ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശന പരീക്ഷ മേയ് മൂന്നിന്

April 28th, 2019

sslc-plus-two-students-ePathram
തിരുവനന്തപുരം : നെടുമങ്ങാട് മഞ്ച ടെക്‌നി ക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അദ്ധ്യയന വര്‍ഷ ത്തേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശന ത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും.

അപേക്ഷ സമര്‍പ്പി ക്കുവാ നുള്ള അവ സാന തിയ്യതി മേയ് രണ്ട്. പ്രവേശന പരീക്ഷ മേയ് മൂന്നിന്. 60 കംപ്യൂ ട്ടറു കളുള്ള ഐ. ടി. ലാബ്, കായിക ക്ഷമത വര്‍ദ്ധിപ്പി ക്കുവാന്‍ മള്‍ട്ടി ജിം സൗകര്യ ത്തോടെ ഫിസി ക്കല്‍ എഡ്യൂക്കേഷന്‍ ലാബ് എന്നിവ സ്‌കൂളില്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക് : +91 86 06 25 11 57, +91 94 00 00 64 60.

-(പി. ആര്‍. പി. 525/2019)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്തര്‍ സംസ്ഥാന ബസ്സുകളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും

April 25th, 2019

transport-minister-of-kerala-ak-saseendran-ePathram
തിരുവനന്തപുരം : യാത്ര ക്കാരുടെ സുരക്ഷ യും സൗകര്യവും ഉറപ്പു വരു ത്താത്ത അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സ് സര്‍വ്വീസു കള്‍ക്ക് എതിരെ കര്‍ശ്ശന നട പടി കള്‍ എടുക്കും എന്നും ബസ്സു കളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും എന്നും ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീ ന്ദ്രന്‍.

ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി കളുടെ പ്രവര്‍ ത്തനം പരി ശോധി ക്കുകയും ലൈസന്‍സ് ഇല്ലാത്ത ഏജന്‍സി കള്‍ക്ക് എതിരെ നട പടി എടുക്കു കയും ചെയ്യും.

ബസ്സു കളില്‍ ജി. പി. എസ്. ഘടിപ്പി ക്കുന്നത് ജൂണ്‍ ഒന്നു മുതല്‍ നിര്‍ബ്ബന്ധ മാക്കും. സ്പീഡ് ഗവര്‍ ണ്ണറുകള്‍ ഘടി പ്പി ക്കാ ത്ത ബസ്സു കള്‍ക്ക് എതിരെ നടപടി സ്വീക രിക്കും.

കോണ്‍ട്രാക്ട് കാര്യേജുക ളായി പ്രവര്‍ ത്തി ക്കുന്ന സ്വകാര്യ ബസ്സു കളില്‍ വ്യാപക മായ നിയമ ലംഘന ങ്ങള്‍ കണ്ടെ ത്തിയി ട്ടുണ്ട്. നില വിലുള്ള നിയമ ത്തിന്റെ പരിധി യില്‍ നിന്നു കൊണ്ട് ഇവയെ നിയന്ത്രി ക്കാന്‍ നട പടി സ്വീക രിക്കും എന്നും അദ്ദേഹം വാർത്താ സമ്മേളന ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ന്യൂനമര്‍ദ്ദം : ശക്​ത മായ കാറ്റിനും കനത്ത മഴക്കും സാദ്ധ്യത

April 25th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ബംഗാൾ ഉൾക്കട ലിൽ തീവ്ര ന്യൂന മർദ്ദം രൂപ പ്പെടുന്ന തിനാൽ കേരള ത്തില്‍ അതി ശക്ത മായ കാറ്റിനും കനത്ത മഴക്കും സാദ്ധ്യത എന്ന് കാലാ വസ്ഥാ വകുപ്പ്.

ശ്രീലങ്കക്കു സമീപം ന്യൂന മര്‍ദ്ദ മേഖല രൂപ പ്പെടാൻ സാദ്ധ്യത ഉള്ളതിനാല്‍ സംസ്ഥാനത്തെ തീര ങ്ങളിൽ കടലാ ക്രമണം ഉണ്ടാവും എന്നും മല്‍സ്യ ബന്ധന ത്തൊഴി ലാളി കള്‍ ജാഗ്രത പാലി ക്കണം എന്നും മുന്നറി യിപ്പില്‍ പറ യുന്നു.

ഏപ്രില്‍ 29, 30, മേയ് ഒന്നിനും കേരള ത്തിൽ വ്യാപക മായ മഴ പെയ്യും. ഒറ്റ പ്പെട്ട സ്ഥല ങ്ങളിൽ കനത്ത മഴയും പ്രതീക്ഷിക്കാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം; സുരേഷ് കല്ലടയ്ക്ക് പൊലീസിന്‍റെ അന്ത്യശാസനം

April 25th, 2019

Kallada-Attack_epathram

കൊച്ചി: യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനവുമായി പൊലീസ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.

യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് രേഖാമൂലം നൽകിയിരിക്കുന്ന നിർദേശം. സമയപരിധി ഇന്നലെ തീർന്നതോടെയാണ് പൊലീസ് അന്ത്യശാസനം നൽകിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.

അതിനിടെ കല്ലട ബസ് സർവീസിനെതിരെ പരാതി പറഞ്ഞ അധ്യാപിക മായ മാധവന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചു. നിരഞ്ജൻ രാജു കുരിയൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഭീഷണിയുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിൽ അനുഭവം പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഭീഷണി.ഇതിനെതിരെ മായാ മാധവൻ പൊലീസിൽ പരാതി നൽകി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തിൽ കനത്ത പോളിംഗ്; കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്; പലയിടത്തും രാത്രിയിലും വോട്ടെടുപ്പ് തുടരുന്നു

April 24th, 2019

election-ink-mark-epathram

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.16 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. പലയിടത്തും ഇപ്പോഴും വോട്ടര്‍മാര്‍ ബൂത്തുകളില്‍ കാത്തുനിൽക്കുകയാണ്. ശക്തമായ ത്രികോണപ്പോരാട്ടം കണ്ട നാല് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു.

നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് പൊന്നാനിയിലുമാണ്. കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പോളിംഗിനിടെ 9 പേര്‍ കുഴഞ്ഞു വീണു മരിച്ചു. വാശിയേറിയ പ്രചാരണത്തിന്‍റെ ആവേശം വോട്ടെടുപ്പ് ദിനത്തിലും പ്രതിഫലിച്ചപ്പോള്‍ കേരളത്തിലുണ്ടായത് കനത്ത പോളിംഗാണ്. പോളിംഗ് മന്ദഗതിയിൽ നീങ്ങിയതിൽ പലയിടത്തും പ്രതിഷേധമുയര്‍ന്നു. പോളിംഗ് അവസാനിക്കേണ്ട 6 മണിക്കും പല ബൂത്തുകളിലും നൂറിലേറെ പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തുനിന്നത്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട്, പോളിംഗ് ദിനത്തിലും വിവിഐപിയായി. വൈകീട്ട് മൂന്ന് മണിക്ക് ശേഷം ബത്തേരിയിലും കൽപറ്റയിലും കനത്ത മഴ പെയ്തെങ്കിലും പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ ഒഴുക്ക് നിലച്ചില്ല. മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിൽ വയനാട്ടിലെ മാനന്തവാടി, സുൽത്താന്‍ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കൂടുതൽ പോളിംഗ്
രേഖപ്പെടുത്തിയത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളം പോളിംഗ് ബൂത്തിലേക്ക്
Next »Next Page » യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം; സുരേഷ് കല്ലടയ്ക്ക് പൊലീസിന്‍റെ അന്ത്യശാസനം »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine