കൊല്ലം : സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷനു മായി ബന്ധ പ്പെട്ട ഉത്തര വുകള്‍ ഏകീ കരിച്ചു കൊണ്ട് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ പുറപ്പെ ടുവിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപ ന ങ്ങളില്‍ ലഭ്യമായ ഫോറം നമ്പര്‍ ഒന്നിലാണ് വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ നല്‍കേണ്ടത്. മതാചാര പ്രകാര മുള്ള വിവാഹ ങ്ങളാണെ ങ്കില്‍ മത സ്ഥാപ നത്തിലെ അധി കാരി യുടെ സാക്ഷ്യ പത്രമോ എം. പി., എം. എല്‍.എ., വാര്‍ഡ് മെമ്പര്‍ എന്നിവരിൽ ആരെങ്കിലും നല്‍കുന്ന സത്യ പ്രസ്താവനയോ ഹാജരാക്കണം. വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ ലൈനായി നല്‍കണം. പകര്‍പ്പില്‍ ദമ്പതി മാരും സാക്ഷി കളും ഒപ്പിട്ട് തദ്ദേശ സ്ഥാപന ത്തില്‍ ഹാജരാക്കണം.
ഹിന്ദു വിവാഹ നിയമ പ്രകാരമുള്ള വിവാഹ ങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 15 ദിവസ ത്തിനകം തദ്ദേശ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കണം. 30 ദിവസ ത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന വിവാഹ ങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട റുടെ അനുമതി യോടെയേ രജിസ്റ്റര്‍ ചെയ്യു വാൻ കഴിയുക യുള്ളൂ. ഹിന്ദു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഓഫീ സില്‍ നേരിട്ട് എത്തു കയോ രജിസ്റ്ററില്‍ ഒപ്പു വെക്കു കയോ ചെയ്യേ ണ്ടതില്ല. ഫോറം ഒന്നും അനു ബന്ധ രേഖകളും രജി സ്ട്രാര്‍ക്ക് നേരിട്ടോ രജിസ്റ്റേഡ് തപാലിലോ സമര്‍പ്പി ച്ചാല്‍ മതി യാവും. മൂന്നു രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേ ക്ഷയും പത്തു രൂപ പകര്‍പ്പു ഫീസും നല്‍കിയാല്‍ സര്‍ട്ടി ഫിക്കറ്റ് ലഭിക്കും.
പൊതു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ടെത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. എന്നാല്‍ രണ്ടു പേരും ഒരേ സമയം വരണം എന്നില്ല. മാത്രമല്ല രജിസ്റ്ററില്‍ സാക്ഷികളുടെ ഒപ്പ് ആവശ്യ വുമില്ല.
വിശദ വിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക