വിവാദങ്ങള്‍ക്കിടെ അഡ്വ. ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി

March 25th, 2015

കണ്ണൂര്‍: ആദ്യ ഭാര്യ നസീമയെ തലാഖ് ചെയ്തതിന്റെ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വീണ്ടും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി ഷറഫുന്നിസയെയാണ് ടി.സിദ്ദിഖ് നിക്കാഹ് ചെയ്തത്. വിവാഹ വിവരം ഫേസ്ബുക്ക് വഴിയാണ് അറിയിച്ചത്. കോഴിക്കോട് അദ്യാപികയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി നസീമയെ കത്തിലൂടെ മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു. ജീവിതം എന്താണെന്നും എങ്ങിനെ ജീവിക്കണമെന്നും ഞങ്ങള്‍ കാണിച്ചു തരാമെന്ന് മക്കളുടെ ചിത്രത്തോടൊപ്പം നസീമ തന്റെ ഫേസ് ബുക്കില്‍ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സിദ്ദിഖിന്റെ ഭാര്യ നസീമയുടെ അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ചൂടിനിടയിലും തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സുശ്രൂഷിക്കുവാന്‍ ഓടിയെത്തുന്നതിന്റെയും അവരുടെ രോഗാ‍വസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതിന്റേയും വാര്‍ത്തകള്‍ വോട്ടര്‍മാരില്‍ പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരില്‍ സഹതാപമുണര്‍ത്തി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന പി.കരുണാകരന്റെ വിജയത്തിന്റെ തിളക്കം കുറച്ചതില്‍ നസീമയുടെ കാന്‍സര്‍ രോഗവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടില്‍ പോയ ആളെ ഫോണ്‍ വിളീച്ചാല്‍ എടുക്കുന്നില്ല എന്നാണ് നസീമ പറയുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ആറു മാസം കഴിഞ്ഞപ്പോള്‍ തലാഖ് ചൊല്ലുന്നതായി എഴുതിയ കത്ത് ലഭിച്ചു. ഒരു വര്‍ഷം തികയും മുമ്പ് ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുകയാണ് സിദ്ദിഖിപ്പോള്‍.

സിദ്ദിഖിനെതിരെ സൈബര്‍ ലോകത്ത് വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഭാര്യയുടെ അസുഖത്തെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനു ഉപയോഗിച്ചുവെന്നും അതു കഴിഞ്ഞപ്പോള്‍ അവരെയും മക്കളെയും ഉപേക്ഷിച്ചു എന്നുമാണ് പ്രധാന വിമര്‍ശനം.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു;മലയാളത്തിന് 5 പുരസ്കാരങ്ങള്‍

March 24th, 2015

ന്യൂഡെല്‍ഹി: അന്‍പത്തി രണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മറാഠി ചിത്രമായ കോര്‍ട്ട് ആണ് മികച്ച ചിത്രം. നാനു അവനല്ല, അവളു എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റൌഠ് മികച്ച നടിയായി.ബോബി സിംഹയാണ് മികച്ച സഹനടന്‍. മികച്ച സംവിധായകന്‍- ശ്രീജിത് മുഖര്‍ജി (ചതുഷ്‌ക്കോണ്‍), മേരി കോം ആണ് മികച്ച ജനപ്രിയ ചിത്രം.
മലയാളത്തിന് മുന്‍ നിര പുരസ്കാരങ്ങള്‍ ഒന്നും നേടാനായില്ല. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയുടെ ‘ഐന്‍” ആണ് മികച്ച മലയാള ചലച്ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മുസ്തഫയ്ക്ക് പ്രത്യെക ജൂറി പരാമര്‍ശം ലഭിച്ചു. തിരക്കഥ- ജോഷി മംഗലത്ത്(ഒറ്റാല്‍), മികച്ച പരിസ്ഥിതി ചിത്രം – ഒറ്റാല്‍(സംവിധാനം ജയരാജ്), പശ്ചാത്തല സംഗീതം – ഗോപീ സുന്ദര്‍ (1983) എന്നീ അഞ്ച് പുരസ്കാരങ്ങളാണ് മലയാളത്തിനു ലഭിച്ചത്. ഭാരതി രാജ അധ്യക്ഷനായ ജൂറിയാണ് അവാ‍ര്‍ഡു നിര്‍ണ്ണയം നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ പ്രായം ചെന്ന മുത്തശ്ശി തൃശ്ശൂരില്‍ അന്തരിച്ചു

