കീവ്: 41 കാരിയായ ഉക്രയിന്‍കാരി ലിയോനാര നമെനിക്ക് 20 കുട്ടികള്‍ ആയി. എന്നാല്‍ ഇനിയും ഇത് നിര്‍ത്താന്‍ ഉള്ള പദ്ധതി ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തന്റെ ഇരുപതാമത്തവനായ ഒരു ആണ്‍കുട്ടിയെ ലിയോനാര പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഇവര്‍ക്ക് ഇപ്പോള്‍ 10 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമായി. പാശ്ചാത്യ ഉക്രയിനിലെ ഒരു ഗ്രാമത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. കുട്ടിപട്ടാളത്തിലെ മൂത്തവനായ ജോനാതന് 20 വയസ്സുണ്ട്. കല്യാണവും കഴിഞ്ഞു. ജോനാതന്‍ അടക്കം കുടുംബത്തിലെ 6 മക്കള്‍ ജോലിക്കാര്‍ ആണ്. 8 പേര്‍ സ്കൂളില്‍ പോകുന്നു. ബാക്കി 6 പേര്‍ സ്കൂളില്‍ പോകാറായിട്ടില്ല.
ലിയോനാരയും ഭര്‍ത്താവായ ജാനോസ് നമെനിയും ഒത്തിരി മക്കള്‍ ഉള്ള കുടുംബങ്ങളില്‍ പിറന്നവരാണ്. ലിയോനാരക്ക് 13 സഹോദരങ്ങള്‍ ഉള്ളപ്പോള്‍ ജാനോസിനു അത് 15 ആണ്. തങ്ങളുടെ കൊച്ചു കൃഷി സ്ഥലത്ത് പണികള്‍ ചെയ്താണ് ഈ വലിയ കുടുംബത്തെ ഇവര്‍ പോറ്റുന്നത്. കുട്ടികളും കൃഷി പണിയില്‍ സഹിയിക്കും. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും സംസ്കാരവും നല്‍കുക എന്നതാണ് തങ്ങളുടെ പ്രധാനമായ ചുമതല എന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ വീട്ടില്‍ ടീവി കാണുവാന്‍ മക്കള്‍ക്ക് അനുവാദമില്ല എന്ന് ജാനോസ് പറയുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, സ്ത്രീ