തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനി യാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും കമ്പനി വത്കരണം.
2003 ലെ കേന്ദ്ര വൈദ്യുതി നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ് പുതിയ തീരുമാനം. ബോര്‍ഡിനെ മൂന്നു സബ് കമ്പനി കള്‍ ആക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യത കള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്ത മാക്കിയിരിക്കുക യാണ്. ഇത് തിരികെ കമ്പനി യില്‍ നിക്ഷിപ്തമാക്കും.
ബോര്‍ഡ് കമ്പനി ആക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങി എങ്കിലും പല തവണ യായി നീട്ടി വെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കും എന്ന്‍ ഉറപ്പു നല്‍കുന്നുണ്ട് എങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന താണ് കമ്പനി വത്കരണം. കമ്പനി ആയാല്‍ ബോര്‍ഡിന് സാമൂഹ്യ ബാധ്യത കളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും എന്നതാണ് കമ്പനി വത്കരണ ത്തെ എതിര്‍ക്കുന്ന വരുടെ വാദം.
നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്ന വര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനു വേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, നിയമം, വിവാദം, സാമൂഹ്യക്ഷേമം, സാമ്പത്തികം