സിഗ്നല്‍ പാളിച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി

December 10th, 2011

emirates-trivandrum-epathram

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ദുരന്തമാകുമായിരുന്ന വിമാന കൂട്ടിയിടി നേരിയ വ്യത്യാസത്തില്‍ ഒഴിവായി. എമിറേറ്റ്‌സ് വിമാന കമ്പനിയുടെ ദുബായ്‌ വിമാനവും ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനവുമാണ്‌ മുഖാമുഖം റണ്‍വേയില്‍ കണ്ടത്‌. ശ്രീലങ്കന്‍ എയര്‍വേയ്‌സ് പൈലറ്റിന്റെ അവസരോചിതമായ തീരുമാനമാണ് അപകടം ഒഴിവാക്കിയത്‌. സിഗ്നല്‍ നല്‍കിയതിലെ പാളിച്ചയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ കാരണം. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന്‌ ദുബായിലേക്കു പോകാനൊരുങ്ങുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിന്‌ എ.ടി.സി. സ്‌റ്റാര്‍ട്ട്‌ അപ്പ്‌ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന്11.11 ന്‌ 286 യാത്രക്കാരുമായി വിമാനം റണ്‍വേയിലെത്തി പൊങ്ങാനൊരുങ്ങുകയായിരുന്നു. ഇതേ സമയത്ത് തന്നെ 146 യാത്രക്കാരുമായി ശ്രീലങ്കന്‍ എയര്‍വെയ്‌സ് വിമാനം ലാന്‍ഡിംഗിനായെത്തി‌. എന്നാല്‍ റണ്‍വെയില്‍ മറ്റൊരു വിമാനം കണ്ടതിനെതുടര്‍ന്ന്‌ അരമണിക്കൂറിനുശേഷമേ ഇറങ്ങുകയുളളൂവെന്ന സന്ദേശം ശ്രീലങ്കന്‍ പൈലറ്റ്‌ യാത്രക്കാര്‍ക്കു നല്‍കി ലങ്കന്‍ വിമാനം ലാന്‍ഡ്‌ ചെയ്യാതെ ഉയര്‍ന്നു പൊങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ എയര്‍പോര്‍ട്ട്‌ അഥോറിറ്റിക്കു റിപ്പോര്‍ട്ട്‌ നല്‍കാന്‍ എയര്‍ട്രാഫിക്‌ സര്‍വീസ്‌ ജോയിന്റ്‌ ജി.എം. ഷിബു റോബര്‍ട്ടിന്‌ ഡി.ജി.സി.എ. (ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍) നിര്‍ദേശംനല്‍കി. രണ്ടുദിവസത്തിനുശേഷം ചെന്നൈയില്‍നിന്ന്‌ ഉദ്യോഗസ്‌ഥര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പരിശോധന നടത്തും. സംഭവത്തിന്‌ ഉത്തരവാദിയായ എയര്‍ട്രാഫിക്‌ കണ്‍ട്രോളറെ മാറ്റാന്‍ സാധ്യതയുണ്ട്.

-

വായിക്കുക: , ,

Comments Off on സിഗ്നല്‍ പാളിച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

November 28th, 2011

hartal-idukki-epathram
തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഇടുക്കി ജില്ലയില്‍ യു. ഡി. എഫും  എല്‍. ഡി. എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ബോധ്യപ്പെടുത്തുക, പുതിയ ഡാം ഉടനെ പണിയുക, പക്വമായ തീരുമാനം ഉണ്ടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഹര്‍ത്താല്‍. ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കയാണ്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. അയ്യപ്പഭക്തരടക്കം ആയിരകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങികിടക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. കടകള്‍ ഒന്നും തുറന്നിട്ടില്ല. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ച ബി. ജെ. പിയും. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു

November 28th, 2011

mullaperiyar-dam-epathram

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136.4 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ അനുവദനീയ സംഭരണ ശേഷി 136 അടിയാണ് . ഇതേ തുടര്‍ന്ന്‌ സ്‌പില്‍വേ വഴി കൂടുതല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുകിത്തുടങ്ങി. പെരിയാറില്‍ ജലനിരപ്പ്‌ ഉയര്‍ന്നാല്‍ ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍: വരാനിരിക്കുന്ന മഹാ ദുരന്തം

November 27th, 2011

MULLAPERIYAR_DAM_epathram

ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളിലും നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍. ഡാം 999 എന്ന സിനിമ. പലപ്പോഴും ചര്‍ച്ചകള്‍ സിനിമ നിരോധിക്കണോ അതോ തമിഴ്‌ സിനിമകള്‍ കേരളത്തില്‍  നിരോധിക്കണോ എന്നായി ചുരുങ്ങുന്നു. മുല്ലപ്പെരിയാറിനെ കുറിച്ച് ചിലതു നാം മനസിലാകാനുണ്ട്. എന്തു കൊണ്ട് തമിഴ്നാട് ഇതിനെ എതിര്‍ക്കുന്നു? പുതിയ ഡാം എന്നത് പ്രാവര്ത്തികമാണോ? ഇത്തരത്തില്‍ കുഴക്കുന്ന ചില പ്രശ്നങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഒപ്പം വരാനിരിക്കുന്ന ദുരന്തത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നെത്തിയ വിദഗ്ധര്‍ ഇവിടെ ഒരു റിസര്‍ച്ച് നടത്തുകയും തുടര്‍ന്ന് ഒരു സെമിനാറില്‍  ഡാമിന്റെ യഥാര്‍ത്ഥ അവസ്ഥ പറയുകയും ചെയ്തു. അതനുസരിച്ച്, പരമാവധി 5 വര്ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ.  നിര്ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല് പോലും) തകര്ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകള്‍ തകരുകയും ഈ ജലം മുഴുവന്‍  ഇടുക്കിയിലെത്തുകയു ചെയ്യും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങനെ വന്നാല് ഇടുക്കി ആര്‍ച്ച് ഡാം തകരും, ഇടുക്കി ജില്ലയുടെ പകുതി മുതല് തൃശൂര് ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. എറണാകുളം ജില്ല പൂര്ണമായും നശിക്കും. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും, ലുലു, ഒബ്രോണ് മാള്, ഇന്ഫോ പാര്‍ക്ക്,  തുടങ്ങി നിരവധി വലിയ സ്ഥാപനങ്ങള്‍ നാശോന്മുഖമാകും. എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടും. എത്രയോപേര്‍ ഭാവനരഹിതരാകും. ഏകദേശം 42 അടി ഉയരത്തില്‍ ആര്‍ത്തിരമ്പി വരുന്ന വെള്ളത്തിന്റെ മരണപ്പാച്ചിലില്‍ സര്‍വ്വതും നശിക്കും. വെള്ളം മുഴുവന് ഒഴുകി തീര്ന്നാല്‍, 10 ഓളം അടി ഉയരത്തില് ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇടുക്കി മുതല് അറബിക്കടല് വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന് വെറും 4.30 മുതല് 5.30 വരെ മണിക്കൂറുകള് മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില് വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്റെ. ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്ക്ക് താങ്ങാന് കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന് തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന് തുറന്നു വിട്ടു പുതിയ ഡാം പണിതു അതില് വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്ഷം എടുക്കും. അതുവരെ അവര്‍ വെള്ളത്തിനെന്തു ചെയ്യും? അതിനാലാണ് അവര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുന്നത്. പക്ഷെ ഒരു പരിഹാരം കാണാതെ ഇരു സര്‍ക്കാരുകളും തര്‍ക്കിച്ചിരുന്നല്‍ന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും. ഇരു സര്‍ക്കാരുകളും പരസ്പരം കൈകോര്‍ത്ത് ഏറ്റവും നല്ല പോംവഴി കണ്ടെത്തിയില്ലെങ്കില്‍ നമിക്കൊക്കെ സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദുരന്തത്തെ ക്ഷണിച്ചു വരുത്തലാകും.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

1 അഭിപ്രായം »

മുല്ലപെരിയാറില്‍ പുതിയ ഡാം ഉടനെ വേണം: മന്ത്രി പി. ജെ. ജോസഫ്‌

November 23rd, 2011

MULLAPERIYAR_DAM_epathram

തിരുവനന്തപുരം: മുല്ലപെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കാല താമസം ഒഴിവാക്കണമെന്ന് ജലസേചന വകുപ്പ്‌ മന്ത്രി പി. ജെ. ജോസഫ്‌ പറഞ്ഞു. 30 ലക്ഷ ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം അതീവ ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാകാന്‍ വിഷയം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും, ഈ വിഷയത്തില്‍ ദേശീയ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കണമെന്നും പി. ജെ. ജോസഫ്‌ ആവശ്യപ്പെട്ടു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

16 of 261015161720»|

« Previous Page« Previous « വ്യാജ പാസ്പോര്‍ട്ടുമായി ഇറാന്‍ കാരന്‍ മലപ്പുറത്ത് പിടിയില്‍
Next »Next Page » ജെ. എസ്. എസ്. പിളര്‍പ്പിലേക്ക് »



  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine