ന്യൂയോര്‍ക്ക് : 2001 സെപ്റ്റംബര്‍ പതിനൊന്നിന് വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ഭീകരാക്രമണം ലോക പോലീസ് വേഷം കെട്ടി ലോകമെമ്പാടും യുദ്ധ ഭീഷണി മുഴക്കി നടന്ന അമേരിക്കയുടെ ഹുങ്ക് ഒരു പരിധി വരെ അവസാനിപ്പിച്ചു എന്ന് പ്രതിയോഗികള്‍ വാദിക്കുമ്പോഴും ഇന്നും അമേരിക്ക അല്‍ ഖ്വൈദയില്‍ നിന്നും സമാനമായ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഘടിത തീവ്രവാദ സംഘങ്ങളില്‍ നിന്ന് മാത്രമല്ല പ്രത്യേക രൂപങ്ങളില്ലാത്ത തീവ്രവാദ സംഘങ്ങളില്‍ നിന്നും ഭീഷണികള്‍ ഉണ്ടെന്നും എന്നാല്‍ അമേരിക്കന്‍ പൌരന്‍മാരുടെ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഭീഷണിയെ ഫലപ്രദമായി നേരിടാനാകൂ എന്നും റിപ്പോര്‍ട്ട് പറയുന്നു.
9/11 ആക്രമണം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചാവേര്‍ ആക്രമണത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
- ജെ.എസ്.