ലാഗോസ്: ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാഷ്ട്രമായ നൈജീരിയയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള സബ്സിഡി പിന്‍വലിച്ചതിനെതിര തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയ അനിശ്ചിതകാലപണിമുടക്ക് അവസാനിപ്പിക്കാനായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ചര്‍ച്ചയില്‍ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥനും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ പണിമുടക്ക് തുടരുമെന്ന് യൂണിയന്‍ നേതാവ് അബ്ദുല്‍ വാഹിദ് ഉമര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷ പരിഗണിച്ച് തെരുവുകളില്‍ നിന്ന് പ്രതിഷേധപ്രകടനങ്ങള്‍ കഴിവതും ഒഴിവാക്കുമെന്നും വാഹിദ് ഉമര്‍ കൂട്ടിച്ചേര്‍ത്തു. എണ്ണ ഉത്പാദനത്തില്‍ ലോകത്ത് ആറാം സ്ഥാനമുള്ള നൈജീരിയയിലെ പണിമുടക്ക് ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനുവരി ഒന്നുമുതല്‍ നൈജീരിയയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന എണ്ണ സബ്സിഡി പിന്‍വലിച്ചിരുന്നു. അതോടെ ഇന്ധനത്തിന്റെ വില ഇരട്ടിയായി. ഇതാണ് ദാരിദ്യ്രത്തില്‍ കഴിയുന്ന ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഇതിനകം നിരവധി തവണ പ്രസിഡന്റുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെങ്കിലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ലെന്ന് പറഞ്ഞ് നടപടി പിന്‍വലിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, പ്രതിഷേധം, സാമ്പത്തികം