ലണ്ടന്‍ : ഭൂമുഖത്തെ അതിവേഗ ക്കാരനെ കണ്ടെത്തു ന്നതിനായുള്ള 100 മീറ്റര്‍ സ്‌പ്രിന്റില്‍ ജമൈക്ക യുടെ ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക് റെക്കോര്‍ഡോടെ സ്വര്‍ണം നില നിര്‍ത്തി. ബോള്‍ട്ട് നടത്തിയ കുതിപ്പില്‍ പിറന്നത് ഒരു ഒളിമ്പിക് സ്വര്‍ണം മാത്രമല്ല, പുതിയൊരു ഒളിമ്പിക് റെക്കോഡ് കൂടിയാണ്. 9.63 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ബീജിംഗില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ഇക്കുറി തിരുത്തിയത്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു.
ഈ സീസണില്‍ ഇതു വരെ രണ്ടു തവണ ബോള്‍ട്ടിനെ അട്ടിമറിക്കുകയും, ഒളിമ്പിക്‌സില്‍ കനത്ത ഭീഷണി ഉയര്‍ത്തി 9.75 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്ന ജമൈക്കയുടെ തന്നെ യൊഹാന്‍ ബ്ലേക്കിനാണ് വെള്ളി. 9.79 സെക്കന്‍ഡില്‍ ഓടിയെത്തിയ അമേരിക്കയുടെ ജസ്‌റ്റിന്‍ ഗാറ്റ്‌ലിന്‍ വെങ്കലം നേടി. അമേരിക്ക യുടെ ടൈസന്‍ ഗേ നാലാമതും, റ്യാന്‍ ബെയ്‌ലി അഞ്ചാമതായും ഫിനിഷ് ചെയ്തു.
- pma