എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി

October 28th, 2011

imcc-air-india-office-picketing-ePathram
കോഴിക്കോട് : പ്രവാസി കളോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന അവസാനി പ്പിക്കണമെന്നും, സീസണ്‍ സമയത്തെ അനാവശ്യമായ ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കണ മെന്നും, മംഗലാപുരം ദുരന്ത ബാധിതര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കണ മെന്നും, കേരളത്തി ലേക്കുള്ള വിമാന സര്‍വ്വീസു കളുടെ സമയ ക്ലിപ്തത ഉറപ്പ് വരുത്തണ മെന്നുമുള്ള ആവശ്യ ങ്ങളുയര്‍ത്തി ഐ. എം. സി. സി. കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഐ. എന്‍. എല്‍. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് യു. സി. മമ്മൂട്ടി ഹാജി ഉല്‍ഘാടനം ചെയ്തു.

ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. എ. ലത്തീഫ്, എന്‍. കെ. അബ്ദുല്‍ അസീസ്, സ്വാലിഹ് മേടപ്പില്‍ തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്തു.

മുസ്തഫ ഹാജി തൈക്കണ്ടി, ഹംസ ഹാജി ഓര്‍ക്കാട്ടേരി, ഷംസീര്‍ കുറ്റിച്ചിറ, സര്‍മ്മദ് ഖാന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സംഘടന യുടെ നിവേദനം എം. എ. ലത്തീഫിന്റെ നേതൃത്വ ത്തില്‍ എയര്‍ ഇന്ത്യാ കോഴിക്കോട് മേഖലാ മാനേജര്‍ക്ക് കൈമാറി.

ഐ. എം. സി. സി. യുടെ ആവശ്യങ്ങള്‍ പഠിച്ച് വേണ്ടതായ നടപടികള്‍ കൈ കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചതായി നേതാക്കള്‍ അറിയിച്ചു.

– ഷിബു മുസ്തഫ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുരുവായൂരില്‍ റിക്കോര്‍ഡ് വിവാഹം

September 13th, 2010

guruvayoor-marriage-epathram

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഞായറാഴ്ച 224 വിവാഹങ്ങള്‍ നടന്നു. അടുത്ത കാലത്ത് ക്ഷേത്രത്തില്‍ നടന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ റിക്കോര്‍ഡാണിത്. ചിങ്ങ മാസത്തിലെ അവസാനത്തെ ഞായറാഴ്ച യെന്നതും ഏറ്റവും കൂടുതല്‍ നല്ല മുഹൂര്‍ത്തം ഉള്ള ദിവസം ആയതിനാലും ആണ് ഇത്രയും അധികം വിവാഹങ്ങള്‍ ഉണ്ടായത്. വിവാഹ ത്തിനെത്തിയ ആളുകളെ കൊണ്ടും ഭക്തരേ കൊണ്ടും ക്ഷെത്രത്തിന്റെ കിഴക്കേ നട അക്ഷാരാ ര്‍ത്ഥത്തില്‍ ജന സാഗരമായി. തിക്കിലും തിരക്കിലും പെട്ട് സമയത്തിനു മണ്ഡപത്തില്‍ കയറുവാന്‍ പലര്‍ക്കും സാധിച്ചില്ല. കിഴക്കേ നടയിലെ രണ്ടു മണ്ഡപ ങ്ങളിലുമായി പുലര്‍ച്ചെ മുതലേ വിവാഹങ്ങള്‍ ആരംഭിച്ചു. പലര്‍ക്കും മണ്ഡപത്തില്‍ കയറുവാന്‍ മണിക്കൂറു കളോളം കാത്തു നില്‍ക്കേണ്ടി വന്നു. ഏറ്റവും കൂടുതല്‍ തിരക്ക് രാവിലെ ഒമ്പതിനും പതിനൊന്നും ഇടയില്‍ ആയിരുന്നു. ജനത്തിരക്കു നിയന്ത്രിക്കുവാന്‍ പോലീസും സെക്യൂരിറ്റിക്കാരും വല്ലാതെ ബുദ്ധിമുട്ടി.

ക്ഷേത്ര നഗരിയിലെ കല്യാണ മണ്ഡപങ്ങളും ലോഡ്ജുകളും നേരത്തെ തന്നെ ബുക്കിങ്ങ് ക്ലോസ് ചെയ്തിരുന്നു. വിവാ‍ഹ സദ്യ യൊരുക്കുവാന്‍ പലര്‍ക്കും ഗുരുവായൂരിനു വെളിയിലെ മണ്ഡപങ്ങളെ ആശ്രയിക്കേണ്ടി വന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

120 of 1201020118119120

« Previous Page « എസ്. ഐ. യുടെ കുടുംബത്തിനു സഹായ ധനം
Next » ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാര സമര്‍പ്പണം »



  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine