കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം. എൽ. എ. യുമായ കെ. എം. ഷാജിയുടെ ഭാര്യ യുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ. ഡി. (എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്) കണ്ടു കെട്ടി. കെ. എം. ഷാജി എം. എല്‍. എ. ആയിരുന്ന അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടാൻ മാനേജ്മെൻ്റിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങി എന്ന കേസുമായി ബന്ധപ്പെട്ടാണ് 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം ഭൂസ്വത്ത് കണ്ടു കെട്ടിയത്.
പ്ലസ്ടു കോഴ ആരോപണവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ പ്രകാരം വിജില ൻസ് കണ്ണൂർ യൂണിറ്റ് കെ. എം. ഷാജിക്ക് എതിരെ 2020 ഏപ്രിൽ 18 ന് കേസ് എടുത്തു. തുടര്‍ന്ന് കോഴ ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ ഉൾക്കൊള്ളിച്ച് ചിലര്‍ പരാതി നൽകി. അതോടെ ഇ. ഡി. അന്വേഷണം ആരംഭിച്ചു. കെ. എം. ഷാജിയെയും ഭാര്യ ആശയെയും നിരവധി തവണ ഇ. ഡി. ചോദ്യം ചെയ്തിരുന്നു.
ഷാജിയുടെയും ബന്ധുക്കളുടെയും പേരില്‍ ഉള്ള മുഴുവൻ സ്വത്തു വിവരങ്ങളുടെയും കണക്ക് എടുക്കുകയും ചെയ്തു. ഇത്രയും സ്വത്ത് വാങ്ങി ക്കൂട്ടാനുള്ള വരുമാന സ്രോതസ്സുകൾ ഹാജരാക്കുവാൻ കഴിഞ്ഞിരുന്നില്ല. 2011 ജൂണ്‍ മുതല്‍ 2020 ഒക്ടോബര്‍ വരെ വരവിനേക്കാള്‍ 166 % വരുമാനം വര്‍ദ്ധിച്ചു എന്നും 1.47 കോടി രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നും വിജിലൻസ് കണ്ടെത്തി.