ലണ്ടന്‍: റിഫ്ക സ്റ്റെനേവിസ്കിന് വയസ്സ് ഇരുപത്തി മൂന്നായപ്പോള്‍ തന്നെ ആള്‍ മുത്തശ്ശിയായി. നാടോടി വിഭാഗത്തില്‍ പെട്ട റിഫ്ക പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആയിരുന്നു വിവാഹിതയായത്. തുടര്‍ന്ന് പന്ത്രണ്ടാം വയസ്സില്‍ ഒരു പെണ്‍ കുഞ്ഞിനു ജന്മം നല്‍കി. മകള്‍ മരിയ അമ്മയുടെ വഴി പിന്തുടര്‍ന്ന് പതിനൊന്ന് വയസ്സില്‍ ഒരു ആണ്‍ കുഞ്ഞിന്റെ അമ്മയായതോടെ റിഫ്ക ഒരു മുത്തശ്ശിയായി. മാത്രമല്ല അത് ഒരു ലോക റെക്കാഡായി മാറുകയും ചെയ്തു. ഇരുപത്തിയാറാം വയസ്സില്‍ മുത്തശ്ശിയായ ഒരു ബ്രിട്ടീഷു കാരിയാണ് നിലവിലെ റിക്കോര്‍ഡുകള്‍ പ്രകാരം ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശി.
കൌമാരത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അമ്മ യാകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയ റിഫ്ക സ്വന്തം മകളോട് അത്തരം സാഹസത്തിനു മുതിരരുതെന്ന് ഉപദേശിക്കാറു ണ്ടായിരുന്നുവത്രെ. എന്നാല്‍ മകള്‍ അമ്മയെ കടത്തി വെട്ടി അല്പം നേരത്തെ തന്നെ ഗര്‍ഭിണിയായി. മകളുടെ പ്രവര്‍ത്തിയില്‍ അല്പം ദു:ഖിതയാണെങ്കിലും ലോക റിക്കോര്‍ഡിന് ഉടമയായതില്‍ താന്‍ സന്തോഷ വതിയാണെന്ന് റിഫ്ക മാധ്യമങ്ങളെ അറിയിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ബഹുമതി, സ്ത്രീ