March 24th, 2015

തൃശ്ശൂര്‍:ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശിയെന്ന റെക്കോര്‍ഡിനുടമ കുഞ്ഞന്നം (112) തൃശ്ശൂരില്‍ അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ശവസംസ്കാരം ബുധനാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തൃശ്ശൂര്‍ ചൂണ്ടലിനു സമീപം പാറന്നൂരില്‍ ആണ് കുഞ്ഞന്നം താമസിച്ചിരുന്നത്. 1903 മെയ് മാസം നടന്ന ജ്ഞാനസ്നാനത്തിന്റെ രേഖകള്‍ ഔവര്‍ ലേഡി ഓഫ് റോസറി ചര്‍ച്ച് അധികൃതര്‍ ലിംക ബുക്സ് ഓഫ് റെക്കോര്‍ഡ്സിനു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിയെന്ന് അവര്‍ അംഗീകരിച്ചത്.
മെയ് 20 നു കുഞ്ഞന്നത്തിന്റെ 113 ആം ജന്മദിനം ആഘോഷിക്കുവാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കവെയാണ് കുഞ്ഞന്നം അന്തരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതിയ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി

March 24th, 2015

കൊച്ചി: അഞ്ചു ഹെക്ടറില്‍ താഴെ വിസ്ത്രീര്‍ണ്ണമുള്ളതും 2012 മെയ് 18 നു മുമ്പ് തുടങ്ങിയതും ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതുമായ ചെറുകിട ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനവും പരിസ്ഥിതി അനുമതിയും ആവശ്യമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ പുതിയ ക്വാറികള്‍ തുടങ്ങുന്നതിന് പരിസ്തിതി അനുമതി നിര്‍ബന്ധമാണെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ചട്ടമനുസരിച്ച് ലൈസന്‍സ് പുതുക്കുവാനും അനുമതി വേണം. തര്‍ക്കങ്ങള്‍ ഉള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം അതാതു ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പരിസ്ഥിതി സംരക്ഷണം സര്‍ക്കാരിന്റെ കടമയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ആലുവയിലെ ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ ഉള്‍പ്പെടെഉള്ളവര്‍ സമര്‍പ്പിച്ച 31 ഹര്‍ജികളും ഒരു അപ്പീലുമാണ് ഹൈകോടതി പരിഗണിച്ച് തീര്‍പ്പാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് കണ്ണൂര്‍ ജയിലില്‍ അതീവ സുരക്ഷ

March 24th, 2015

കണ്ണൂര്‍: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആയിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ നിസാമിന് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. കാപ്പ ചുമത്തപ്പെട്ട നിസാമിന് 12 മണിക്കൂര്‍ സെല്ലില്‍ കഴിയേണ്ടിവരും. കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം നമ്പര്‍ സെല്ലിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിസാമിനേയും പാര്‍പ്പിച്ചിരിക്കുന്നത്. സൌമ്യ വധക്കേസ് പ്രതി ഗോവിന്ദ ചാമി, കണിച്ചു കുളങ്ങര കേസിലെ പ്രതി ഉണ്ണി, ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലായ നാലു പേര്‍, ജയില്‍ ചാട്ടത്തിനു പിടിയിലായര്‍ അടക്കം 13 പേരാണ് ഈ ബ്ലോക്കില്‍ ഉള്ളത്.

ആഢംബര ജീവിതം നയിച്ചു വരികയായിരുന്ന ഈ സമ്പന്ന വ്യവസായിക്ക് ഇപ്പോള്‍ കൊതുകടിയേറ്റ് ചട്ടപ്രകാരം നല്‍കുന്ന പായയും ഷീറ്റും വിരിച്ച് തലയിണയില്ലാതെ സിമന്റ് തറയില്‍ കിടക്കേണ്ടിവരും. അധികൃതര്‍ അനുവദിച്ചാല്‍ കൊതുകു തിരി ലഭിക്കും. ആഴ്ചയില്‍ ഒരിക്കലേ സന്ദര്‍ശകരെ അനുവദിക്കൂ. ശിക്ഷിക്കപ്പെട്ട കുറ്റവാളി അല്ലാത്തതിനാല്‍ ജയില്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടതില്ല.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എതിര്‍പ്പുകള്‍ ഫലം കണ്ടു; കൊച്ചി മെട്രോക്കായി ശ്രീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു
Next »Next Page » പുതിയ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine