ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യുസുഫ് റാസാ ഗീലാനിക്കെതിരെ പാക്കിസ്ഥാന്‍ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു. അഴിമതി ആരോപണങ്ങളില്‍ നിന്നും പ്രസിഡണ്ടിന് നിയമ പരിരക്ഷ നല്‍കുന്ന ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് നടപ്പാക്കിയതിനതിനാണ് കേസ്. ജനുവരി 19ന് കോടതിയില്‍ ഹാജരാകുവാനാണ് ഏഴംഗ സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 2009-ല്‍ ഈ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. 2007-ല്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷാറഫ് അധികാരത്തില്‍ ഇരിക്കുമ്പോളാണ് ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. ഈ ഓര്‍ഡിനന്‍സിന്റെ പിന്‍ബലത്തില്‍ അധികാരമൊഴിഞ്ഞ സമയത്ത് വിചാരണയ്ക്ക് വിധേയനകാതെ പര്‍വേസ് മുഷാറഫിന് രാജ്യം വിട്ടു പോകുവാന്‍ സാധിച്ചു. ഇതിന്റെ പിന്‍ബലത്തിലാണ് ബേനസീര്‍ ബൂട്ടോ രാജ്യത്തേക്ക് തിരിച്ചു വന്നതും സര്‍ദാരിക്ക് പ്രധാനമന്ത്രിയാകുവാന്‍ സാധിച്ചതും.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പാക്കിസ്ഥാന്‍