കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍

October 31st, 2013

കൊച്ചി : കെ. എസ്. ആര്‍. ടി. സി. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിലവില്‍ പണമില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവന ക്കാരുടെ പെന്‍ഷനും ശമ്പള ത്തിനുമായി വായ്പ ലഭ്യ മാക്കാനുള്ള ശ്രമ ത്തിലാണ്. വായ്പ ലഭിച്ചില്ല എങ്കില്‍ എല്ലാം അവതാള ത്തില്‍ ആകും എന്നും കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ ആണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദിയില്‍ നിന്നുമുള്ള പ്രവാസികളുടെ മടക്കം കേരളം ആശങ്കയില്‍

March 30th, 2013

കോഴിക്കോട്: സൌദി അറേബ്യയില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്രീ വിസക്കാരെ ഒഴിവാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ ആശങ്ക വര്‍ദ്ധിച്ചു. സൌദിയില്‍ ഫ്രീവിസയില്‍ ജോലിനോക്കുന്ന മലയാളികള്‍ ധാരാളമുണ്ട്. ഇവരില്‍ മലബാറില്‍ നിന്നും ഉള്ളവരാണ് അധികവും. പരിശോധന കര്‍ശനമാക്കുവാന്‍ ആരംഭിച്ചതോടെ പലരും നാട്ടിലേക്ക് മടങ്ങുവാന്‍ ആരംഭിച്ചു കഴിഞ്ഞു.അനൌദ്യോഗിക കണക്കനുസരിച്ച് ഏകദേശം ആറു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പ്രവാസികള്‍ അയക്കുന്ന പണത്തെ വളരെ അധികം ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാകും. കോടികളാണ് ഓരോ വര്‍ഷവും പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത്. ജോലി നഷ്ടപ്പെടുന്നതോടെ ഇത് ഇല്ലാതാകുന്നത് മാത്രമല്ല തുച്ഛ വരുമാനക്കാരായ ഇവരില്‍ പലരുക്കും കാര്യമായ ബാങ്ക് ബാലന്‍സ് ഇല്ല. കേരളത്തിലാകട്ടെ തൊഴില്‍ സാധ്യത കുറവും. ഇത് നിരവധി കുടുമ്പങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ പ്രതിസന്ധിയിലാക്കും. ആഗോള സാമ്പത്തിക മാന്ദ്യവും ഒപ്പം സ്വദേശി വല്‍ക്കരണവും മൂലം മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ജോലി സാധ്യത കുറവാണ്.

സൌദിയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം ഒരുക്കുന്നതിനും വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ എടുത്തു വരികയാണ്. ഇതിന്റെ ഭാഗമായി പത്തില്‍ അധികം പേര്‍ ജോലിയെടുക്കുന്നിടങ്ങളില്‍ ഒരു സൌധി പൌരനു ജോലി നല്‍കുന്നതുള്‍പ്പെടെ പല വ്യവസ്ഥകളും കൊണ്ടു വന്നിട്ടുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും. ജോലി ചെയ്യുന്നവരെ മാത്രമല്ല ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരേയും ഇത് ഗുരുതരമായി ബാധിക്കും. ചെറിയ കഫറ്റേരിയകള്‍, കോള്‍ഡ്സ്റ്റോറുകള്‍, തുണിക്കടകള്‍, മീന്‍ കടകള്‍, പച്ചക്കറി കടകള്‍, എ.സി വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ നടത്തുന്നവരില്‍ അധികവും മലബാറില്‍ നിന്നും ഉള്ള മലയാ‍ളികളാണ്. സ്വന്തം സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ പുറത്ത് ജോലി ചെയ്യുന്ന പലരും ഇത്തരം സ്ഥാപനങ്ങളിലാണ് തൊഴില്‍ എടുക്കുന്നത്. ഇത്തരക്കാരെ ഒഴിവാക്കുന്നതോടെ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും.

പതിറ്റാണ്ടുകളായി പ്രവാസികള്‍ അയക്കുന്ന പണം കേരളത്തില്‍ വലിയ തോതിലുള്ള വികസനമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഈ പണത്തില്‍ അധിക പങ്കും കെട്ടിട നിര്‍മ്മാണ- റിയല്‍ എസ്റ്റേറ്റ് മേഘലകളിലാണ് നിക്ഷേപിക്കപ്പെട്ടത്. ഇതിനെ നാടിന്റെ പൊതു വികസനത്തിലും വ്യാവസായിക നിക്ഷേപങ്ങളിലേക്കും പ്രയോജനപ്പെടുത്തുന്നതില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടു. വ്യവസായം ആരംഭിക്കുവാന്‍ ശ്രമിച്ച പലരും രാഷ്ട്രീയക്കാ‍ര്‍, നിന്നും ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നുമുള്ള പ്രശ്നങ്ങള്‍ മൂലം നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു. മറ്റു പലര്‍ക്കും ഉണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം നിക്ഷേപ സൌഹൃദ സംസ്ഥാനമല്ലെന്ന് തിരിച്ചറിഞ്ഞ പ്രവാസികള്‍ അതില്‍ നിന്നും പിന്‍‌വാങ്ങുകയാണ് ഉണ്ടായത്. വ്യവസായ മേഘലയെ ഒഴിവാക്കിക്കൊണ്ട് പലരും ഭൂമിയിലും സ്വര്‍ണ്ണത്തിലും നിക്ഷേപിച്ചു. ഇന്നിപ്പോള്‍ സൌദിയില്‍ നിന്നും ഉള്ള മലയാളികളുടെ കൂട്ടപാലായനത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന രാഷ്ടീയ നേതൃത്വങ്ങള്‍ക്കു കൂടെ ഇതില്‍ ഉത്തരവാദിത്വം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമരം പരാജയം : ചെന്നിത്തല

January 15th, 2013

ramesh-chennithala-epathram

അലപ്പുഴ : സർക്കാർ ജീവനക്കാരുടെ ഇടത് ആഭിമുഖ്യ സംഘടനകൾ നടത്തിയ സമരം പരാജയമായിരുന്നു എന്ന് കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തല അറിയിച്ചു. ഡി. സി. സി. സംഘടിപ്പിച്ച ഒരു നേതൃയോഗം ഉല്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം നടത്തിയവർ തങ്ങൾ എന്തു നേടി എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സമരം തുടങ്ങിയപ്പോൾ മുതൽ അത് എങ്ങനെ ഒത്തുതീർപ്പ് ആക്കും എന്നായിരുന്നു സമരക്കാരുടെ ചിന്ത. സമരത്തിനുള്ള പിന്തുണ ദുർബലമായതാണ് ഇതിന് കാരണം. ജീവനക്കാരും ജനവും നിരാകരിച്ചതോടെ സമരം നിർത്തി വെയ്ക്കുകയല്ലാതെ സമരക്കാരുടെ മുൻപിൽ വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശാഭിമാനി ജീവനക്കാരന്റെ കൊലപാതകം: ഭാര്യയും കാമുകനും അറസ്റ്റില്‍

December 12th, 2012

കൊച്ചി: ദേശാഭിമാനി കൊച്ചി യൂണീറ്റിലെ സീനിയര്‍ സെസ്പാച്ചര്‍ പി.കെ. മോഹന്‍‌ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സീമ(34), കാ‍മുകന്‍ വൈക്കം കിഴക്കേനട സ്വദേശി ഹരിശ്രിയില്‍ ഗിരീഷ് (31) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. എറണാംകുളം പെന്റ മേനകയിലെ അടുത്തടുത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ആറുവര്‍ഷമായി ഗിരീഷും സീമയും തമ്മില്‍ പ്രണയത്തിലായിരുന്നു. മാസത്തിലൊരിക്കല്‍ പകല്‍ സമയത്ത് ഗുരുവായൂരില്‍ ഇവര്‍ ഒത്തു കൂടാറുണ്ട്. ഇതിനിടയിലാണ് ഒരുമിച്ചു ജീവിക്കുവാനായി മോഹന്‍ ദാസിനെ കൊലപ്പെടുത്തുവാനുള്ള പദ്ധതി തയ്യാറാക്കിയത് എന്ന് കരുതുന്നു.

കൊല്ലപ്പെട്ട മോഹന്‍‌ദാസിനു സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. ഇതു തീര്‍ക്കുവാനായി ചെറിയ തുക കൈമാറിക്കൊണ്ടായിരുന്നു സീമയും ഗിരീഷും തമ്മില്‍ കൂടുതല്‍ അടുപ്പത്തിലായത്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വലിയ തുകയുടെ സാമ്പത്തിക തിരിമറി നടത്തിയണ് ഗിരീഷ് സീമയെ സഹായിച്ചിരുന്നത്. ബന്ധം പുറത്തറിയാതിരിക്കുവാന്‍ ഇരുവരും പരമാവധി ശ്രദ്ധിച്ചിരുന്നു. കൊലപാതകം നടന്ന ഡിസംബര്‍ 2 നു രാത്രി ദേശാഭിമാനിയില്‍ പോകാനിറങ്ങിയ മോഹന്‍ ദാസിനോട് അമൃത ഹോസ്പിറ്റലില്‍ ഉള്ള ഒരു ബന്ധുവിനെ കാണുവാനായി ഗിരീഷ് പാതാളം ജംഗ്ഷനില്‍ നില്‍ക്കുന്നുണ്ടെന്നും അയാളെ അടുത്തൊരിടത്ത് എത്തിക്കണമെന്നും സീമ അറിയിച്ചു. മോഹന്‍ ദാസ് ഗിരീഷ് നിന്നിടത്തെത്തി അയാളുമായി ബൈക്കില്‍ യാത്ര തുടര്‍ന്നു. കണ്ടൈനര്‍ റോഡിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഷര്‍ട്ടില്‍ എന്തോ അഴുക്കു പറ്റിയതായി പറഞ്ഞ് ഗിരീഷ് ബൈക്ക് നിര്‍ത്തിച്ചു. തുടര്‍ന്ന് നേരത്തെ കരുതിയിരുന്ന ക്ലോറോഫോം ബലം‌പ്രയോഗിച്ച് മണപ്പിച്ച് ബോധം കെടുത്തുവാന്‍ ശ്രമിച്ചെങ്കിലും മോഹന്‍‌ദാസ് കുതറിയോടി. അതോടെ ഗിരീഷ് വിദേശ നിര്‍മ്മിത കത്തി ഉപയോഗിച്ച് മോഹന്‍‌ദാസിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവശേഷം നേരത്തെ കളമശ്ശേരിയില്‍ വച്ചിരുന്ന ബൈക്കില്‍ ഗിരീഷ് രക്ഷപ്പെട്ടു.

ബൈക്ക് അപകടത്തിലാണ് മോഹന്‍‌ദാസ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കഴുത്തില്‍ ആഴത്തിലേറ്റ മുറിലൂടെ രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് മോഹന്‍‌ദാസിന്റെയും അയാളുമായി അടുപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാന്‍ ആരംഭിച്ചു. കൊലക്ക് മുമ്പും പിന്‍‌പും ഉള്ള ദിവസങ്ങളില്‍ സീമയും ഗിരീഷും തമ്മില്‍ ദീര്‍ഘമായി സംസാ‍രിച്ചതായി കണ്ടെത്തി. ഇതിനിടയില്‍ താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ കേസായതോടെ ഗിരീഷ് കുറ്റ സമ്മതം നടത്തുവാനായി തൃക്കാക്കര അസി.കമ്മീഷ്ണര്‍ ബിജോ അലക്സാണ്ടറെ സമീപിച്ചു. കൊലപാതകത്തില്‍ നടക്കുന്ന അന്വേഷണം തന്ത്രപൂര്‍വ്വം തന്നില്‍ നിന്നും തിരിച്ചു വിടുവാനുള്ള ഉപായമായാണ് ഗിരീഷ് ഇപ്രകാരം ചെയ്തത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ മോഹന്‍‌ദാസിന്റെ കൊലപാതകവും സീമയുമായി തനിക്കുള്ള ബന്ധവും ഇയാള്‍ തുറന്നു പറഞ്ഞു. കൊലനടത്തുവാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. തുടര്‍ന്നാണ് സീമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത് കുമാര്‍, ഡെപ്യൂട്ടി കമീഷ്ണര്‍ ടി.ഗോപാലകൃഷ്ണന്‍ പിള്ള എന്നിവരുടെ മേല്‍ നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ അസി.കമ്മീഷണര്‍ സുനില്‍ ജേക്കബ്, സി.ഐ മാരായ എ.ജി.സാബു,ഡി.എസ്.സുനീഹ്സ് ബാബു, എസ്.ഐമാരായ എസ്.വിജയ ശങ്കര്‍, സെബാസ്റ്റ്യന്‍ തോമസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കിറ്റെക്സ് കേരളം വിടുന്നു

September 30th, 2012

കൊച്ചി : എമേര്‍ജിങ്ങ് കേരളയിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കുവാനായി കോടികള്‍ ചിലവിടുമ്പോള്‍ അതേ യു. ഡി. എഫ്. സര്‍ക്കാറിന്റെ നടപടികളില്‍ മനം മടുത്ത് പ്രമുഖ ഗ്രാർമെന്റ് വ്യവസായ ഗ്രൂപ്പായ കിറ്റെക്സ് കേരളം വിടുന്നു. ബെന്നി ബെഹനാന്‍ എം. എല്‍. എ. യ്ക്കും യു. ഡി. എഫിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റെക്സിന്റെ എം. ഡി. സാബു എം. ജേക്കബ് ഉന്നയിച്ചിരിക്കുന്നത്. 2001-ലെ യു. ഡി. എഫ്. സര്‍ക്കാര്‍ വന്നപ്പോഴും ഇപ്പോള്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴും കമ്പനിയുടെ ലൈസന്‍സ് പുതുക്കി നല്‍കുവാന്‍ വിസ്സമ്മതിച്ചത് ഉള്‍പ്പെടെ കമ്പനി നടത്തിക്കൊണ്ടു പോകുവാന്‍ നിരവധി തടസ്സങ്ങള്‍ നേരിടുന്നതായി അദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. എല്‍. ഡി. എഫ്. സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. തന്റെ സ്ഥാപനം അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനി കോമ്പൌണ്ടില്‍ ഒരു ഗേറ്റ് സ്ഥാപിക്കുവാനുള്ള അപേക്ഷ നല്‍കിയിട്ട് 11 മാസമായിട്ടും അനുമതി ലഭിച്ചില്ലെന്നും ഒരു ഗേറ്റ് സ്ഥാപിക്കുവാന്‍ ഉള്ള അനുമതിയ്ക്ക് പോലും ഇതാണ് അവസ്ഥയെങ്കില്‍ വലിയ പദ്ധതികള്‍ക്ക് എന്തായിരിക്കും സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു.
കാലാകാലങ്ങളില്‍ വരുന്ന രാഷ്ടീയ മാറ്റങ്ങള്‍ക്കനുസരിച്ച് നിക്ഷേപം നടത്തി വ്യവസായം നടത്തിക്കൊണ്ടു പോകാന്‍ ആകില്ല. മറ്റു പലയിടങ്ങളിലും 30 ദിവസം കൊണ്ട് വ്യവസായം ആരംഭിക്കുവാനുള്ള സാഹചര്യമുണ്ട്. ഇവിടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. നിലവില്‍ 8000 ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് കിറ്റെക്സ്. അവരെ പെട്ടെന്ന് പറഞ്ഞു വിടാന്‍ പറ്റാത്തതു കൊണ്ടാണ് കമ്പനി പൂട്ടാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കിറ്റെക്സ് ഗ്രൂപ്പിനെതിരെ പ്രാദേശിക കോണ്‍ഗ്രസ്സ് നേതൃത്വം കാലങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതായി ആരോപണമുണ്ട്.

കഴിഞ്ഞ വര്‍ഷം 550 കോടി രൂപയുടെ വിദേശ നാണ്യം നേടിത്തരികയും ഒപ്പം 21 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്ത സ്ഥാപനമാണ് കിറ്റെക്സ്. എന്നാല്‍ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിന്റേയും വിവിധ സര്‍ക്കാര്‍ സ്ഥാപങ്ങളുടേയും നിലപാടുകളും ഒപ്പം യു. ഡി. എഫിന്റെ പ്രതികൂല നിലപാടും മൂലം കിറ്റെക്സ് കേരളത്തില്‍ ഇനിയും നിക്ഷേപം തുടരുവാന്‍ താല്പര്യം ഇല്ലെന്ന് വ്യക്തമാക്കി. 250 കോടി മുതല്‍ മുടക്കിക്കൊണ്ട് എറണാകുളത്ത് സ്ഥാപിക്കുവാന്‍ ഇരിക്കുന്ന അപ്പാരല്‍ പാര്‍ക്ക് പകുതി വഴിയില്‍ ഉപേക്ഷിച്ചു കൊണ്ട് ശ്രീലങ്കയിലേക്ക് മാറ്റി സ്ഥാപിക്കുവാനാണ് ആലോചന നടക്കുന്നത്. 4000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള സ്ഥാപനം കേരളം വിടുന്നതായുള്ള വാര്‍ത്ത സര്‍ക്കാര്‍ ലാഘവത്തോടെ എടുക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. മുന്‍ ധന മന്ത്രി തോമസ് ഐസക്ക്, ആര്‍. എസ്. പി. നേതാവ് എൻ. കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. കോടികള്‍ മുടക്കി പരസ്യം നല്‍കിക്കൊണ്ട് വ്യവസായികളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ കേരളം വ്യവസായികള്‍ക്കും വ്യവസായങ്ങള്‍ക്കും സുരക്ഷിതമല്ല എന്ന സന്ദേശമാണ് കിറ്റക്സ് കേരളം വിടുമ്പോള്‍ പരസ്യമാകുക. മലയാളിയായ സംരംഭകനു പോലും രക്ഷയില്ലാത്ത നാട്ടിലേക്ക് എങ്ങിനെയാണ് വിദേശ നിക്ഷേപകര്‍ വരിക എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വീ ഗാര്‍ഡ് എം. ഡി. ചിറ്റിലപ്പിള്ളിയും നേരത്തെ രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 168910»|

« Previous Page« Previous « ഗുരു നിന്ദ : ഡി. സി. സി. പ്രസിഡണ്ട് വി. ജെ. പൌലോസ് മാപ്പു പറഞ്ഞു
Next »Next Page » ലീഗിന്റെ കള്ള് വിവാദം കിറ്റെക്സ് വാര്‍ത്ത അട്ടിമറിക്കാൻ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine