ജനീവ : ജി-20 രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സ്വിസ് ബാങ്ക് അക്കൗണ്‌ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറുന്ന നിയമ ഭേദഗതിക്കു സ്വിസ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. നിക്ഷേപകരുടെ പേരും മേല്‍വിലാസവും മാത്രമേ ഇതു വരെ സ്വിസ് ബാങ്കുകളില്‍ നിന്നു ലഭ്യമായിരുന്നുളളൂ. നിയമ ഭേദഗതിയോടെ നിക്ഷേപകരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കാനുളള നിയമ ഭേദഗതിക്കു വെളളിയാഴ്‌ചയാണു സ്വിസ് പാര്‍ലമെന്‍റിന്റെ ഉപരിസഭ അംഗീകാരം നല്‍കിയത്. ഈ തീരുമാനം സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കളളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഇന്ത്യന്‍ സര്‍ക്കാരിന് ഏറെ സഹായകരമാകും. ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡുമായി ഇരട്ട നികുതി കരാര്‍ ഒപ്പു വെച്ച രാജ്യങ്ങള്‍ക്കും സ്വിസ് ബാങ്കുകളില്‍ അക്കൗണ്‌ടുളള തങ്ങളുടെ പൗരന്മാരെ കുറിച്ചുളള വിവരങ്ങള്‍ ലഭ്യമാകും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, സാമ്പത്തികം