തളിപ്പറമ്പില്‍ സി.പി.എം ഓഫീസിനു നേരെ ബോംബേറ്

January 23rd, 2017

cpm-taliparamba

തളിപ്പറമ്പ് : തളിപ്പറമ്പില്‍ സി.പി.എം ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. സി. പി.എം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ.കെ.എം പരിയാരം സ്മാരക ഹാളിനു നേരെയാണ് ബോംബെറിഞ്ഞത്.

ബോബേറില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിള്ളലേല്‍ക്കുകയും ആസ്ബറ്റോസ് ഷീറ്റുകള്‍ തകരുകയും ചെയ്തതായി ഓഫീസ് ഭാരവാഹികള്‍ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിനു കാരണം ആര്‍.എസ്.എസ് ആണെന്നാരോപിച്ച് സി.പി.എം പ്രതിഷേധ പ്രകടനം നടത്തി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംസ്ഥാന സ്കൂൾ കലോൽസവം : കോഴി ക്കോടിന് കലാ കിരീടം

January 22nd, 2017

57th-school-kalolsavam-logo-2017-ePathram
കണ്ണൂർ : സംസ്ഥാന സ്കൂൾ കലോൽസവ ത്തിൽ കോഴി ക്കോടിന് കലാ കിരീടം. തുടർച്ച യായ പതിനൊന്നാം തവണ യാണ് കോഴിക്കോട് ജില്ല കിരീടം ചൂടുന്നത്.

937 പോയിന്റു നേടി സ്വര്‍ണ്ണ ക്കപ്പ് കരസ്ഥ മാക്കിയ തോടെ ഏറ്റവും കൂടു തൽ തവണ തുടർച്ച യായി കലാ കിരീടം നേടുന്ന ജില്ലയായി കോഴിക്കോട് ചരിത്ര ത്തില്‍ ഇടം നേടി.

936 പോയിന്റു മായി രണ്ടാം സ്ഥാനത്ത് പാല ക്കാട് ജില്ലയും 933 പോയിന്റു മായി ആതി ഥേയര്‍ ആയ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തും നില യുറ പ്പിച്ചു.

തൃശൂര്‍ (921), മലപ്പുറം (907), കോട്ടയം (880), എറണാ കുളം (879), ആലപ്പുഴ (867), കൊല്ലം (866), വയനാട് (854), തിരു വനന്ത പുരം (844), കാസര്‍കോട് (817), പത്തനം തിട്ട (772), ഇടുക്കി (750) എന്നിങ്ങനെ യാണ് മറ്റു ജില്ല കളുടെ പോയിന്റ് നില.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മദ്യപാനം മൗലിക അവകാശമല്ല : ഹൈക്കോടതി

January 19th, 2017

high-court-of-kerala-ePathram-
കൊച്ചി : മദ്യപിക്കു വാനുള്ള അവകാശം മൗലിക അവകാശമല്ല എന്ന് ഹൈക്കോടതി. മദ്യ ഉപയോഗം വ്യാപക മായി അപകട ങ്ങള്‍ക്കും വിവാഹ മോചന ങ്ങള്‍ക്കും കുറ്റ കൃത്യ ങ്ങള്‍ ക്കും വരെ കാരണ ങ്ങള്‍ ആവുന്ന പശ്ചാ ത്തല ത്തില്‍ മദ്യ ത്തിന് നിയന്ത്രണം ഏര്‍ പ്പെടു ത്തു വാനുള്ള സര്‍ക്കാറിന്‍െറ അധി കാരത്തെ തടയുവാന്‍ ആവില്ല എന്നും ഉപ ഭോഗം നിയ ന്ത്രി ക്കുന്ന മദ്യ നയം മൗലിക അവകാശ ത്തിന്‍െറ ലംഘനമല്ല എന്നും കോടതി വ്യക്ത മാക്കി.

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശി യായ എം. എസ്. അനൂപ് നല്‍കിയ അപ്പീല്‍ തള്ളി യാണ് കോടതി ഉത്തരവ്. ജോലിക്കു ശേഷം അല്‍പം മദ്യം കഴി ക്കുന്നത് തന്‍െറ ഭക്ഷണ ക്രമ ത്തിന്‍െറ ഭാഗ മാണ് എന്നും സര്‍ക്കാ റിന്‍െറ മദ്യ നയം സ്വകാര്യ തക്കും മൗലിക അവ കാശ ത്തിനും മേലുള്ള കടന്നു കയറ്റ മാണെ ന്നു മായി രുന്നു ഹരജി ക്കാരന്‍െറ വാദം.

മദ്യ നയം മൗലിക ആവകാശ ലംഘന മായി പ്രഖ്യാപി ക്കണം എന്ന്‍ ആവശ്യ പ്പെട്ട് നേരത്തേ നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് തള്ളി യിരുന്നു. സുപ്രീം കോടതിയും മദ്യ നയം ശരി വെച്ച പശ്ചാ ത്തല ത്തി ലായി രുന്നു സിംഗിള്‍ ബെഞ്ച് നടപടി. തുടര്‍ന്നാണ് ഹരജി ക്കാരന്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍, മൗലിക അവകാശം എന്നത് മദ്യാസക്തി തൃപ്തി പ്പെടു ത്തുവാന്‍ വ്യക്തി കള്‍ക്ക് നല്‍കുന്ന സ്വാത ന്ത്ര്യ മല്ല എന്നും ഹരജി പരി ഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സാമൂഹിക നന്മയും മേന്മയും ലക്ഷ്യമിട്ടുള്ള താല്‍പര്യ ങ്ങള്‍ വ്യക്തി യുടെ സ്വകാര്യ തക്കുള്ള അവകാശത്തെ ക്കാള്‍ സംരക്ഷിക്ക പ്പെടേ ണ്ട താണ്. മദ്യം ഉപ യോഗി ക്കുന്നത് സ്വകാര്യത യുടെ ഭാഗ മാണെങ്കില്‍ ന്യായ മായ നിയന്ത്രണ ങ്ങള്‍ക്ക് അവ വിധേയവു മാണ് എന്നും കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കണ്ണൂരില്‍ ബി. ജെ. പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു : ഇന്ന് ഹര്‍ത്താല്‍

January 19th, 2017

hartal-idukki-epathram
കണ്ണൂര്‍ : തലശ്ശേരി ധര്‍മ്മടം അണ്ടല്ലൂരില്‍ ബി. ജെ. പി. പ്രവര്‍ ത്തകനായ മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) വെട്ടേറ്റു മരിച്ചു.

ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമി ക്കുക യായി രുന്നു. സന്തോഷിന് വെട്ടേറ്റ വിവരം അറിഞ്ഞ് എത്തിയ പോലീസും നാട്ടു കാരും ചേര്‍ന്ന് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹ കരണ ആശുപത്രി യില്‍ എത്തിച്ചു.

ആര്‍. എസ്. എസ്. അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യ ശിക്ഷക് ആയി രുന്ന സന്തോഷ് ഇപ്പോള്‍ ബി. ജെ. പി. യുടെ ബൂത്ത് പ്രസിഡണ്ട് ആണ്‍. ഇക്കഴിഞ്ഞ ഗ്രാമ പഞ്ചാ യത്ത് തെരഞ്ഞെ ടുപ്പില്‍ ധര്‍മ്മടം ആറാം വാര്‍ഡിലെ ബി. ജെ. പി. സ്ഥാനാര്‍ത്ഥി ആയിരുന്നു.

കൊല പാതക ത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആയിരിക്കും എന്ന് ബി. ജെ. പി. ജില്ലാ പ്രസിഡന്റ് പി. സത്യ പ്രകാശ് അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോട്ടയം ഹര്‍ത്താലില്‍ പരക്കെ അക്രമം : ബസ്സുകള്‍ക്ക് നേരെ കല്ലേറ്

January 17th, 2017

harthal_epathram

കോട്ടയം: കോട്ടയം ജില്ലയില്‍ സി എസ് ഡി എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. ദളിതര്‍ക്കെതിരായ സി പി എമ്മിന്റെയും മറ്റു സംഘടനകളുടെയും നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് ദളിതരുടെ സംഘടനയായ സി എസ് ഡി എസ്സാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബസ്സുകള്‍ക്ക് നേരെ കല്ലേറും ഉണ്ടായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുഭാവികള്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ 6 നു തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് 6 വരെ നീളും. വൈകിട്ടോടെ ജില്ലയുടെ പ്രധാന ഭാഗങ്ങളില്‍ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടോംസ് എന്‍ജിനീയറിങ്ങ് കോളേജിനെതിരെ നടപടിക്ക് സാധ്യത
Next »Next Page » കണ്ണൂരില്‍ ബി. ജെ. പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു : ഇന്ന് ഹര്‍ത്താല്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine