ടോംസ് എന്‍ജിനീയറിങ്ങ് കോളേജിനെതിരെ നടപടിക്ക് സാധ്യത

January 14th, 2017

toms

കോട്ടയം: ടോംസ് എന്‍ജിനീയറിങ്ങ് കോളേജിനെതിരെ തെളിവെടുപ്പു നടത്തിയ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് വ്യക്തമായി. ഇതു പ്രകാരം കോളേജിനെതിരെ നടപടി എടുക്കും. കോളേജ് ചെയര്‍മാന്‍ തന്റെ ഭാഗത്തുനിന്നും തെറ്റുപറ്റിയതായി സമ്മതിച്ചു.

ലേഡീസ് ഹോസ്റ്റലില്‍ രാത്രികാലങ്ങളില്‍ ചെയര്‍മാന്‍ സന്ദര്‍ശനം നടത്തുകയും വിദ്യാര്‍ഥിനികളെക്കൊണ്ട് ഭക്ഷണം വിളമ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരാതി കൊടുക്കുകയും സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയുടെ ശകാരം : ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങി

January 10th, 2017

vijayanand

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് മുഖ്യമന്ത്രിയുടെ ശകാരം കേട്ടതില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് രാജിക്കൊരുങ്ങി. ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ പിന്തള്ളി വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പൂര്‍ണ്ണ പിന്തുണ നല്‍കിയത് ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്.

ജേക്കബ് തോമസിനെതിരെ നിരവധി തവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് കൂട്ട അവധിക്ക് തങ്ങള്‍ തയ്യാറായതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് അദ്ദേഹത്തോടനുബന്ധിച്ച വൃത്തങ്ങള്‍ പറയുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയില്‍ പരിഷ്കാരങ്ങള്‍ : അലക്സാണ്ടര്‍ ജേക്കബ് ഏകാംഗ കമ്മീഷന്‍

January 4th, 2017

cabinet

തിരുവനന്തപുരം : ജയില്‍ പരിഷ്കാരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മന്ത്രിസഭായോഗം മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിനെ ഏല്‍പ്പിച്ചു. കേരളത്തിലെ 3 ഐ.ടി പാര്‍ക്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസ്സറായി ഋഷികേശ്. എസ്. നായരെ നിയമിക്കാനായി ഇന്നു നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസ്സറാണ് ഡോ. അലക്സാണ്ടര്‍ ജേക്കബ്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍ എന്നിവരുടെ പുതിയ തസ്തികകള്‍ ഉണ്ടാക്കിയതും മന്ത്രിസഭായോഗത്തിലെ മറ്റൊരു പ്രധാനപ്പെട്ട തീരുമാനമാണ്

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശബരി മല യിൽ തിക്കും തിരക്കും : നിരവധി പേര്‍ക്ക് പരിക്ക്

December 25th, 2016

sabarimala-epathram
ശബരിമല : തിക്കിലും തിരക്കിലും പെട്ട് ശബരി മല യില്‍ ഇരുപത്തി അഞ്ചോളം പേര്‍ക്ക് പരിക്ക്. ഇവരില്‍ ഗുരു തര നില യിലുള്ള രണ്ടു പേരെ പമ്പ ആശു പത്രി യിലും ബാക്കി യുള്ള വരെ സന്നിധാനം ആശു പത്രി യിലും പ്രവേശി പ്പിച്ചു.

അപക ടത്തിൽ പെട്ട വരിൽ കൂടുതലും ഇതര സംസ്ഥാന ക്കാരായ ഭക്തർ ആയി രുന്നു എന്നറി യുന്നു. മാളിക പ്പുറ ത്തിനു സമീപ മാണ് അപകടം നടന്നത്.

ഞായറാഴ്ച ദീപാ രാധനക്കു ശേഷം തങ്കയങ്കി ചാര്‍ത്തി യുള്ള ദര്‍ശന ത്തിനായി കാത്തു നിന്ന വരാണ് അപകട ത്തില്‍ പെട്ടത്. ദീപാരാധന ക്കു ശേഷം ഭക്തരെ ദര്‍ശന ത്തിനായി കടത്തി വിടു മ്പോഴാ യിരുന്നു തിക്കും തിരക്കും ഉണ്ടായത്.

മാളിക പ്പുറത്ത് ഭക്തരെ നിയന്ത്രി ച്ചിരുന്ന വടം പൊട്ടിയ താണ് അപകട കാരണം എന്നാണു പ്രാഥമിക വിവരം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാള സിനിമയിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു

December 20th, 2016

jagannatha varmma_epathram

കൊച്ചി: മലയാള സിനിമാലോകത്തിലെ കാരണവർ ജഗന്നാഥ വർമ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.

ആലപ്പുഴ ജില്ലയിൽ ജനിച്ച അദ്ദേഹം വലിയ കഥകളി സ്നേഹിയായിരുന്നു. പതിനാലാമത്തെ വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ പിന്നീട് സിനിമയിലെത്തി.മുപ്പത്തിയഞ്ച് വർഷങ്ങളിലായി 108 ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്കാരം ഇന്നു തന്നെ നടന്നേക്കും.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംഘപരിവാറിന്റെ സർട്ടിഫിക്കറ്റ് കമലിന് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
Next »Next Page » ശബരി മല യിൽ തിക്കും തിരക്കും : നിരവധി പേര്‍ക്ക് പരിക്ക് »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine