ബാങ്കോക്ക്: തായ്ലന്ഡ് പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി അഭിസിത് വെജാജിവയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിക്കു കനത്ത പരാജയം. അഞ്ഞൂറംഗ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ 92 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ലിങ്ലക് ഷിനാവത്രയുടെ നേതൃത്വത്തിലുള്ള പ്യൂ തായ് പാര്‍ട്ടി 260 സീറ്റ് നേടി ഭൂരിപക്ഷം ഉറപ്പിച്ചു. പട്ടാള അട്ടിമറിയെത്തുടര്‍ന്നു നാടുവിടേണ്ടിവന്ന മുന്‍ പ്രസിഡന്റ് തക്സിന് ഷിനാവത്ര സഹോദരിയാണ് ലിങ്ലക് ഷിനാവത്ര. ഇവര്‍ പുതിയ പ്രധാനമന്ത്രിയാകും. പ്യൂ തായ് പാര്‍ട്ടി 300 സീറ്റുകള്‍ വരെ നേടുമെന്ന് നേരത്തെ അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍ വന്നിരുന്നു തായ്ലന്‍ഡിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെന്ന ബഹുമതിയാണു നാല്പത്തിനാലുകാരിയായ യിങ്ലക്കിനെ കാത്തിരിക്കുന്നത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സ്ത്രീ