
മലപ്പുറം : സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം. നാലിന് എതിരേ അഞ്ചു ഗോളുകള്‍ക്ക് പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ബംഗാളിനെ തറ പറ്റിച്ച് ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം കേരളം നേടിയത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമ നിലയിൽ മത്സരം അവസാനിച്ചു. എക്സ്ട്രാ ടൈം കൂടെ കഴിഞ്ഞപ്പോള്‍ 1–1 എന്ന സമനിലയില്‍. തുടര്‍ന്നാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്‌ലുറഹ്‌മാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.
അവസാനമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത് 2018 ല്‍ ആയിരുന്നു.
THAT WINNING MOMENT 🤩#KERWB ⚔️ #HeroSantoshTrophyFinal 💥 #HeroSantoshTrophy 🏆 #IndianFootball ⚽️ pic.twitter.com/XNE8WDGgA9
— Indian Football Team (@IndianFootball) May 2, 2022
ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിനെ അഭിനന്ദിച്ച് പ്രമുഖർ ട്വീറ്റ് ചെയ്തു. മുഖ്യ മന്ത്രി പിണറായി വിജയൻ, സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ എന്നിവരുടെ ട്വീറ്റുകളും ഫുട്‍ബോൾ – സിനിമാ ആരാധകർ ഏറ്റെടുത്തു.































