Wednesday, June 20th, 2018

കാനഡ യില്‍ കഞ്ചാവ് ഉപയോഗിക്കാം

logo-canada-canadian-flag-ePathram
കഞ്ചാവ് ഉപയോഗം നിയമാനുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് കനേഡിയന്‍ പാര്‍ലമെന്റ് അംഗീ കാരം നല്‍കി. കഞ്ചാവ് ചെടി (മരിജുവാന) വളര്‍ ത്തുന്നതും വില്‍പന നട ത്തു ന്നതും വിതരണം ചെയ്യു ന്നതും നിയ ന്ത്രി ക്കുകയും ക്രമീ കരി ക്കു കയും ചെയ്യു ന്നതാണ് നിയമം.

ദേശവ്യാപക മായി കഞ്ചാവ് ഉപ യോ ഗ ത്തെ നിയമാ നുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് ചൊവ്വാഴ്ച യാണ് കനേഡി യന്‍ പാര്‍ല മെന്റ് അംഗീകാരം നല്‍കി യത്.

കഞ്ചാവ് ഉപയോഗ ത്തിന് നിയമം മൂലം അനു മതി നല്‍ കുന്ന ആദ്യ ജി – 7 രാജ്യമാണ് കാനഡ. രോഗ ചികിത്സ ക്ക് കഞ്ചാവ് ഉപ യോഗി ക്കുവാന്‍ 2001 ൽ തന്നെ കാനഡ അനുവാദം നൽകി യിരുന്നു.

പുതിയ നിയമം വഴി കാനഡ ക്കാര്‍ക്ക് ഈ വർഷം സെപ്റ്റംബര്‍ മാസം മുതല്‍ ലഹരിക്കു വേണ്ടി കഞ്ചാവ് വാങ്ങി ഉപ യോ ഗിക്കു വാന്‍ സാധിക്കും.

”ഇത്രയും നാള്‍ ജന ങ്ങൾക്ക് അനായാസം കഞ്ചാവ് ലഭി ക്കുകയും കുറ്റ വാളി കള്‍ ലാഭം കൊയ്യു കയു മായി രുന്നു. നമ്മള്‍ അത് മാറ്റുക യാണ്. കഞ്ചാവ്‌ ഉപയോഗം നിയമാനുസൃതം ആക്കുന്ന തോടൊപ്പം നിയന്ത്രി ക്കുക യും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുന്നു എന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.

2015 ലെ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിൽ ജസ്റ്റിന്‍ ട്രൂഡോ നല്‍കിയ വാഗ്ദാനം ആയിരുന്നു ഇത്. ഈ നിയമ ത്തെ കാനഡ യിലെ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്നും ഭരണ പക്ഷം കണക്കു കൂട്ടുന്നു. കഞ്ചാവ് വിപണി യില്‍ എത്തി ക്കുവാന്‍  8 ആഴ്ച മുതൽ 12 ആഴ്ച വരെ സമയം നൽകി യിട്ടുണ്ട്. ഈ സമയ ത്തിനു ള്ളില്‍ വ്യവ സായി കള്‍ക്കും പോലീ സിനും പുതിയ നിയമ പരിഷ്‌കാരം വരുത്താനും കഴിയും എന്നാണ് വില യിരുത്തല്‍.

പ്രായ പൂര്‍ത്തി യായ ഒരാൾക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈ വശം സൂക്ഷി ക്കുവാൻ അനുമതി നല്‍ കി യി ട്ടുണ്ട്. പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് കഞ്ചവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റ മാണ്.

അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വെക്കുവാനും വീട്ടില്‍ നാലില്‍ അധികം ചെടികള്‍ വളര്‍ ത്തു ന്നതും അംഗീ കാരം ഇല്ലാത്ത വില്‍പ്പന കാരില്‍ നിന്നും കഞ്ചാ വ് വാങ്ങി ക്കുന്ന തിനും വിലക്കുണ്ട്. ഇങ്ങിനെ ചെയ്യു ന്ന വര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുവാനും നിയമം അനു ശാസി ക്കുന്നു.

കഞ്ചാവി ന്റെ വിപണനം പ്രോത്സാ ഹിപ്പി ക്കുന്നതിന് പരസ്യ ങ്ങള്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ശക്തമായ മുന്നറി യിപ്പു കളോടെ യായിരിക്കും കഞ്ചാ വ് വിപണി യില്‍ എത്തി ക്കുക. അംഗീകൃത നിര്‍മ്മാ താ ക്കളില്‍ നിന്നും കഞ്ചാവും അനുബന്ധ ഉത്പന്ന ങ്ങളും സെപ്റ്റംബര്‍ മാസത്തോടെ ലഭ്യ മാക്കും. ഇതിന് പുറമെ ഓണ്‍ ലൈനി ലൂടെയും കഞ്ചാവ് വാങ്ങു വാൻ സാധി ക്കും.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine