കൊച്ചി : സ്വകാര്യബസ്സുകളില്‍ സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥി കളെ കൊണ്ടു പോകണം എങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി യും ഇളവു കളും അനു വദി ക്കണം.
അല്ലാത്ത പക്ഷം ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ഇളവു നൽകില്ല എന്നും കണ്‍സഷന്‍ സംവിധാനം എടുത്തു കളയണം എന്നാ വശ്യ പ്പെട്ട് കോടതിയെ സമീ പിക്കു വാനും സ്വകാര്യ ബസ്സുടമകള്‍ തീരുമാനിച്ചു.
ഇന്ധന വില കുറ ക്കണം എന്നും വിദ്യാര്‍ത്ഥി കളുടെ യാത്രാ ഇള വിന്റെ സബ്‌സിഡി സര്‍ക്കാര്‍ നല്‍കണം എന്നും ഉള്ള ആവശ്യ ങ്ങള്‍ ഉന്ന യിച്ച് മെയ് എട്ടിന് സെക്രട്ടറിയേ റ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും എന്നും ഭാര വാഹികള്‍ അറിയിച്ചു.
തിരുവനന്തപുരം : പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം പുനഃസ്ഥാപി ക്കു വാന്‍ പാർല മെന്റ് ഇട പെടണം എന്നാവശ്യപ്പെട്ട് ദലിത് സംഘടനകൾ സെക്ര ട്ടേറി യേ റ്റിനു മുന്നില്‍ റോഡ് ഉപരോധിച്ചു.
പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുര്‍ബ്ബല പ്പെടു ത്തുന്നു എന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടി വെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേ ഷണം ആവശ്യപ്പെട്ടു കൊണ്ട് ദളിത് സംഘടനകള്‍ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗ മാ യി ട്ടാണ് സെക്രട്ടേറിയേറ്റിനു മുന്നിലെ റോഡ് ഉപരോധം.
മുപ്പതോളം ദലിത് – ആദിവാസി സംഘടനകളും ജനാ ധിപത്യ പാർട്ടി കളും ചേര്‍ന്നാണ് ഹർത്താൽ പ്രഖ്യാ പിച്ചത്. വെൽഫെയർ പാർട്ടി, യൂത്ത് ലീഗ്, പി. ഡി. പി എന്നീ സംഘടനക ളും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാ പി ച്ചിട്ടുണ്ട്.
തെക്കന്‍ കേരള ത്തില്‍ പല സ്ഥല ങ്ങളിലും അക്രമ സംഭവ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വടക്കന്‍ കേരള ത്തില്‍ ഹര്‍ത്താല്‍ സമാധാന പര മാണ് എന്നറി യുന്നു. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങി അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കി യിട്ടുണ്ട്.
കൊച്ചി : നഴ്‌സുമാരുടെ മിനിമം വേതനം വര്‍ദ്ധി പ്പിക്കു ന്നതിന് ഹൈക്കോടതി അനുമതി നൽകി. നഴ്സു മാരു ടെ ശമ്പളം പരിഷ്‌കരിച്ച് വിജ്ഞാ പനം ഇറക്കു വാന്‍ സര്‍ക്കാരിന് തടസ്സമില്ല.
ആവശ്യം എന്നു തോന്നിയാൽ രമ്യമായ ഒത്തു തീർപ്പി നും സർക്കാരിനു ശ്രമം നടത്താം. അന്തിമ വിജ്ഞാ പനം ഇറങ്ങു മ്പോൾ അതു സംബന്ധിച്ച് ആക്ഷേപ ങ്ങള്‍ ഉണ്ടെങ്കിൽ ആശുപത്രി മാനേജ് മെന്റു കൾക്ക് അതു ചോദ്യം ചെയ്യുവാൻ തടസ്സമില്ല എന്നും കോടതി വ്യക്തമാക്കി.
മാര്‍ച്ച് 31 നാണ് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കു വാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ഹൈ ക്കോടതി സ്റ്റേ യെ തുടര്‍ന്ന് അത് നീണ്ടു പോവുക യായി രുന്നു.
ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപ യായി നിശ്ചയി ക്കു ന്ന താണ് സുപ്രീം കോടതി സമിതി മുന്നോട്ട് വെച്ചി രി ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം. ശമ്പള പരിഷ്‌ക്കരണ ത്തിനുള്ള സ്റ്റേ നീക്കിയതോടെ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാര മുള്ള വിജ്ഞാപന മാകും സര്‍ക്കാര്‍ പുറത്തിറക്കുക.
പട്ടാമ്പി : ആറാമത്തെ തവണ കേരളം സന്തോഷ് ട്രോഫി യില്‍ മുത്തമിട്ടപ്പോള്‍ താര മായത് ഗോൾ കീപ്പർ മിഥുൻ. കളി യിൽ ഉടനീളം കാണിച്ച മിടുക്ക് ഷൂട്ട് ഔട്ടിലും തുടർന്ന പ്പോൾ കേരളം ചരിത്രം കുറിക്കുക യായി രുന്നു. വിജയം ഉറപ്പിച്ച എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം ശങ്കർ സർക്കാർ തൊടുത്ത ഫ്രീ കിക്ക് ഗോൾ പോലും മിഥുനെ തളർത്തിയില്ല.
തളരുന്നതിനു പകരം വിജയം വേണം എന്ന നിശ്ചയ ദാർഡ്യം ആയിരുന്നു ആ മുഖത്ത് അപ്പോൾ തെളിഞ്ഞത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളി ന്റെ രണ്ട് കിക്കുകള്‍ തടുത്ത് കേരള ത്തിന് കിരീടംസമ്മാനിച്ച് ഹീറോ ആയ ഗോള്‍ കീപ്പര്‍ മിഥുന്റെ വീടാണ് മയൂരം.
മത്സരം നടക്കുമ്പോള്‍ മിഥുന്റെ പിതാവും പൊലീസ് ടീം മുന്‍ ഗോള്‍ കീപ്പറും എടക്കാട് സ്‌പെഷല്‍ ബ്രാഞ്ച് എസ്. ഐ. യുമായ വി. മുരളിയും കാവും ഭാഗം ഹൈസ്‌കൂള്‍ അദ്ധ്യാപിക യായ മാതാവ് കെ. പി. മഹിജ യും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റിട്ടും മകന്‍ പതറാതെ കളിച്ചു എന്ന് മുരളി പറഞ്ഞു. എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തില്‍ പിറന്ന ഫ്രീകിക്ക് ഗോള്‍ കേരള ത്തിന് വിജയം നഷ്ട പ്പെടു ത്തുമാ യിരുന്നു. എന്നാല്‍, ഷൂട്ടൗട്ടില്‍ മിഥുന്‍ യഥാര്‍ഥ മികവ് പുറത്തെടുത്തു. അര്‍ഹിച്ച വിജയ മാണ് ടീമി ന്റേത് എന്നും മുരളി പറയുന്നു.
നിലവില്‍ എസ്. ബി. ഐ. ക്കു വേണ്ടി യാണ് മിഥുന്‍ കളി ക്കുന്നത്. ഗോള്‍ കീപ്പർ എന്ന നിലയില്‍ മിഥുന്റെ ആദ്യ ഗുരു അച്ഛന്‍ മുരളി യാണ്. 2007, 2009 വര്‍ഷ ങ്ങളില്‍ കേരള പൊലീസ് ടീമിന്റെ ഗോള്‍ കീപ്പർ ആയി രുന്നു ഇദ്ദേഹം.
കണ്ണൂര്‍ എസ്. എന്‍. കോളജിനു വേണ്ടി യാണ് മിഥുന്‍ ആദ്യം കളിച്ചത്. കണ്ണൂര്‍ സര്‍വ്വ കലാ ശാലയുടെ ഗോള്‍ കീപ്പർ ആയും എറണാ കുളത്തെ ഈഗിൾ എഫ്. സി.ക്കു വേണ്ടി യും മിഥുൻ കളിച്ചിട്ടുണ്ട്.
കൊച്ചി : കെ എസ് ആർ ടി സി, സ്വകാര്യ മേഖലകളിലുള്ള അതിവേഗ ബസ്സുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ഉയർന്ന നിരക്ക് നൽകുമ്പോൾ യാത്രക്കാരന് ഇരുന്ന് യാത്ര ചെയ്യാനുള്ള അനുവാദമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ്, ഡീലക്സ്, സൂപ്പർ ഡീലക്സ് ബസ്സുകൾക്കെല്ലാം ഉത്തരവ് ബാധകമാണ്. ബസ് ചാർജ് വർദ്ധന മരവിപ്പിക്കുക, മോട്ടോർ വാഹന ചട്ടം പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.