ന്യൂഡല്‍ഹി: വഴിമുട്ടുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് തുറന്ന ചര്‍ച്ചകളിലൂടെ ഇന്ത്യ പാക് സമാധാന ചര്‍ച്ചകള്‍ക്ക് തുടര്‍ച്ച തേടാന്‍ ഇരു രാജ്യങ്ങളും തിമ്പുവില്‍ ധാരണയായത്. സെക്രട്ടറി തല ചര്‍ച്ചകള്‍ ഫലപ്രദ മായെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ നിരുപമ റാവുവും സല്‍മാന്‍ ബഷീറും തമ്മില്‍ മുന്‍ചര്‍ച്ചകള്‍ സമാധാ നാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകും വിധം മുന്നോട്ടു കൊണ്ടു പോകാന്‍ ധാരണയായി. ഏപ്രിലില്‍ അടുത്ത വട്ട ചര്‍ച്ചകള്‍ക്കായി പാക് വിദേശ കാര്യ മന്ത്രി ഫാ അബു ഖുറേഷി ഇന്ത്യയിലെത്തും.
സംജോദ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഉന്നയിക്കുന്ന തര്‍ക്കങ്ങളെ ഇന്ത്യ സമര്‍ത്ഥമായി പ്രതിരോധിക്കും. സംജോദ സ്‌ഫോടനം ഭീകരാക്രമണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നതായിരുന്നു ഇന്ത്യന്‍ നിലപാട്. എന്നാല്‍ ഭീകരതയ്ക്ക് മതമില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കാതെ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രമണത്തിനു ശേഷം അമ്പേ വഷളായ പ്രശ്‌നത്തെ വിളക്കി ച്ചേര്‍ക്കാനുള്ള നീക്കത്തില്‍ നിര്‍ണ്ണായക ചുവടു വെയ്പ്പായി മാറുകയാണ് ചര്‍ച്ചകള്‍.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, പാക്കിസ്ഥാന്‍