ബര്‍ലിന്‍: ഇസ്രായേല്‍ തങ്ങളുടെ അന്തര്‍വാഹിനികളിലെ ക്രൂയിസ് മിസൈല്‍ മുനകളില്‍ ആണവായുധം ഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന ആരോപണ നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ ഈ നടപടി. ജര്‍മനിയില്‍ നിന്ന് അടുത്തിടെ വാങ്ങിയ അത്യന്താധുനിക ഡീസല്‍-ഇലക്ട്രിക് ‘ഡോള്‍ഫിന്‍’ അന്തര്‍വാഹിനികളില്‍ ഘടിപ്പിച്ചിട്ടുള്ള മധ്യദൂര മിസൈലുകളിലാണ് ആണവായുധം ഘടിപ്പിച്ചിരിക്കുന്നത്. ജര്‍മന്‍ മാസികയായ ദെര്‍ സ്പീജല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്‍, ഇസ്രായേല്‍, ക്രമസമാധാനം, മതം, യുദ്ധം