ശ്രീലങ്ക: ശ്രീലങ്കയില്‍ ആദ്യമായി കാട്ടാനകളുടെ സെന്‍സെസ് എടുക്കുന്നു. ആഗസ്റ്റ് 11-13 വരെയാണ് സെസ് നടത്തുക. മിന്നേരിയ ദേശീയ പാര്‍ക്ക് അടക്കം ഉള്ള കാടുകളില്‍ സര്‍ക്കാര്‍ പതിനിധികളും സന്നദ്ധപ്രവര്‍ത്തകരും കര്‍ഷകരുമടക്കം മൂവ്വായിരത്തില്‍ അധികം ആളുകള്‍ 1,500 പോയന്റുകളില്‍ നിന്നുമായിരിക്കും നേരിട്ട് ആനകളുടെ എണ്ണമെടുക്കുക. പ്രധാനമായും ജലസ്രോതസ്സുകള്‍ക്ക് സമീപമായിരിക്കും ഇവര്‍ ആനകളെ നിരീക്ഷിക്കുക. കടുത്ത വേനല്‍ ആയതിനാല്‍ ആനകള്‍ ഉള്‍ക്കാടുകളില്‍ നിന്നും ജലസ്രോതസ്സുകള്‍ ഉള്ള സ്ഥലങ്ങളിലേക്ക് വരുന്ന സമയമാണിത്. ആനകളുടെ ലിംഗം, പ്രായം, വലിപ്പം തുടങ്ങിയ കാര്യങ്ങള്‍ സര്‍വ്വേയില്‍ പ്രത്യേകം രേഖപ്പെടുത്തും. ഈ സര്‍വ്വേ ഫലങ്ങള്‍ പ്രയോജനപ്പെടുത്തി സമഗ്രമായ ആന സംരക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് ആലോചന. വര്‍ഷത്തില്‍ ഇരുനൂറോളം ആനകള്‍ കൊലപ്പെടുന്നതായാണ് അനൌദ്യോഗിക കണക്ക്. വര്‍ദ്ധിച്ച ഈ മരണ നിരക്ക് ആശങ്കാ ജനകമാണ്. കൂടാതെ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി ആനയെ പിടിച്ച് മെരുക്കി സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുമുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ടെത്തുവാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
എന്നാല്‍ ആരോഗ്യമുള്ളതും ചെറുപ്പവുമായ ആനകളെ നോക്കി തിരഞ്ഞെടുത്ത് അവയെ മെരുക്കി നാട്ടാനയാക്കുവാന്‍ ഉള്ള അജണ്ട ഈ സര്‍വ്വേക്ക് പുറകിലുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ സര്‍വ്വേയെ എതിര്‍ക്കുന്നുണ്ട്. ഇത്തരം ഒരു ആലോചന തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.
ഏഷ്യയില്‍ തന്നെ ഇന്ത്യ കഴിഞ്ഞാല്‍ ധാരാളം ആനകളുള്ള രാജ്യമാണ് ശ്രീലങ്ക. ആനപിടുത്തം ഇനിയും നിരോധിച്ചിട്ടില്ലാത്ത രാജ്യമാണ് ശ്രീലങ്ക. ആനകളെ പ്രധാനമായും ക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്കും, തടിപിടിക്കുന്നതിനും, ടൂറിസ്റ്റുകള്‍ക്ക് സവാരി നടത്തുന്നതിനുമാണ് ഉപയോഗിക്കുന്നത്. പിന്നവിളയില്‍ ആനകള്‍ക്കായി ഒരു പാര്‍ക്കും ഉണ്ട്. ഇവിടെ ഏകദേശം ത്തോളം ആനകള്‍ ഉണ്ട്. കാട്ടാനകള്‍ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കൃഷിനശിപ്പിക്കുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ പലപ്പോഴും ആനകളുടേയോ കര്‍ഷകരുടേയോ മരണം പതിവാണ്. വന നശീകരണവും, വേട്ടയും, കാലാവസ്ഥാ വ്യതിയാനവും, ആനകളുടെ ആവാസവ്യവസ്ഥിതിയിലേക്കുള്ള കടന്നു കയറ്റവുമെല്ലാം അവയുടെ നിലനില്പിന്നു തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി