ശമ്പള വര്‍ദ്ധന : നഴ്‌സുമാര്‍ പണി മുടക്കിലേക്ക്

October 18th, 2017

nurse_epathram
തൃശൂര്‍ : സ്വകാര്യ ആശുപത്രി കളില്‍ നവംബര്‍ 20 നുള്ളിൽ നഴ്‌സു മാരുടെ ശമ്പള വര്‍ദ്ധന നടപ്പി ലാക്കി യില്ല എങ്കില്‍ വീണ്ടും സമരം ആരംഭിക്കും എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സി യേഷൻ.

സംസ്ഥാന വ്യാപകമായി സ്വകാര്യ ആശു പത്രി കളുടെ പ്രവര്‍ത്തനം സ്തംഭി പ്പിക്കുന്ന തര ത്തില്‍ പണി മുടക്ക് നടത്തും എ ന്നാണ് നഴ്‌സു മാരുടെ സംഘടന യായ യു. എന്‍. എ. യുടെ തീരുമാനം.

സ്വകാര്യ ആശുപത്രി കളിലെ നഴ്‌സു മാരുടെ കുറഞ്ഞ വേതനം 20,000 രൂപ യാക്കി വര്‍ദ്ധിപ്പി ക്കുവാൻ സംസ്ഥാന സര്‍ക്കാര്‍ തീരു മാനിച്ചിരുന്നു. നവംബര്‍ 20 നകം ശമ്പള വര്‍ദ്ധ നവ് സംബന്ധിച്ച ഉത്തരവ് ഇറക്കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാ പനം.

എന്നാല്‍ കഴിഞ്ഞ മിനിമം വേതന സമിതി യോഗ ത്തില്‍ ശമ്പള വര്‍ദ്ധ നവ് നടപ്പിലാക്കാൻ കഴിയില്ലാ എന്ന് ആശു പത്രി ഉടമ കളുടെ സംഘടന നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തി ലാണ് വീണ്ടും സമരം എന്ന തീരു മാന ത്തിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസ്സി യേഷൻ എത്തുന്നത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മൂന്നു വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇന്ത്യ ക്കാരെ മോചി പ്പിക്കും : ഷാര്‍ജ ഭരണാ ധികാരി

September 26th, 2017

inside-prison-cell-epathram
തിരുവനന്തപുരം : ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍ പ്പെടാത്ത ഇന്ത്യ ക്കാരെ മോചി പ്പിക്കും എന്ന് ഷാര്‍ജ ഭരണാധി കാരി ഡോ. ശൈഖ് സുല്‍ ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

കാലിക്കറ്റ് സർവ്വ കലാ ശാലയുടെ ഡി – ലിറ്റ് ബിരുദം സ്വീകരിച്ച് രാജ്ഭവനില്‍ വെച്ച് നടത്തിയ പ്രസംഗ ത്തി ലാണ് അദ്ദേഹം ഇക്കാര്യം അറി യിച്ചത്.

മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെ യാണ് മോചി പ്പിക്കുക. ഇവര്‍ക്ക് തുടര്‍ന്നും ഷാര്‍ജയില്‍ താമസി ക്കുന്ന തിനോ ജോലി ചെയ്യുന്ന തിനോ തടസ്സം ഉണ്ടാവു കയില്ലാ എന്നും ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ ദിവസ മാണ് ഷാര്‍ജ ഭരണാധി കാരി ഡോ.ശൈഖ് സുല്‍ ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരള ത്തില്‍ എത്തി യത്.

ഷാര്‍ജയില്‍ മലയാളി കള്‍ക്ക് ഭവന പദ്ധതി ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ച എട്ടു നിര്‍ദ്ദേശ ങ്ങള്‍ പരി ഗണിക്കും എന്നും അദ്ദേഹം ഉറപ്പു നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമ പെന്‍ഷന്‍ 500 രൂപ യില്‍ നിന്ന് 2000 രൂപ യാക്കി ഉയര്‍ത്തി

March 3rd, 2017

Thomas_Isaac-epathram
തിരുവനന്തപുരം : ധന മന്ത്രി തോമസ് ഐസക്ക് അവ തരി പ്പിച്ച സംസ്ഥാന ബജറ്റില്‍ കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ നിധി യിലെ അംഗ ങ്ങള്‍ ക്കുള്ള പെന്‍ഷന്‍ തുക 500 രൂപ യില്‍ നിന്ന് 2000 രൂപ യാക്കി ഉയര്‍ത്തി.

വിദേശ മലയാളി കളുടെ കേരള ത്തിലെ പ്രാതി നിധ്യ ത്തിന് ലോക കേരള സഭ രൂപീ കരിക്കും. ജന സംഖ്യ അനു പാത ത്തില്‍ രാജ്യ ങ്ങളുടെ പ്രതി നിധി കളും കേരള നിയമ സഭാംഗ ങ്ങളും അംഗ ങ്ങള്‍ ആയി രിക്കും.

പ്രവാസി കളുടെ ഓണ്‍ ലൈന്‍ ഡാറ്റാ ബേസ് തയ്യാ റാക്കും. രജിസ്റ്റര്‍ ചെയ്യു ന്ന വര്‍ക്ക് ഇന്‍ഷ്വ റന്‍സ് പാക്കേജ് തുടങ്ങി യവയും പരി ഗണന യില്‍ ഉണ്ട്. എല്ലാ വിദേശ മലയാളി കളേയും ഇതില്‍ രജി സ്റ്റര്‍ ചെയ്യി ക്കുക എന്ന താണ് സര്‍ക്കാരി ന്റെ ലക്ഷ്യം എന്നും തോമസ് ഐസക്ക് വ്യക്ത മാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നോർക്ക – റൂട്ട്സ് സി. ഇ. ഓ. ആയി ഡോ. കെ. എന്‍. രാഘവന്‍ ചുമതല യേറ്റു.

March 3rd, 2017
ogo-norka-roots-ePathram

കണ്ണൂർ : നോർക്ക – റൂട്ട്സ് ചീഫ് എക്‌സി ക്യൂ ട്ടീവ് ഓഫീ സര്‍ ഡോ. കെ. എന്‍. രാഘവന്‍ ചുമ തല യേറ്റു. കോഴിക്കോട് മെഡി ക്കല്‍ കോളേ ജില്‍ നിന്ന് എം. ബി. ബി.എസ്. ബിരു ദവും തിരു വന ന്ത പുരം മെഡി ക്കല്‍ കോളേ ജില്‍ നിന്ന് ഫിസി ക്കല്‍ മെഡിസിന്‍ ആന്റ് റീ ഹാബിലിറ്റേ ഷ നില്‍ ബിരു ദാനന്തര ബിരു ദവും നേടിയ ഇദ്ദേഹം 1990 – ല്‍ ഇന്ത്യന്‍ റവ ന്യൂ സര്‍വ്വീ സില്‍ പ്രവേ ശിച്ചു. കൊച്ചി കസ്റ്റംസ് കമ്മീ ഷണർ ആയിരി ക്കെ യാണ് നോർക്ക – റൂട്ട്സ് നിയമനം.

സിംഗപ്പൂര്‍ ഇന്ത്യന്‍ ഹൈക്കമ്മീ ഷനില്‍ ആദ്യ ത്തെ വാണിജ്യ സെക്രട്ടറി ആയി രുന്നു.

കൂടാതെ, കേരള സഹകരണ റബ്ബര്‍ മാര്‍ക്ക റ്റിംഗ് ഫെഡ റേഷന്‍ മാനേ ജിംഗ് ഡയറ ക്ടറാ യും കൊച്ചി സഹ കരണ മെഡി ക്കല്‍ കോളേജ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍ ആയും ജോലി ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അക്ര ഡിറ്റേ ഷനുള്ള ഡോ. രാഘവന്‍ അന്താ രാഷ്ട്ര ഏക ദിന മത്സര ങ്ങളിലും രഞ്ജി, ദേവ്ധര്‍, ദുലീപ് ട്രോഫി മത്സര ങ്ങളിലും അംപയര്‍ ആയി ട്ടുണ്ട്.

ക്രിക്കറ്റിനെ ക്കുറിച്ച് ‘വേള്‍ഡ് കപ് ക്രോണി ക്കിള്‍’, ഇന്ത്യ – ചൈന സംഘ ര്‍ഷ ത്തെ ക്കു റിച്ച് ‘വിഭജന ത്തിന്റെ നേര്‍ ക്കാഴ്ച കള്‍’, ‘വാനി ഷിംഗ് ഷാംഗ്രില’ എന്നീ പുസ്തക ങ്ങ ളുടെ രചയിതാവു കൂടി യാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും : മുഖ്യമന്ത്രി പിണറായി വിജയന്‍

July 4th, 2016

pinarayi-vijayan-epathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരും എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. സര്‍വീസ് സംഘടനാ പ്രതിനിധി കളു മായി നടത്തിയ ചര്‍ച്ചയി ലാണ് ജീവന ക്കാര്‍ക്ക് പെരുമാറ്റ ച്ചട്ടം കൊണ്ടു വരുമെന്ന് മുഖ്യ മന്ത്രി അറിയിച്ചത്.

പൊതു ജന ങ്ങളോട് മാന്യമായി പെരു മാറാനും അഴിമതി രഹിത ഇടപെടല്‍ നടത്താനും മുഖ്യ മന്ത്രി ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ജീവന ക്കാരുടെ സ്ഥലം മാറ്റ ത്തിന് പൊതു മാനദണ്ഡം കൊണ്ടു വരു മെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്ഥലം മാറ്റത്തില്‍ സര്‍ക്കാരിന്റേത് ഒഴുക്കന്‍ സമീപനാം ആണെന്ന് പ്രതിപക്ഷ സംഘടനകള്‍ കുറ്റ പ്പെടു ത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 17789»|

« Previous Page« Previous « ജിഷ വധം : അമീറുൽ ഇസ്​ലാമിനെ ജൂലായ് 13 വരെ റിമാന്‍ഡ് ചെയ്തു
Next »Next Page » ജലീലിന്റെ യാത്ര തടഞ്ഞ നടപടി ദുരൂഹം: പിണറായി »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine