ലാസ് വേഗസ് : മെസ്കിക്കന്‍ സുന്ദരി ജിമേന നവറേറ്റ് (22) മിസ് യൂണിവേഴ്സ് 2010 ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം മിസ് ജമൈക്ക യെണ്ടി ഫിലിപ്സിനാണ്. മിസ് ഓസ്ട്രേലിയ ജസ്റ്റ കാംബെല്‍ മൂന്നാം സ്ഥാനം നേടി. ലാസ് വേഗസില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മറ്റു മത്സരാര്‍ഥികളെ പുറം തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിമേന നവറേറ്റിനെ നിലവിലെ മിസ് യൂണിവേഴ്സായ സ്റ്റെഫാനിയ ഫെര്‍ണാണ്ടസ് കിരീടം അണിയിച്ചു.
മോഡലിങ്ങ് രംഗത്ത് ശ്രദ്ധേയയായ ജിമേന ഇനി എയ്ഡ്സ്, കാന്‍സര്‍ രോഗങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ അംബാസിഡറായി സഹകരിക്കും. ഇന്ത്യന്‍ സുന്ദരി യുയോഷി സെന്‍ ഗുപ്തയും മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുത്തു എങ്കിലും ആദ്യ പതിനഞ്ചില്‍ പോലും വരാതെ മത്സരത്തില്‍ നിന്നും നേരത്തെ പുറത്തായി.
- എസ്. കുമാര്‍