തൃശ്ശൂര്‍ : നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ട് കേരള ത്തിലെ സ്വകാര്യബസ്സു കള്‍ ഫെബ്രു വരി ഒന്നു മുതല്‍ അനിശ്ചിത കാല സമരം തുടങ്ങും എന്ന് ഓള്‍ കേരള ബസ്സ് ഓപ്പറേ റ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി.
മൂന്നു വര്‍ഷം മുന്‍പാണ് നിരക്ക് വർദ്ധന ഉണ്ടായത്. നിലവില്‍ എഴു രൂപ യാണ് മിനിമം ചാര്‍ജ്ജ്. ഇത് പത്തു രൂപ യാക്കി വർദ്ധിപ്പിക്കണം എന്നും കിലോ മീറ്റർ നിരക്ക് 64 പൈസ യിൽ നിന്നും 72 പൈസ യായി ഉയർത്തുക തുടങ്ങിയ വയാണ് ബസ്സുടമ കളുടെ ആവശ്യം.
സർക്കാർ – എയ്ഡഡ് വിദ്യാർ ത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനം ആയി നിശ്ചയിക്കുക, മിനിമം ചാർജ്ജ് അഞ്ച് രൂപ യാക്കുക, സ്വകാര്യ- സ്വാശ്രയ സ്ഥാപന ങ്ങളിൽ പഠിക്കുന്ന വിദ്യാർ ത്ഥി കളുടെ സൗജന്യ യാത്ര നിർത്തലാക്കുക, 140 കിലോ മീറ്റ റിൽ അധികം ദൂര മുള്ള സ്വകാര്യ ബസ്സു കളുടെ പെർമിറ്റു കൾ പുതുക്കി നൽകുക, അനധികൃത സമാന്തര സർവ്വീ സുകൾ തടയുവാൻ നടപടി കള്‍ സ്വീകരിക്കുക, സ്വകാര്യ ബസ്സു കളുടെ വർദ്ധി പ്പിച്ച വാഹന നികുതി ഒഴിവാ ക്കുക തുടങ്ങിയ ആവ ശ്യങ്ങളും കോഡിനേഷൻ കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്.
നികുതി അടക്കാതെ സര്‍വ്വീ സുകള്‍ നിറുത്തി വെക്കും എന്നും സമരത്തിന് ആഹ്വാനം ചെയ്തു കൊണ്ട് കോഡി നേഷന്‍ കമ്മിറ്റി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, എതിര്‍പ്പുകള്‍, ഗതാഗതം, പ്രതിരോധം, സാമ്പത്തികം