ആന കമ്പക്കാര്‍ക്ക്‌ ആവേശം പകരുവാന്‍ തൃക്കടവൂര്‍ ശിവരാജുവും

April 22nd, 2010

പൂരങ്ങളുടെ പൂരത്തിനെത്തുന്ന ആനക്കമ്പക്കാരെ ആവേശം കൊള്ളിക്കുവാന്‍ തെക്കന്‍ നാട്ടില്‍ നിന്നും തലയെടുപ്പിന്റെ മറ്റൊരു അവതാരം എത്തുന്നു “തൃക്കടവൂര്‍ ശിവരാജു”.  തെക്കന്‍ കേരളത്തില്‍ ഏറെ പേരും പ്രശസ്ഥിയും ഉള്ള ഇവന്‍ പക്ഷെ പൂരങ്ങളുടെ നാട്ടില്‍ അധികം എത്താറില്ല. മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞ്‌ പൂരത്തിന്റെ തലസ്ഥാനത്ത്‌ ഇവന്‌ ധാരാളം ആരാധകര്‍ ഇതിനോടകം തന്നെ ഉണ്ട്‌.  ഇത്തവണ പാറമേക്കാവ്‌ വിഭാഗത്തിന്റെ ആനചന്തങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുക ഇവന്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.

തിരുവിതാം കൂര്‍ ദേവസ്വത്തിന്റെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ് തൃക്കടവൂര്‍ ശിവരാജു‍. ഇന്നിപ്പോള്‍ പത്തടിക്ക്‌ മേളില്‍ ഉയരം ഉള്ള ഇവന്‍ കുട്ടിയായിരിക്കുമ്പോള്‍ കാട്ടിലെ ഒരു കുഴിയില്‍ വെണു. കുഴിയില്‍ നിന്നും നാട്ടുകാരും ഫോറസ്റ്റുകാരും ചേര്‍ന്ന് കരയ്ക്കുകയറ്റി  തുടര്‍ന്ന് കോന്നിയിലെ ആനക്കൂട്ടില്‍ എത്തിപെട്ട ഇവനെ പിന്നീട്‌ തൃക്കടവൂര്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയതാണ്‌. ഏടുത്ത്‌ പിടിച്ച തലക്കുന്നിയും നീണ്ട കൊമ്പും വലിയ ചെവികളും നല്ല കറുപ്പുമാണിവന്റെ ഒറ്റനോട്ടത്തില്‍ എടുത്തുപറയാവുന്ന പ്രത്യേകതകള്‍.

പൊതുവില്‍ ശാന്തസ്വഭാവക്കാരനായ ഇവനാണ്‌ കൊല്ലം ഉമയണല്ലോ‍ൂര്‍ ക്ഷേത്രത്തിലെ “ആനവാലില്‍ പിടിച്ചോട്ടം” എന്ന വിചിത്രമായ ചടങ്ങില്‍ സ്ഥിരമായി പങ്കെടുക്കാറ്‌.   ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ വിവിധ കരകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ക്ഷേത്രത്തിനു സമീപം ഉള്ള പന്തലില്‍ നിന്നും ക്ഷേത്രനടവരെ ആനയുടെ വാലില്‍ പിടിച്ച്‌ ഓടും.  ഉണ്ണിഗണപതിയുടേയും ബാലസുബ്രമണ്യന്റേയും ബാലലീലകളേ സമരിച്ചുകൊണ്ടാണത്രെ ഈ ചടങ്ങ്‌.

ചിത്രത്തിനു കടപ്പാട്‌ – കുട്ടന്‍ മേനോന്‍

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരുവമ്പാടിയുടെ തിലകക്കുറിയായ ശിവസുന്ദര്‍

April 21st, 2010

ലോകമെങ്ങും പരന്നുകിടക്കുന്ന തൃശ്ശൂര്‍പ്പൂരത്തിന്റെ ആരാധക ലക്ഷങ്ങള്‍ മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന ഒന്നാണ്‌ മഠത്തിലെ വരവ്‌. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ മഠത്തിലെ വരവിനു സാരഥ്യമേകുന്നത്‌ തിരുവമ്പാടിയുടെ അഭിമാനതാരമായ ശിവസുന്ദര്‍ ആണ്‌. ഇത്‌ ആറാം തവണയാണ്‌ ശിവസുന്ദര്‍ തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടിക്കു വേണ്ടി നായകത്വം വഹിക്കുന്നത്‌.

നല്ല തലയെടുപ്പും വിരിഞ്ഞ മസ്തകവും, വീണെടുത്ത കൊമ്പും,  നിലത്തിഴയുന്ന തുമ്പിയും, പതിനെട്ട്‌ നഖവും ഒന്നിനൊന്ന് ചേര്‍ച്ചയുള്ള ഉടലഴകും ഇവനെ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ആനകള്‍ക്കിടയിലെ സുന്ദരനാക്കുന്നു.  ശാന്തസ്വഭാവിയായ ഇവന്‍ എപ്പോഴും പ്രൗഡമായ നില്‍പ്പിലൂടെ ആളുകളെ ആകര്‍ഷിക്കുന്നു.  മുപ്പത്താറാം വയസ്സില്‍ കലഭകേസരി,മാതംഗകേസരി എന്നിങ്ങനെ വിവിധ അംഗീകരാങ്ങള്‍ ഇവനെ തേടിയെത്തിയതും ഇതിന്റെ മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ്‌.

തിരുവമ്പാടിയുടെ അഭിമാനമായിരുന്ന ചന്ദ്രശേഖരനാന ചരിഞ്ഞപ്പോള്‍ അവന്റെ പ്രൗഡിക്കൊത്ത ഒരാനയെ പലദേശങ്ങളിലായി കാര്യമായി തന്നെ തിരഞ്ഞപ്പോള്‍ തിരുവമ്പാടി തട്ടകക്കാര്‍ ഒടുവില്‍ ചെന്നെത്തിയത്‌ പൂക്കോടന്‍ ശിവന്‍ എന്ന ആനയഴകിന്റെ മുമ്പില്‍ ആയിരുന്നു. നാടനാനകളില്‍ അപൂര്‍വ്വമായ ലക്ഷണത്തികവുകള്‍ ഒത്തിണങ്ങിയ ഇവനെ സ്വന്തമാക്കുവാന്‍ അവര്‍ പലശ്രമങ്ങളും നടത്തി എന്നാല്‍ തന്റെ കൈവശം ഉള്ള ലക്ഷണോത്തമനെ കൈവിടുവാന്‍ ഉടമ തയ്യാറായില്ല. അതുകൊണ്ടുതന്നെ അക്കാലത്ത്‌ ചോദിച്ചാല്‍ കിട്ടാത്ത ഒരു വിലയാണ് അദ്ദേഹം പറഞ്ഞത്‌.  ഇന്ന് പ്രശസ്ഥനായ ഒരാനയ്ക്ക്‌ ഒരു കോടിക്ക് മുകളില്‍‍ മോഹവിലയുണ്ടെങ്കില്‍ അന്ന് പരമാവധി പത്തോ പന്തിനചോ ലക്ഷം രൂപ വിലയെ ഉണ്ടായിരുന്നുള്ളൂ.  ഒടുവില്‍ തിരുവമ്പാടിവിഭാഗത്തിന്റെ അമരക്കാരില്‍ ഒരാളും പ്രവാസി ബിസിനസ്സുകാരനുമായ സുന്ദര്‍മേനോന്‍ ആണ്‌ ഇരുപത്തെട്ടുലക്ഷം എന്ന അക്കാലത്തെ റിക്കോര്‍ഡ്‌ വിനനല്‍കി ലക്ഷണത്തികവുകള്‍ ഒത്തിണങ്ങിയ ഈ ആനചന്തത്തെ സ്വന്തമാക്കിയത്‌.  2003-ഫെബ്രുവരിയില്‍ ആണ്‌ പൂക്കോടന്‍ ശിവന്‍ എന്ന ഇവനെ ശിവസുന്ദര്‍ എന്ന പേരില്‍ തിരുവമ്പാടിയില്‍ നടയ്ക്കിരുത്തിയത്‌.

വളരെ നല്ല പരിചരണം ആണ്‌ ദേവസ്വം ഇവനു നല്‍കുന്നത്‌. ഓരോവര്‍ഷവും ഉത്സവംകഴിഞ്ഞാല്‍ വിശ്രമവേളയില്‍ പ്രത്യേകം സുഖ ചികിത്സയുമുണ്ട്‌. നീരുകാലത്തുപോലും പാപ്പാന്മാരുമായി വഴക്കിനും വയ്യാവേലിക്കും പോകാതെ ശാന്തസ്വഭാവക്കാരനാണ്‌ ശിവസുന്ദര്‍.തന്നെ തിരുവമ്പാടിക്ക്‌ സമ്മനിച്ച സുന്ദര്‍മേനോനുമായി ഇവനുള്ള അടുപ്പം എടുത്തുപറയേണ്ടതാണ്‌.

മഠത്തിലെ വരവിനു  സ്വര്‍ണ്ണതലേക്കെട്ടിലെ സ്വര്‍ണ്ണക്കുമിളകളില്‍ ഉച്ചവെയില്‍ പതിക്കുമ്പോള്‍ പുറപ്പെടുന്ന   തങ്കപ്രഭയില്‍ കുളിച്ച്‌ ഉറച്ചചുവടും ഉയര്‍ന്ന ശിരസ്സുമായി അതിഗംഭീരമായ പ്രൗഡിയോടെ അവന്‍ കടന്നുവരുമ്പോള്‍ കശ്ചക്കാരായ ആയിരക്കണക്കിനു ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക്‌ മട്ടന്നൂരിന്റെ മേളത്തേക്കാള്‍ മുഴക്കമേറും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഈ വര്‍ഷം പവര്‍ കട്ടില്ല : മന്ത്രി എ. കെ. ബാലന്‍

April 20th, 2010

ഈ വര്‍ഷം സംസ്ഥാനത്ത്‌ പവര്‍ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനത്തെ ഏവരും പ്രതീക്ഷ യോടെ യാണ് കാണുന്നത്. ലാവ്‌ലിന്‍ കേസില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റുകാരനല്ലെന്നു സി. ബി. ഐ. തന്നെ പറഞ്ഞ സ്ഥിതിക്ക്, ഉമ്മന്‍ ചാണ്ടി ഇതേ പറ്റി പ്രതികരിക്ക ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- സ്വ.ലേ.

വായിക്കുക:

അഭിപ്രായം എഴുതുക »

ടോമിന്‍ തച്ചങ്കരിയെ ഐ.ജി. സ്ഥാനത്ത് നിന്നും മാറ്റി

April 19th, 2010

സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഉത്തര മേഖല ഐ. ജി. സ്ഥാനത്ത്‌ നിന്നും മാറ്റി പുതിയ ഐ. ജി. യായി സുധേഷ് കുമാര്‍ ചുമതല ഏറ്റെടുത്തു. തച്ചങ്കരിക്ക് പുതിയ ചുമതല കളൊന്നും നല്‍കിയിട്ടില്ല. ചട്ടം ലംഘിച്ചാണ് വിദേശ യാത്ര നടത്തി യതെന്ന് ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ എ. ഡി. ജി. പി. സിബി മാത്യു എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ നടപടി എടുത്തത്‌.

- സ്വ.ലേ.

വായിക്കുക:

അഭിപ്രായം എഴുതുക »

ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. യുടെ രൂക്ഷ വിമര്‍ശനം

April 19th, 2010

ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്‌. തച്ചങ്കരി ക്കെതിരെ നടപടി എടുക്കണം എന്നു തന്നെ യാണ് താന്‍ ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അറുനൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുപ്പത്‌ ഐ. പി. എസ്. ഉദ്യോഗസ്ഥരും ഇതു പോലെ സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന വിവരം എവിടെ നിന്നും കിട്ടി? അങ്ങിനെ ഇതിനു മുമ്പ്‌ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആ തെറ്റ് ആവര്‍ത്തിക്കുക ഗുരുതരമായ വീഴ്ച യാണെന്നും, മുന്‍പ്‌ മറ്റാരെങ്കിലും ചെയ്തു എന്നതിനാല്‍ തന്റെ തെറ്റും തച്ചങ്കരി ന്യായീകരിക്കാന്‍ ശ്രമിക്കുക യാണെന്നും ഡി. ജി. പി. പറഞ്ഞു.

- സ്വ.ലേ.

വായിക്കുക:

അഭിപ്രായം എഴുതുക »

574 of 5761020573574575»|

« Previous Page« Previous « തച്ചങ്കരി യുടെ സസ്പെന്‍ഷന്‍ – മുഖ്യമന്ത്രിയും ഞാനും കൂടിയാലോചിച്ചിരുന്നു : മന്ത്രി കോടിയേരി ബാലകൃഷ്ണന്‍
Next »Next Page » ടോമിന്‍ തച്ചങ്കരിയെ ഐ.ജി. സ്ഥാനത്ത് നിന്നും മാറ്റി »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine