
തിരുവനന്തപുരം : റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷ കളും ജൂണ്‍ 25 തിങ്കളാഴ്ച മുതല്‍ ബന്ധപ്പെട്ട ഓഫീസു കളില്‍ സ്വീകരിക്കും എന്ന് അധികൃതര്‍.
നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ അംഗ ങ്ങളെ ചേര്‍ക്കല്‍, തിരുത്ത ലുകള്‍, പുതിയ റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലി ക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടി ഫി ക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടി ഫിക്കറ്റ്, റേഷന്‍ കാര്‍ഡി ലെ അംഗ ങ്ങളെ മറ്റൊരു കാര്‍ഡി ലേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കി ലേക്കോ സംസ്ഥാ നത്തേക്കോ മാറ്റുക തുടങ്ങി യവ ക്കുളള അപേ ക്ഷ കള്‍ എല്ലാ താലൂക്ക് സപ്ലൈ – സിറ്റി റേഷനിംഗ് ഓഫീസു കളില്‍ ഈ മാസം 25 തിങ്കളാഴ്ച മുതല്‍ സ്വീകരിക്കും.
അപേക്ഷാ ഫോറ ത്തിനും വിശദ വിവര ങ്ങള്‍ ക്കും സിവില്‍ സപ്ലൈസി ന്റെ www.civilsupplieskerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ ശിക്കുക യോ 1800 – 425 – 1550, 1967 എന്നീ ടോള്‍ ഫ്രീ നമ്പരു കളിലോ 0471 23 20 379 എന്ന ഓഫീസ് നമ്പരിലോ ബന്ധപ്പെടാം.





ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നിരുന്നു. ഇതിനാൽ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
























