ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും ഇനി സൗജന്യമായി വിളിക്കാം

March 21st, 2018

bsnl-extends-sunday-free-calling-offer-another-three-months-from-february-2018-ePathram
കണ്ണൂര്‍ : കേരള ത്തിലെ ബി. എസ്. എന്‍. എല്‍. ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും എല്ലാ നെറ്റ് വർക്കു കളി ലേക്കും സൗജന്യ കോൾ സംവിധാനം ഏർപ്പെടുത്തി.

നഗര പ്രദേശ ങ്ങളില്‍ ലാന്‍ഡ്‌ ലൈനില്‍ നിന്ന് ബി. എസ്. എന്‍. എല്‍. മൊബൈലി ലേക്കും ലാന്‍ഡ് ലൈനി ലേക്കും മാത്ര മായിരുന്നു സൗജന്യ മായി വിളിക്കാവുന്ന സംവി ധാനം ഉണ്ടായിരുന്നത്.

ഇപ്പോള്‍ നിലവി ലുള്ള ഞായറാഴ്ച സൗജന്യ വും (സൺഡേ ഫ്രീ കോൾ ഓഫർ) എല്ലാ ദിവസ വും രാത്രി 10.30 മുതൽ രാവിലെ 6 മണി വരെ ലഭി ക്കുന്ന രാത്രി കാല സൗജന്യ വും തുടരും.

രാജ്യത്ത് ഏറ്റവും ലാഭ കര മായി പ്രവര്‍ത്തിക്കുന്ന ബി. എസ്. എന്‍. എല്‍. കേരളാ സര്‍ക്കി ളില്‍ മാത്ര മാണ് ഈ താരിഫ് പരിഷ്‌കരണം കൊണ്ട് വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയ മാണ്.

പുതിയ താരിഫ് അനു സരിച്ച് ഇനി മുതല്‍ ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും എല്ലാ നെറ്റ് വർക്കു കളി ലേക്കും സൗജന്യം ലഭ്യമാകും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഞായറാഴ്ച കളിലെ സൗജന്യ വിളി : ബി. എസ്. എന്‍. എല്‍. ഓഫര്‍ തുടരും

February 5th, 2018

bsnl-extends-sunday-free-calling-offer-another-three-months-from-february-2018-ePathram
കൊല്ലം : സൺഡേ ഫ്രീ കോൾ ഓഫർ തുടരു വാന്‍ ബി. എസ്. എന്‍. എല്‍. തീരു മാനിച്ചു. ലാൻഡ് ഫോണു കളിൽ നിന്നും ഞായറാഴ്ച കളിൽ 24 മണി ക്കൂറും ഇന്ത്യ യിലെ ഏതു നെറ്റ് വര്‍ക്കു കളി ലേക്കും സൗജന്യ മായി വിളി ക്കാ വുന്ന ‘സൺഡേ ഫ്രീ കോൾ ഓഫർ’ മൂന്നു മാസ ത്തേ ക്കു കൂടി നീട്ടി യതായി ബി. എസ്. എന്‍. എല്‍. അറി യിച്ചു.

രാത്രി കാല സൗജന്യ കോൾ സമയം രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ ആയി രുന്നത് 2018 ജനുവരി മുതൽ വിത്യാസം വരുത്തി യിരുന്നു. പുതുക്കിയ ഓഫർ പ്രകാരം സൗജന്യ കോൾ സമയം രാത്രി 10.30 മുതൽ രാവിലെ 6 മണി വരെ യായി.

ഇതി നിടെ യാണ് ഞായ റാഴ്ച കളിലെ മുഴുവൻ സമയ സൗജന്യ കോൾ സേവനം ഫെബ്രുവരി ഒന്നു മുതൽ നിര്‍ത്ത ലാക്കും എന്ന് അധി കൃത രുടെ അറി യിപ്പു ണ്ടായത്

എന്നാൽ കേരളം അടക്കം എല്ലാ ബി. എസ്. എന്‍. എല്‍. സർക്കിളു കളും ഈ ഓഫർ പിൻ വലിക്കുന്ന തിലുള്ള അപാകത കൾ ചൂണ്ടി ക്കാട്ടി യിരുന്നു. സൺഡേ ഫ്രീ കോൾ ഓഫർ പിൻവലിക്കുന്നതു പ്രാബല്ല്യ ത്തില്‍ വരാന്‍ മണി ക്കൂറു കൾ മാത്രം ബാക്കി നില്‍ക്കു മ്പോഴാണ് അധി കൃതര്‍ തീരുമാനം മാറ്റിയത്.

mobile-phones-cell-phones-ePathram

സെൽ ഫോണുകൾ സാധാരണ ക്കാരിലേക്ക് പെട്ടെന്ന് എത്തി ച്ചേർന്ന തോടെ ജനപ്രീതി കുറഞ്ഞു പോയി രുന്ന ലാൻഡ് ഫോണു കളെ വീണ്ടും സജീവ മാക്കുക എന്ന ലക്ഷ്യത്തോടെ 2016 ആഗസ്റ്റ് 15 മുതലാണ് സൺഡേ ഫ്രീ കോൾ ഓഫർ ബി. എസ്. എന്‍. എല്‍. പ്രഖ്യാപിച്ചത്. ഇതി നോടു കൂടി രാത്രി കാല സൗജന്യ കോൾ സേവന വും (രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ) നൽകി വന്നു.

മാത്രമല്ല ലാൻഡ് ഫോൺ കണക്‌ഷൻ, റീ- കണക്‌ഷൻ എന്നിവ യുടെ നടപടി ക്രമ ങ്ങൾ ലഘൂ കരി ക്കുകയും ചെയ്തു. മരണ മണി മുഴങ്ങി ക്കൊണ്ടി രുന്നു ലാൻഡ് ഫോണു കളെ ഈ ഓഫറുകൾ കൂടുതൽ ജന പ്രിയമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« സ്പീക്കറുടെ കണ്ണട : വിവാദം പുകയുന്നു
കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine