കേരളത്തിന്‍റെ മത സൗഹാർദ്ദം മാതൃക : രാഷ്​ട്രപതി

October 8th, 2017

ram-nath-kovind-14th-president-of-india-ePathram
കൊല്ലം : മത സൗഹാർദ്ദ ത്തിൽ കേരളം മാതൃക എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിന്റെ ആത്മീയ പാരമ്പര്യം വിശ്വാസ ത്തിനും മത ത്തിനും അതീതമാണ് എന്നും സംസ്കാരവും മൂല്യങ്ങളും സംരക്ഷി ക്കുന്ന തിൽ കേരള ത്തിന്റെ സംഭാവന കള്‍ നിസ്തുലമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.

മാതാ അമൃതാനന്ദമയി യുടെ ജന്മദിന ആഘോഷ ത്തോട് അനു ബന്ധിച്ച് അമൃതാനന്ദ മയീ മഠ ത്തിന്റെ സേവന പദ്ധതി കളുടെ ഉദ്ഘാടനം നിർവ്വ ഹി ച്ചു കൊണ്ട് സാംസാ രിക്കുക യിരുന്നു രാഷ്ട്ര പതി രാംനാഥ് കോവിന്ദ്.

ക്രൈസ്തവർ ഇന്ത്യയിൽ ആദ്യം എത്തിയത് കേരള ത്തിലാണ്. ഇന്ത്യ യിലെ ആദ്യ മുസ്‍ലിം പള്ളിയും കേരള ത്തിലാണ് ഉണ്ടായത്. ജൂതരും റോമാക്കാരും കേരള ത്തില്‍ എത്തി. ഇവരൊക്കെ പരസ്പര ധാരണ യോടെയും സഹവർത്തി ത്തത്തോടെയും ഓരോരു ത്തരു ടെയും വിശ്വാസത്തെ ആദരിച്ചു ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭി മാനാർഹ മാണ് എന്നും രാഷ്ട്രപതി പറഞ്ഞു.

ഒരു കോടി ജനങ്ങൾക്ക് ശുദ്ധ ജലം നടപ്പാക്കുന്ന പദ്ധതി, 12 ഗ്രാമ ങ്ങളിൽ ശൗചാലയം, സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന 1, 940 പേർക്ക് സൗജന്യ ശസ്ത്രക്രിയ എന്നീ പദ്ധതി കളാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്.

പൊതു രംഗത്ത് മാതാ അമൃതാനന്ദമയി നടത്തുന്ന പ്രവര്‍ത്ത നങ്ങളെ രാഷ്ട്രപതി പ്രകീർത്തിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദിലീപിന് ജാമ്യം

October 3rd, 2017

dileep1_epathram

കൊച്ചി: കടുത്ത ഉപാധികളോടെ നടൻ ദിലീപിന് കോടതി ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാവണം. സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെ നിരവധി ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസിൽ പോലീസ് പിടിയിലായ ദിലീപ് കഴിഞ്ഞ 85 ദിവസമായി ജയിലിൽ തടവിൽ ആയിരുന്നു. അന്വേഷണത്തെ സ്വാധീനിക്കുവാൻ സാദ്ധ്യതയുള്ളതിനാൽ മുൻപ് സമർപ്പിച്ച ജാമ്യാപേക്ഷകൾ കോടതി തള്ളുകയായിരുന്നു. എന്നാൽ അന്വേഷണം സമാപന ഘട്ടത്തിൽ എത്തിയത് പരിഗണിച്ചാണ് കടുത്ത ഉപാധികളോടെ ഇന്ന് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം : ഡൽഹിയിൽ നഴ്സുമാരുടെ മിന്നൽ പണിമുടക്ക്

September 30th, 2017

nurse_epathram

ഡൽഹി : മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഡൽഹിയിൽ നഴ്സുമാരുടെ മിന്നൽ പണിമുടക്ക്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളിയായ നഴ്സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാർ സമരം ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടതിനെ തുടർന്ന് ആലപ്പുഴ സ്വദേശിനിയായ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഐഎൽബിഎസ് ആശുപത്രിയിലാണ് പണിമുടക്ക് നടക്കുന്നത്.

മുന്നറിയിപ്പ് മൂന്നു മാസം മുമ്പു തന്നെ നോട്ടീസ് സഹിതം നൽകിയിരുന്നുവെന്നാണ് ആശുപത്രി മാനേജ്മെന്റ് പറയുന്നത്. ആത്മഹത്യക്ക് ശ്രമിച്ച യുവതി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോൾ. ആശുപത്രി മാനേജ്മെന്റിന്റെ പീഡനങ്ങൾക്ക് എതിരെ ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പിരിച്ചു വിട്ടതെന്ന് മറ്റുള്ള നഴ്സുമാർ പറയുന്നു. എന്നാൻ ഇതിനോടൊന്നും മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മൂന്നു വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇന്ത്യ ക്കാരെ മോചി പ്പിക്കും : ഷാര്‍ജ ഭരണാ ധികാരി

September 26th, 2017

inside-prison-cell-epathram
തിരുവനന്തപുരം : ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍ പ്പെടാത്ത ഇന്ത്യ ക്കാരെ മോചി പ്പിക്കും എന്ന് ഷാര്‍ജ ഭരണാധി കാരി ഡോ. ശൈഖ് സുല്‍ ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

കാലിക്കറ്റ് സർവ്വ കലാ ശാലയുടെ ഡി – ലിറ്റ് ബിരുദം സ്വീകരിച്ച് രാജ്ഭവനില്‍ വെച്ച് നടത്തിയ പ്രസംഗ ത്തി ലാണ് അദ്ദേഹം ഇക്കാര്യം അറി യിച്ചത്.

മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെ യാണ് മോചി പ്പിക്കുക. ഇവര്‍ക്ക് തുടര്‍ന്നും ഷാര്‍ജയില്‍ താമസി ക്കുന്ന തിനോ ജോലി ചെയ്യുന്ന തിനോ തടസ്സം ഉണ്ടാവു കയില്ലാ എന്നും ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ ദിവസ മാണ് ഷാര്‍ജ ഭരണാധി കാരി ഡോ.ശൈഖ് സുല്‍ ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരള ത്തില്‍ എത്തി യത്.

ഷാര്‍ജയില്‍ മലയാളി കള്‍ക്ക് ഭവന പദ്ധതി ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ച എട്ടു നിര്‍ദ്ദേശ ങ്ങള്‍ പരി ഗണിക്കും എന്നും അദ്ദേഹം ഉറപ്പു നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

September 25th, 2017

actress-kavya-madhavan-ePathram
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസിൽ കാവ്യയെ പ്രതി യാക്കി യിട്ടില്ല എന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

അറസ്റ്റിനു സാദ്ധ്യത ഇല്ലാത്ത തിനാൽ മുൻകൂർ ജാമ്യാപേക്ഷക്കു പ്രസക്തി ഇല്ലാ എന്നും കോടതി നിരീക്ഷിച്ചു.

കേസി‍ൽ പ്രതി ചേർക്കപ്പെട്ട ദിലീപിന്റെ ഭാര്യ എന്ന കാരണ ത്താല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണി പ്പെടു ത്തുന്നു എന്ന പരാതിയു മായിട്ടാണ് കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്ര മുത്തുകൾ കണ്ടെത്തി
Next »Next Page » മൂന്നു വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇന്ത്യ ക്കാരെ മോചി പ്പിക്കും : ഷാര്‍ജ ഭരണാ ധികാരി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine