കോട്ടയം : കാലാവസ്ഥ ഇക്കുറിയും പ്രതീക്ഷകൾ തെറ്റിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. മഴയുടെ അളവ് ക്രമാതീതമായി കുറഞ്ഞത് കാർഷിക വിളകളുടെ നാശത്തിനും കുടിവെള്ളക്ഷാമത്തിനും കാരണമായി. ഇതോടെ എല്ലാ ജില്ലകളെയും വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ദുരന്ത നിവാരണ സമിതി ശുപാർശ ചെയ്യുകയായിരുന്നു.
2012 നു ശേഷം ഇതാദ്യമായാണ് സംസ്ഥാനത്തെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നത്. വരൾച്ചയിൽ കാർഷിക മേഖലക്കുണ്ടായ നഷ്ടം മൂലം വിദ്യാഭ്യാസ വായ്പ എടുത്തവരാണ് പ്രതിസന്ധിയിലായത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി