വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന്

September 13th, 2017

election-ink-mark-epathram
മലപ്പുറം : വേങ്ങര നിയമ സഭാ മണ്ഡല ത്തിലെ ഉപ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ബുധനാഴ്ച നടക്കും. വേങ്ങര എം. എല്‍. എ. ആയി രുന്ന പി. കെ. കുഞ്ഞാലി ക്കുട്ടി പാര്‍ലമെന്റി ലേക്ക് തെര ഞ്ഞെടുക്ക പ്പെട്ടതിനെ തുടര്‍ന്ന് രാജി വെച്ച ഒഴിവിലാണ് ഉപ തെരഞ്ഞെടുപ്പ്.

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറ ത്തിറ ങ്ങും. നാമ നിർദ്ദേശ പത്രിക സമർപ്പി ക്കുവാ നുള്ള അവ സാന തിയ്യതി സെപ്റ്റംബര്‍ 22. സൂക്ഷ്മ പരി ശോധന ഈ മാസം 25 നു നടക്കും.

നാമനിര്‍ദ്ദേശ പത്രിക കള്‍ പിന്‍വലി ക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 27.  വോട്ടെണ്ണല്‍ ഒക്ടോബര്‍  15 ന്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാജരേഖ കേസ് : സെന്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

August 30th, 2017

sen kumar

കൊച്ചി : വ്യാജരേഖ ചമച്ചുവെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അദ്ദേഹത്തിന് സമന്‍സ് അയക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജാമ്യമില്ലാ വകുപ്പുകളാണ് സെന്‍ കുമാറിനെതിരെ പോലീസ് ചുമത്തിയിരുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വ്യാജരേഖ സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെന്‍ കുമാറിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന്‍ ബെഹ്റ കേസന്വേഷണം തുടങ്ങുകയും പിന്നീട് സെന്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാൾ സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച

August 23rd, 2017

arafa-day-hajj-ePathram
കോഴിക്കോട് : ഗള്‍ഫു നാടു കളോടൊപ്പം കേരള ത്തിലും 2017 സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ ആഘോഷിക്കും.

ആഗസ്റ്റ് 22 ചൊവ്വാഴ്ച കോഴി ക്കോട് കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസ പ്പിറവി കണ്ടതിന്റെ അടിസ്ഥാന ത്തില്‍ ഇന്ന് (ബുധനാഴ്ച) ദുല്‍ ഹജ്ജ് ഒന്ന് ആയി രിക്കും എന്ന് വിവിധ വിഭാഗ ങ്ങളിലെ ഖാദി മാ രായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി ജിഫ്രി മുത്തുക്കോയ തങ്ങള്‍, അബ്ദുല്‍ മജീദ് ബാഖവി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറി യിച്ചു.

പരിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മ്മ മായ അറഫാ സംഗമം ഇൗ മാസം 31 (ദുല്‍ഹജ്ജ് 9) വ്യാഴാഴ്ച യാണ്. തുടർന്ന് സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച ബലി പെരു ന്നാള്‍ ആഘോ ഷിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാവലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തന്‍

August 23rd, 2017

pinarayi-vijayan-epathram

കൊച്ചി : ലാവലിന്‍ കേസില്‍ പിണറായി അടക്കം ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള തിരുവനന്തപുരം സിബിഐ കോടതി വിധി ശരിവെച്ച് ഹൈക്കോടതി പ്രസ്താവന ഇറക്കി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനായി.പിണറായിക്കെതിരെ യാതൊരു വിധ തെളിവുകളുമില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ സിബിഐ അപ്പീലിന് പോകുമെന്നാണ് സൂചന.

പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനു നല്‍കിയതില്‍ 374 കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് കേസ്.പല മന്ത്രിമാര്‍ വന്നിട്ടും പിണറായിയെ മാത്രം പ്രതിയാക്കി എന്നും കോടതി വ്യക്തമാക്കി.2013 ലാണ് പിണറായി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള സിബിഐ കോടതിയുടെ വിധി വന്നത്. ഇതിനെതിരെ സിബിഐ കൊടുത്ത റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാദാപുരത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ് : അഞ്ചു പേര്‍ക്ക് പരിക്ക്

August 14th, 2017

Bomb-epathram

നാദാപുരം : നാദാപുരം എം ഇ ടി കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ബോംബേറില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. രണ്ടു പേരെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലും മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

കോളേജിലെ യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. വിജയാഘോഷത്തിനിടെ അക്രമം അരങ്ങേറുകയും വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചും ഇരു വിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « ഉച്ചഭാഷിണി ഉപയോഗ ത്തിന്​ കടുത്ത നിയന്ത്രണ ങ്ങള്‍ വരുന്നു
Next » — Next Page » ലാവലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തന്‍ »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine