ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി
Next »Next Page » കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് പിടികൂടി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine