
കോഴിക്കോട് : കോഴിക്കോട് മിഠായി തെരുവിലെ രാധാ തീയേറ്ററിനു സമീപത്തെ തുണിക്കടക്ക് തീപിടിച്ചു. മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ സമീപത്തെ കടകള്‍ അധികാരപ്പെട്ടവര്‍ ഒഴിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടം ഉണ്ടായ മോഡേണ്‍ ടെക്സ്റ്റയില്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു.ഇതു കൂടാതെ പതിനഞ്ചോളം കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ അണക്കാന്‍ ഏഴോളം ഫയര്‍ യൂണിറ്റുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
മിഠായി തെരുവിലേക്ക് ആളുകള്‍ വരുന്നത് പോലീസ് തടഞ്ഞു. മുമ്പും തീപിടുത്തമുണ്ടായിട്ടുള്ള മേഖലയാണിത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.





























