നരേന്ദ്ര മോഡിക്ക് പിന്തുണ; എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

October 22nd, 2013

കൊച്ചി:നരേന്ദ്ര മോഡിയെ പിന്തുണച്ചതിനു തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ്റ്റ് വി.ആര്‍.കൃഷ്ണയ്യര്‍. തന്നെ സന്ദര്‍ശിക്കുവാന്‍ എത്തിയ ആര്‍.എസ്.എസ് സര്‍ സംഘചാലകുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധനായ നേതാവ് എന്ന നിലയിലാണ് താന്‍ മോഡിയെ പിന്തുണച്ചതെന്നും മോഡിയുടെ കീഴില്‍ ഗുജറാത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ഇരുപത് മിനിട്ട് നീണ്ട കൂടിക്കാഴ്ചക്കിടെ കൃഷ്ണയ്യര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ മോഹന്‍ ഭഗത് നല്‍കി. താന്‍ രചിച്ച ഒരു ഗ്രന്ഥം കൃഷ്ണയ്യര്‍ മോഹന്‍ ഭഗത്തിനു സമ്മാനിച്ചു. നവമ്പര്‍ 15 നു തൊണ്ണൂറ്റൊമ്പത് വയസ്സ് തികയുന്ന കൃഷ്ണയ്യര്‍ക്ക് മുന്‍ കൂട്ടി പിറന്നാള്‍ ആശംസയും നേര്‍ന്നാണ് മോഹന്‍ ഭഗത് മടങ്ങിയത്.

ഈ മാസം 25 മുതല്‍ നടക്കുന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വ്വാഹക സമിതിയില്‍ പങ്കെറ്റുക്കുവാനാണ് മോഹന്‍ ഭഗവത് കൊച്ചിയില്‍ എത്തിയത്. കൃഷ്ണയ്യരെ സന്ദര്‍ശിക്കുവാന്‍ മോഹന്‍ ഭഗത്തിനൊപ്പം ഏതാനും ആര്‍.എസ്.എസ് നേതാക്കന്മാരും ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യദാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ഋഷിരാജ് സിങ്ങെന്ന് നടന്‍ മോഹന്‍ ലാല്‍

October 22nd, 2013

തിരുവനന്തപുരം: ഋഷിരാജ് സിങ്ങ് ഐ.പി.എസ് മോട്ടോര്‍വാഹന വകുപ്പില്‍ നടത്തിവരുന്ന പരിഷ്കാരങ്ങളെ പ്രശംസിച്ച് നടന്‍ മോഹന്‍ ലാലിന്റെ ബ്ലോഗ് കുറിപ്പ്. ഋഷിരാജ് സിങ്ങ് താങ്കളാണ് സൂപ്പര്‍ സ്റ്റാര്‍ എന്ന തലക്കെട്ടില്‍ കം‌പ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗ്ഗില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം നടത്തുന്ന നല്ല കാര്യങ്ങളെ എടുത്ത് പറയുന്നു. റോഡുകളുടെ രക്ഷകനായാണ് മോഹന്‍ ലാല്‍ വിശേഷിപ്പിക്കുന്നത്. മലയാളിയുടെ തലയില്‍ ഹെല്‍മെറ്റ് വെപ്പിച്ച അമിത വേഗതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ സാധിച്ച അഴകുള്ള മീശയും ആരെടാ എന്ന മുഖഭാവവുമുള്ള ഒരാള്‍. കര്‍ശന നിയന്ത്രണങ്ങളും നടപടികളും തുടര്‍ന്ന പ്രധാന നഗരങ്ങളിലെ വാഹനാപകടങ്ങളില്‍ കുറവു വന്നിട്ടുണ്ട്. വാഹനാപകടങ്ങളില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും ഇതിന്റെ ക്രെഡിറ്റ് ഋഷിരാജ് സിങ്ങിനാണെന്നും മോഹന്‍ ലാല്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കെ.ബി.ഗണേശ് കുമാറും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി

October 22nd, 2013

തിരുവനന്തപുരം: കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി. പരസ്പരം യോജിച്ച് മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന് കൌണ്‍സിലിംഗില്‍ ഇരുവരും വ്യക്തമാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കുടുമ്പ കോടതിയാണ് ഇവര്‍ക്ക് വിവാഹ മോചനം അനുവദിച്ചത്. സംവിധായകന്‍ ഷാജികൈലാസിനും അഭിഭാഷകനും ഒപ്പമാണ് ഗണേശ്കുമാര്‍ കോടതിയില്‍ എത്തിയത്. ഇതിനിടെ സംയുക്ത വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്യാനായി ഉണ്ടാക്കിയ കരാര്‍ ഗണേശ് കുമാര്‍ ലംഘിച്ചതായി യാമിനി തങ്കച്ചി നേരത്തെ സത്യവാങ്മൂലം കോടതിയെ അറിയിച്ചിരുന്നു.

കോടതിക്ക് പുറത്ത് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് ഗണേശ് കുമാര്‍ പ്രതികരിച്ചില്ല. വിവാഹമോചനക്കാര്യത്തില്‍ തീരുമാനമായെന്നും ഇനി ജീവിതം നല്ല നിലയില്‍ മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും യാമിനി തങ്കച്ചി പറഞ്ഞു. കുടുമ്പ പ്രശ്നങ്ങളെ തുടര്‍ന്ന് ഉണ്ടായ വിവാദത്തെ തുടര്‍ന്ന് ഗണേശ് കുമാറിനു മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. പരസ്ത്രീബന്ധം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് യാമിനിതങ്കച്ചി ഗണേശ് കുമാറിനെതിരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആരോപിച്ചത്. തുടര്‍ന്ന് യാമിനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഗണേശ്കുമാറിനു പരസ്യമായി ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍‌ചാണ്ടി ദൂര്‍ത്തടിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

October 22nd, 2013

കൊച്ചി: ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദൂര്‍ത്തടിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ. കേരളം മുഴുവന്‍ ഒടി നടന്ന് മുഖ്യമന്ത്രി നല്‍കുന്നത് ഇരുപത് കോടിയുടെ ആശ്വസ പദ്ധതിയാണെന്നും എന്നാല്‍ കാരുണ്യ ലോട്ടറിയിലൂടെ ധനകാര്യ മന്ത്രി കെ.എം.മാണി സെക്രട്ടേറിയേറ്റില്‍ ഇരുന്ന് കൊണ്ട് 200 കോടി ജനങ്ങളില്‍ എത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും കെ.എം.മാണിയെ അനുകൂലിച്ച് അദ്ദേഹം നിലപാട് എടുത്തിരുന്നു.

സോളാര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് പ്രഹസനമാണെന്നും സിറ്റിംഗ് ജഡ്ജിയെ ലഭിക്കാത്തത് അതുകൊണ്ടാണെന്നും പറഞ്ഞ കോടിയേരി അന്യസംസ്ഥാനത്തു നിന്നും ജഡ്ജിയുടെ സേവനം ലഭ്യമാക്കുവാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി മാണിയെ പുകഴ്ത്തിക്കൊണ്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന പ്രസ്താവനകള്‍ രാഷ്ടീയ വൃത്തങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സി.പി.എം പത്രമായ ദേശാഭിമാനി എഡിറ്റോറിയലില്‍ ധകാര്യമന്ത്രി കെ.എം. മാണിയെ പുകഴ്ത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓടുന്ന ബസ്സില്‍ യുവതിക്ക് നേരെ പീഡന ശ്രമം

October 22nd, 2013

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കണ്ടക്ടറും മറ്റൊരാളും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടര്‍ ഇളമക്കര സ്വദേശി ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണാടിക്കല്‍ സ്വദേശി അപ്പുവിനെ പോലീസ് തിരയുന്നു. ആലുവയില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന ബസ്സ് എറണാകുളം മേനക സ്റ്റോപ്പില്‍ എത്തിയപ്പോള്‍ മുതല്‍ കണ്ടക്ടറും സഹായി അപ്പുവും യുവതിയെ ശല്യം ചെയ്യുവാന്‍ തുടങ്ങി. തുടര്‍ന്ന് സൌത്തിലെത്തിയപ്പോള്‍ യുവതി ഉറക്കെ കരഞ്ഞ് ബഹളം കൂട്ടി. ഇതോടെ കണ്ടക്ടര്‍ ദിലീപും അപ്പുവും ബസ്സില്‍ നിന്നും ഇറങ്ങി ഓടി. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ബസ്സ് കസ്റ്റഡിയില്‍ എടുത്തു. ദിലീപിനെ പിന്നീട് വൈറ്റിലയില്‍ നിന്നും പിടികൂടി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.എസിന്റെ നവതി ആഘോഷങ്ങളില്‍ നിന്നും സി.പി.എം നേതാക്കന്മാര്‍ വിട്ടു നിന്നു?
Next »Next Page » ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍‌ചാണ്ടി ദൂര്‍ത്തടിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍ »



  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine