തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. യുടെ വരു മാനം വർദ്ധി പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സു കളു ടെ സർവ്വീസ് സമയം പുനഃ ക്രമീ കരി ക്കുന്നു.
ഡിപ്പോ തല ത്തിൽ കൃത്യ മായ പഠനം നടത്തി യാണ് സർവ്വീസു കളുടെ സമയം നിശ്ചയിക്കുക. ആഗസ്റ്റ് ഒന്നു മുതൽ പുതിയ സമയ ക്രമ ത്തിൽ ബസ്സു കള്‍ സര്‍ വ്വീസ് നടത്തും.
ആദ്യ ഘട്ട ത്തില്‍ 219 എ. സി. വോൾവോ ബസ്സുകളുടെ ഷെഡ്യൂളുകള്‍ പുനഃ ക്രമീ കരിക്കും.
രണ്ടാം ഘട്ട ത്തിൽ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ് പ്രസ്, സൂപ്പർ ഡീലക്സ് എന്നീ വിഭാഗ ങ്ങൾ ഉൾപ്പെടുന്ന സൂപ്പർ ക്ലാസ്സ് സർവ്വീസു കളാണ് പുനഃ ക്രമീ കരിക്കു ന്നത്. 600 സൂപ്പർ ക്ലാസ് ബസ്സു കള്‍ കെ. എസ്. ആർ. ടി. സി. ക്കുണ്ട്.
മൂന്നാം ഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ പുനഃ ക്രമീ കരിക്കും.1200 ഒാളം ബസ്സു കള്‍ ഈ വിഭാഗ ത്തില്‍ ഉണ്ട്.
നാലാം ഘട്ടത്തില്‍ സിറ്റി ഫാസ്റ്റ് – ഒാർഡിനറി ബസ്സു കള്‍ പുനഃ ക്രമീ കരിക്കും. നാലായിര ത്തോളം ഒാർഡിനറി ബസ്സു കളാണ് നിലവില്‍ സർവ്വീസ് നടത്തു ന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ഗതാഗതം, സാമൂഹികം