വിദേശ രാജ്യങ്ങളില്‍ നിന്നും അജ്ഞാത ഫോണ്‍ വിളി കള്‍ വരുന്നുണ്ട് എന്നും ഇത്തരം ഫോൺ വിളി കളിൽ പ്പെട്ടു ആരും വഞ്ചിതർ ആവരുത് എന്നും കേരളാ പോലീ സിന്റെ മുന്നറിയിപ്പ്.
പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജി ലൂടെ യാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിരി ക്കുന്നത്.

ഫേയ്സ് ബുക്ക് പേജില്‍ നല്‍കിയ മുന്നറിയിപ്പ്
+591, +365, +371, +381, +563, +370, +255, +1869, +993 എന്നീ നമ്പറു കളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറു ക ളില്‍ നിന്നും തട്ടിപ്പു ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഈ നമ്പറു കളില്‍ നിന്നുള്ള മിസ്സ്ഡ് കോളു കള്‍ കണ്ട് ആ നമ്പറി ലേക്ക് തിരിച്ചു വിളിച്ച വരുടെ ഫോണ്‍ ബാലന്‍സ് നഷ്ട പ്പെട്ട തായും റിപ്പോര്‍ട്ടു ചെയ്തി ട്ടുണ്ട്.
ഇത്തരം വ്യാജ നമ്പറു കളി ലേക്ക് തിരിച്ചു വിളി ക്കരുത് എന്നും ഇതേക്കുറിച്ച് പോലീസി ന്റെ ഹൈ ടെക് സെല്‍ അന്വേ ഷണം ആരംഭി ച്ചിട്ടുണ്ട് എന്നും പോലീസ് അറി യിച്ചു.




ചേറ്റുവ : പ്രശസ്ത ചലച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു പടി ഞ്ഞാറു ഭാഗത്തായി പുഴയോരത്തായി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരുങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.



























