വാഷിംഗ്ടണ്‍ : ഭോപ്പാല്‍ വാതക ദുരന്തം ഒരു അടഞ്ഞ അദ്ധ്യായമാണ് എന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപ ഉപദേശകന് മൈക്ക് ഫ്രോമാന് പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഭോപ്പാല്‍ ദുരന്ത കേസ് നിയമപരമായി അവസാനിച്ചു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് ഇദ്ദേഹം പിന്നീട് വ്യക്തമാക്കി.
1984 ഡിസംബറില്‍ ഭോപ്പാലിലെ യൂണിയന് കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും ചോര്‍ന്ന വിഷ വാതകം 15,000 തിലേറെ പേരുടെ മരണത്തിനാണ് ഇടയാക്കിയത്.
- ജെ.എസ്.