ശ്വേത മേനോനെ അപമാനിച്ചു; പീതാംബരക്കുറുപ്പ് എം.പിക്കെതിരെ ശക്തമയ രോഷം ഉയരുന്നു

November 2nd, 2013

കൊല്ലം: കൊല്ലത്ത് നടന്ന പ്രസിഡന്‍സി ട്രോഫി വെള്ളം കളി മത്സരത്തിനിടെ പ്രസ്ത ചലച്ചിത്ര നടി ശ്വേതാ മോനെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. പീതാംബരക്കുറുപ്പ് എം.പി ശ്വേതയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന്റെയും കടന്നു പിടിക്കുന്നതിന്റേയും ശ്വേത അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇതോടെ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ വിവിധ യുവജന സംഘടനകളും ബി.ജെ.പി ഉള്‍പ്പെടെ ഉള്ള രാഷ്ടീയ സംഘടനകളും പീതാംബരക്കുറുപ്പിനെതിരെ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി.

ചടങ്ങില്‍ സംബന്ധിക്കുവാനാണ് താന്‍ മുംബൈയില്‍ നിന്നും വന്നതെന്നും എന്നിട്ടും താന്‍ ഇവിടെ വച്ച് അപമാനിക്കപ്പെട്ടതില്‍ കടുത്ത ദു:ഖമുണ്ടെന്നും ശ്വേത പറഞ്ഞു. കാറില്‍ വന്നിറങ്ങിയതുമുതല്‍ തന്നെ ഈ രാഷ്ടീയ നേതാവ് ശല്യം ചെയ്തിരുന്നതായും സംഭവം നടന്ന് അല്പസമയത്തിനുള്ളില്‍ തന്നെ ഇക്കാര്യം ജില്ലാ കളക്ടറോട് താന്‍ പരാതി പറഞ്ഞതായി ശ്വേത വ്യക്തമാക്കി. എന്നാല്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അത്യന്തം അപമാനകരവും പ്രതിഷേധകരവുമായ നീചമായ പ്രവര്‍ത്തിയാണ് പീതാംബരക്കുറുപ്പ് എം.പി.യില്‍ നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സ്ത്രീകളുടെ നേര്‍ക്കുള്ള ഏതു തരം ആക്രമണങ്ങള്‍ക്കും കര്‍ശന നടപടി സ്വീകരിക്കുവാനുള്ള നിയമം പാര്‍ളമെന്റ് പാസ്സാക്കിയിട്ടുണ്ടെന്നും ഈ സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് കേരളം ഉറ്റു നോക്കുകയാണെന്നും വി.എസ്. പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ എം.പിയായ പീതാംബരക്കുറുപ്പിനെതിരെ ഉയര്‍ന്ന ആരോപണം രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. ശ്വേത അഭ്യസ്ഥ വിദ്യയായതിനാല്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കും എന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ റോസക്കുട്ടി ടീച്ചര്‍ പറയുന്നത്.
കെ.മുരളീധരന്‍ എം.എല്‍.എ, പത്മജാ വേണുഗോപാല്‍ എന്നിവര്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ പീതാംബ്ക്കുറുപ്പിനെ ന്യായീകരിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തി. നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ നടപടി വേണമെന്ന് താരസംഘനയായ അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റ് പറഞ്ഞു. ശ്വേതയുമായി ആലോചിച്ച് നിയമനടപടികള്‍ക്ക് അമ്മ മുന്‍‌കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

November 2nd, 2013

film-director-mohan-raghavan-ePathram
കൊച്ചി : അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്റെ സ്മരണാര്‍ത്ഥം കലാ സാംസ്‌കാരിക സംഘടന യായ ‘ഓഫ്‌ സ്റ്റേജ് അന്നമനട ‘ ഈ വര്‍ഷത്തെ മോഹന്‍ രാഘവന്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.

101 ചോദ്യങ്ങള്‍ എന്ന സിനിമ ഒരുക്കിയ സിദ്ധാര്‍ത്ഥ ശിവ യാണ് മികച്ച സംവിധായകന്‍. ജൂറിയുടെ പ്രത്യേക പുരസ്‌കാരം അനില്‍ രാധാ കൃഷ്ണ മേനോന്‍ (24 കാതം നോര്‍ത്ത്), ഷൈജു ഖാലിദ്(അഞ്ച് സുന്ദരികളിലെ സേതുലക്ഷ്മി) എന്നിവര്‍ നേടി. മികച്ച തിരക്കഥാ കൃത്ത് അല്‍ഫോണ്‍സ് പുത്രന്‍ (നേരം).

മികച്ച ഹ്രസ്വചിത്രം : അഭിലാഷ് വിജയന്‍ സംവിധാനം ചെയ്ത ദ്വന്ദ്, സിനോ അരവിന്ദന്‍ സംവിധാനം ചെയ്ത ‘ലോനപ്പന്‍സ് ലോ’. ജൂറിയുടെ പ്രത്യേക പുരസ്‌കാരം ജീവജ് രവീന്ദ്രന്‍ (അതേ കാരണത്താല്‍), ശ്യാം ശങ്കര്‍ (ഫേവര്‍ ഓഫ് സൈലന്‍സ്).

നവംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിന് മരട് വെച്ചു നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കെ.ജി. ജോര്‍ജ്ജ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ ടി. എം. എബ്രഹാം മോഹന്‍ രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന സിനിമ യിലൂടെ ശ്രദ്ധിക്കപ്പെട്ട മോഹന്‍ രാഘവന്‍ 2011 ഒക്ടോബര്‍ 25 നാണ് അന്തരിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്

November 2nd, 2013

കൊച്ചി : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതി യായ എഴുത്തച്ഛന്‍ പുരസ്കാരം. മലയാള സാഹിത്യ ത്തിനു നല്‍കിയ സമഗ്ര സംഭാവന കളെ പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരം അദ്ദേഹ ത്തിനു സമ്മാനി ക്കുന്നത് എന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

അടുത്ത മാസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫസര്‍ എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതി യാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാഹിത്യ അക്കാദമി യുടെ നിരൂപണ ത്തിനുള്ള അവാര്‍ഡ്, സമഗ്ര സംഭാവന ക്കുള്ള പുരസ്കാരം, വിശിഷ്ടാംഗത്വം, എസ്. പി. സി. എസ്. അവാര്‍ഡ്, ശ്രീനാരായണ ജയന്തി അവാര്‍ഡ്, പി. കെ. പരമേശ്വരന്‍ നായര്‍ സ്മാരക അവാര്‍ഡ്, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് തുടങ്ങിയ പത്മപ്രഭ പുരസ്കാരം, എ. എന്‍. സി. ശേഖര്‍ പുരസ്കാരം, മാനവ ശ്രേഷ്ഠ പുരസ്കാരം എന്നിവയും അദ്ദേഹ ത്തിനു ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍

October 31st, 2013

കണ്ണൂര്‍ : കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസില്‍ കെ. എസ്. ടി. എ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍. ബാല കൃഷ്ണന്‍ അറസ്റ്റിലായി.

അക്രമ വുമായി ബന്ധപ്പെട്ട് നിരവധി പേരെ കഴിഞ്ഞ ദിവസം കണ്ണൂര്‍ എസ്. പി യുടെ നേതൃത്വ ത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തിരുന്നു. കോടതി യില്‍ ഹാജരാക്കിയ ഇവര്‍ റിമാന്‍ഡി ലാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍

October 31st, 2013

കൊച്ചി : കെ. എസ്. ആര്‍. ടി. സി. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിലവില്‍ പണമില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവന ക്കാരുടെ പെന്‍ഷനും ശമ്പള ത്തിനുമായി വായ്പ ലഭ്യ മാക്കാനുള്ള ശ്രമ ത്തിലാണ്. വായ്പ ലഭിച്ചില്ല എങ്കില്‍ എല്ലാം അവതാള ത്തില്‍ ആകും എന്നും കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ ആണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു
Next » — Next Page » മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍ »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine