പാരീസ് : സിറിയൻ പ്രസിഡണ്ട് ഒരു കൊലപാതകിയെ പോലെയാണ് പെരുമാറുന്നത് എന്നും അദ്ദേഹത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണം എന്നും ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സർക്കോസി അഭിപ്രായപ്പെട്ടു. സിറിയയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ സിറിയയിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകുവാനും സിറിയയിലേക്ക് സഹായം എത്തിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
സിറിയയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്നതിനെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ റഷ്യയും ചൈനയും വീറ്റൊ ചെയ്ത സാഹചര്യത്തിൽ സിറിയയിൽ നടക്കുന്ന അക്രമങ്ങൾക്ക് ഒരറുതി വരുത്താനായി ഇനിയെന്ത് ചെയ്യാനാവും എന്ന കാര്യം പരിശോധിക്കാനായി സുരക്ഷാ സമിതി അംഗങ്ങൾ യോഗം ചേരുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, പീഡനം, മനുഷ്യാവകാശം, സിറിയ