കൊല്ലം : കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആര്. എസ്. എസ്. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലം ജില്ല യിലെ കട്ടക്കലിന് സമീപം കൈരളി ഗ്രന്ഥ ശാലയുടെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച രാത്രി ഗ്രന്ഥ ശാലയുടെ ഉല്‍ഘാടന പ്രസംഗ ത്തില്‍ വടയമ്പാടി ജാതി മതില് സമര ത്തെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇതേ ത്തുടര് ന്നാണ് കൈയേറ്റം ഉണ്ടായത് എന്ന് കടക്കല്‍ പോലീസില്‍ കുരീപ്പുഴ ശ്രീകുമാര്‍ നല്കിയ പരാതി യില്‍ പറയുന്നു. 15 ആര്. എസ്. എസ്. പ്രവര് ത്തകര്‍ക്ക് എതിരെ യായിരുന്നു കേസ്സെടുത്തി രുന്നത്. ഇതില്‍ ആറു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തി ട്ടുള്ളത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കുറ്റകൃത്യം, കേരള സാംസ്കാരിക വ്യക്തിത്വം, രാഷ്ട്രീയ അക്രമം, വിവാദം