ന്യൂദല്‍ഹി : മലപ്പുറം ലോക് സഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പ്, 2017 ഏപ്രില്‍ 12 ന് നടത്തുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. മുൻ കേന്ദ്ര മന്ത്രി ഇ. അഹ മ്മദിന്‍റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് തെര ഞ്ഞെ ടുപ്പു നടത്തു ന്നത്.
ഇതു സംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16 ന് കേന്ദ്ര തെര ഞ്ഞെ ടുപ്പ് കമീഷൻ പുറപ്പെടുവിക്കും.
മാർച്ച് 23 വരെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. മാർച്ച് 24 ന് സൂക്ഷ്മ പരിശോധന നടത്തും. പത്രിക പിൻ വലി ക്കുവാ നുള്ള അവസാന തീയ്യതി മാർ ച്ച് 27. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും.
മലപ്പുറം ലോക് സഭാ മണ്ഡല ത്തോ ടൊപ്പം ജമ്മു -കശ്മീരിലെ ശ്രീ നഗര്‍, അനന്ത്നാഗ് എന്നീ മണ്ഡല ങ്ങളിലെ ഉപ തെരഞ്ഞെ ടുപ്പും വിവിധ സംസ്ഥാ നങ്ങളിലെ 12 നിയമ സഭാ മണ്ഡല ങ്ങളി ലേക്കും ഉപ തെരഞ്ഞെടുപ്പ് നടക്കു ന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്