ലണ്ടന്‍: ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ന്യൂസ് ഇന്റര്‍നാഷണലിന്റെ മുന്‍ സി.ഇ.ഒയും ന്യൂസ് ഓഫ് ദ വേള്‍ഡ് എഡിറ്ററുമായിരുന്ന റെബേക്ക ബ്രൂക്ക്‌സിനെ അറസ്‌റ്റ് ചെയ്‌തു. ഫോണ്‍ ചോര്‍ത്തലിനു ഗൂഢാലോചന നടത്തിയെന്ന സംശയത്തിന്മേലാണ് അറസ്‌റ്റ്. ഫോണ്‍ ചോര്‍ത്തലിന്റെ പേരില്‍ ‘ന്യൂസ് ഓഫ് ദ വേള്‍ഡ്’ ടാബ്ലോയ്‌ഡ് അടച്ചുപൂട്ടിയ മാധ്യമ രാജാവ് മര്‍ഡോക്കിന്റെ കുടുംബം അധാര്‍മിക മാര്‍ഗങ്ങളിലൂടെയുള്ള വാര്‍ത്താശേഖരണത്തിന്റെ പേരില്‍ രാജ്യത്തോടു മാപ്പു പറഞ്ഞിരിരുന്നു. ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ ലേബര്‍ പാര്‍ട്ടി നേതാവ് ഈദ് മിലിബന്ദ് പുതിയ മാധ്യമ നിയമം ആവശ്യപ്പെട്ട് രംഗത്ത് വന്നതും, ഉപപ്രധാനമന്ത്രി നിക് ക്ലെഗ് മിലിബന്ദിന്റെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ചതും, മാധ്യമരംഗത്തെ അധികാരകേന്ദ്രീകരണം തടയാന്‍ പുതിയ മാധ്യമ ഉടമസ്‌ഥാവകാശ നിയമം ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി പരസ്യമായി രംഗത്ത് വന്നതും ബ്രിട്ടനില്‍ റൂപര്‍ട്ട് മര്‍ഡോക് കെട്ടിപ്പൊക്കിയ സാമ്രാജ്യം ഭീഷണിയാകും. ഇതോടെ ബ്രിട്ടനില്‍ മാധ്യമ രംഗത്ത് മര്‍ഡോക്കിനുള്ള സ്വാധീനം നഷടപ്പെടുകയാണ്. മര്‍ഡോക്ക് തോല്‍വി അറിഞ്ഞു തുടങ്ങി എന്നാണ് ബ്രിട്ടനില്‍ ജനങ്ങള്‍ക്കിടയിലെ സംസാരം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബ്രിട്ടന്