സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു

December 26th, 2011

elephant-stories-epathramമൂന്നാര്‍: മൂന്നാറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു. ആറു ആനകളുള്ള ഒരു കൂട്ടത്തിലെ ഇരുപത് വയസ്സു പ്രായമുള്ള പിടിയാനയാണ് ചൊക്കനാട്ടെ ഫാക്ടറി ഡിവിഷനിലെ സെപ്റ്റിക് ടാങ്കില്‍ വീണത്. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ആനകളുടെ ചിഹ്നം വിളിയും കരച്ചിലും കേട്ട് ആളുകള്‍ ഉണര്‍ന്നെത്തിയെങ്കിലും അവ ആക്രമിക്കുമോ എന്ന് ഭയന്ന് അടുത്തേക്ക് ചെന്നില്ല. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ആനയെ ടാങ്കില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ അസി. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയനാട്ടില്‍ കാട്ടാന കാറു തകര്‍ത്തു

December 25th, 2011

elephant-stories-epathramപനമരം: വയനാട്ടിലെ പനമരത്തിനടുത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ കാട്ടാന തകര്‍ത്തു. കാറിലുണ്ടായിരുന്ന നടവയല്‍ സ്വദേശി ബിനു, പയ്യമ്പള്ളി സ്വദേശി ജോയി എന്നിവര്‍ ആനയെ കണ്ടതോടെ ഡോര്‍ തുറന്ന് ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഉണ്ടായില്ല. പനമരം പുഞ്ചവയലിനു സമീപം കല്ലമ്പലത്തെ ഒരു വളവില്‍ വച്ചായിരുന്നു സംഭവം. വളവായിരുന്നതിനാല്‍ ദൂരെ നിന്നും ആനയെ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കണ്ടില്ല. വളവു തിരിഞ്ഞപ്പോള്‍ റോഡിനു നടുവില്‍ കാട്ടാനയെ കണ്ടപ്പോള്‍ ഹോണടിച്ചെങ്കിലും ആന റോഡില്‍ നിന്നും മാറിയില്ല. തുടര്‍ന്ന് അത് അടുത്തേക്ക് വരുന്നത് കണ്ടതോടെ ഇരുവരും കാറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ആന കാര്‍ തുമ്പി കൊണ്ട് അടിച്ചു തകര്‍ത്തു.

വയനാട്ടിലെ കാടിനുള്ളിലൂടെ പോകുന്ന റോഡുകളില്‍ ആനകളെ സ്ഥിരമായി കാണാമെങ്കിലും സാധാരണ ഗതിയില്‍ അവ വാഹനങ്ങളെ ആക്രമിക്കുക പതിവില്ല. തനിക്ക് എന്തെങ്കിലും അപകടം ഉണ്ടാക്കും എന്ന് കരുതിയാകാം ആന കാറിനു നേരെ തിരിഞ്ഞതെന്ന് കരുതുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലപ്പുറത്തും കൈവെട്ട്

December 17th, 2011

crime-epathram

മഞ്ചേരി: മലപ്പുറത്ത് എടവണ്ണക്ക് സമീപം ഒരു സംഘം പുളിക്കത്തൊടി ഫയാസ് എന്ന ആളുകള്‍ യുവാവിന്റെ കൈവെട്ടി മാറ്റി.   ഒരു കേസിന്റെ വിചാരണക്കായി മഞ്ചേരി കോടതിയിലേക്ക് സുഹൃത്തിനൊപ്പം പോകുകയായിരുന്ന ഫയാസിനെ ജീപ്പിലെത്തിയ സംഘം  ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ ഫയാസിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഇയാളെ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയാസിന്റെ രണ്ടു കൈകളിലും നിരവധി വെട്ടേറ്റു. ഒരു കൈ അറ്റു പോയി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാജിക്കും വെട്ടേറ്റിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ : ജനവികാരം ഉണര്‍ത്തരുത് എന്ന് സുപ്രീം കോടതി

December 14th, 2011

MULLAPERIYAR_DAM_epathram

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ അടിയന്തിരമായി ഭീഷണിയില്ലെന്നും അതിനാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. തമിഴ്നാടും കേരളവും ജനങ്ങളെ ഭയപ്പെടുത്തുന്ന നടപടികളില്‍ നിന്നും വിട്ടു നില്‍ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എ. എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രശ്നത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ചു വരികയാണ്. ഈ ഘട്ടത്തില്‍ പ്രത്യേകിച്ച് ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യം ഇല്ലെന്നും കോടതി പറഞ്ഞു.

ജല നിരപ്പ്‌ 136 അടിയായി നിലനിര്‍ത്തണം എന്നും കോടതി തമിഴ്നാടിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൃശൂരില്‍ കൂത്തമ്പലം കത്തിച്ചതാണെന്ന് സംശയം

December 13th, 2011

koothambalam-trissur-epathram

തൃശൂര്‍: തൃശൂര്‍ രാമനിലയത്തിനു സമീപം സംഗീത നാടക അക്കാദമിയുടെ കൂത്തമ്പലം കത്തിച്ചതാണ് എന്ന് സൂചന. കത്തിയ തൂണിന് അരികില്‍ നിന്നും വെടി മരുന്നിന്റെ അംശം കണ്ടെത്തിയതാണ് സംശയം വര്‍ദ്ധിപ്പിക്കാന്‍ കാരണം, കൂടാതെ പ്രദേശത്ത്‌ വെടി മരുന്നിന്റെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നതായി സാക്ഷികള്‍ പറയുന്നു. ഫോറന്‍സിക്‌ ഉദ്യോഗസ്ഥര്‍ സംഭവം നടന്ന ഇടം പരിശോധന നടത്തയ ശേഷം വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറും. ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാര്‍ നിര്‍മിച്ച കൂത്തമ്പലമാണ് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അട്ടിമറിയാണോ എന്ന സംശയം ഇതോടെ ബലപ്പെട്ടിട്ടുണ്ട്.

-

വായിക്കുക: ,

Comments Off on തൃശൂരില്‍ കൂത്തമ്പലം കത്തിച്ചതാണെന്ന് സംശയം

15 of 261014151620»|

« Previous Page« Previous « വയനാട് ചുരത്തില്‍ നവീകരണം ഗതാഗതം നിയന്ത്രിക്കും
Next »Next Page » ഇടുക്കി തമിഴ്നാടിന് വേണം; മൂന്നാറില്‍ പ്രകടനം »



  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine