കാണ്ഡഹാര്‍: ദക്ഷിണ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലെ പ്രധാന ജയിലില്‍ നിന്നും 400 ല്‍ അധികം തടവുകാര്‍ രക്ഷപ്പെട്ടു. ജയിളിനടിയിലൂടെ 320 മീറ്റര്‍ നീളം വരുന്ന തുരങ്കം ഉണ്ടാക്കി അതിലൂടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. അധികൃതരുടെ കണ്ണ് വെട്ടിച്ചു 5 മാസം കൊണ്ടാണ് ഇങ്ങനെ ഒരു തുരങ്കം താലിബാന്‍ നിര്‍മിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തുരങ്കം പണി തീര്‍ന്നത്. അന്ന് രാത്രി തന്നെ തടവുകാര്‍ അതിലൂടെ രക്ഷപ്പെടുവാന്‍ തുടങ്ങിയിരുന്നു.
2008 ലും കാണ്ഡഹാറിലെ ഇതേ ജയിലില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ വാഹനം ഉപയോഗിച്ച് ജയിലിന്റെ ഗേറ്റ് തകര്‍ത്ത് ആയിരകണക്കിന് താലിബാന്‍ തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, ശിക്ഷ