ബാംഗ്ലൂര്‍ : പാക്കിസ്ഥാന്‍ ആഗോള ഭീകര കേന്ദ്രമായി വര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നും ഭീകരരുമായുള്ള ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ അധികൃതരെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചു നടത്തിയ ഈ പരാമര്‍ശം പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരെ സഹായിക്കുന്നതിന്റെ തെളിവുകള്‍ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റ് പുറത്തു വിട്ടതിന്റെ പിന്നാലെ ആണെന്നത് ശ്രദ്ധേയമാണ്.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വവുമായി പാക്കിസ്ഥാന് സുദൃഡമായ ബന്ധമാണ് ഉള്ളത് എന്നതിനാല്‍ അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ പാക്കിസ്ഥാന് ഒരു മുഖ്യ പങ്ക് വഹിക്കാനാവും. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ താലിബാന്റെ മിക്ക നേതാക്കളും പാക്കിസ്ഥാനിലാണ് ഒളിച്ചു കഴിയുന്നത് എന്നും സൂചനകളുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, പാക്കിസ്ഥാന്