വിയറ്റ്നാം:യാത്രക്കാരെ ആകര്‍ഷിക്കുവാനായി ടിക്കറ്റ് നിരക്ക് കുറക്കുന്നതിനും ഒരു പടി കൂടി കടന്ന് എയര്‍ഹോസ്റ്റസുമാരുടെ വസ്ത്രം കുറച്ച് വിപ്ലവകരമായ മാറ്റവുമായി വിയറ്റ്‌നാം എയര്‍ലൈന്‍സ്. ബിക്കിനി ധാരിണികളായ എയര്‍ ഹോസ്റ്റസുമാരാണ് നിറപുഞ്ചിരിയോടെ വിമാനത്തിന്റെ വാതില്‍ക്കല്‍ നിന്നും യാത്രക്കാരെ അകത്തേക്ക് ആനയിക്കുന്നത്. വിമാനത്തില്‍ ബിക്കിനി ധരിച്ച സുന്ദരികളായ എയര്‍ഹോസ്റ്റസുമാരുടെ സേവനവും ഉണ്ടായിരിക്കും. ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്കൊണ്ടിരിക്കുകയാണ്.
വിയറ്റ്‌നാമിലെ ഒരു പ്രശസ്ത മോഡല്‍ ഈ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ ആണ് അവ വൈറലായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ ചിത്രം ഔദ്യോഗികമല്ലെന്നും ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് മോഡലുകളാണെന്നുമാണ് എയര്‍ലൈന്‍സ് അധികൃതരുടെ വാദം. എന്തായാലും ബിക്കിനി ധാരിണികളായ എയര്‍ ഹോസ്റ്റസുമാര്‍ നിറപുഞ്ചിരിയോടെ സേവന സന്നദ്ധരായി വരുന്നതിനെ സ്വാഗതം ചെയ്യുന്നവരുടെ കൂട്ടത്തില്‍ മലയാളികളും ഉണ്ട്. പലരും ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തി.
ബിക്കിനി വിവാദം വിയറ്റ്നാം എയര്‍ലൈന്‍സിനു പുത്തരിയല്ല. 2012-ല്‍ ഹോച്ചുമിന്‍ സിറ്റിയില്‍ നിന്നും ഉള്ള പുതിയ സര്‍വ്വീസിന്റെ ആദ്യ യാത്രയില്‍ എയര്‍ഹോസ്റ്റസുമാര്‍ ബ്ക്കിനി ഡാന്‍സ് ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് വിയറ്റ്‌നാം സിവില്‍ ഏവിയേഷന്‍ അതോരിറ്റി വിയറ്റ്നാം എയര്‍ലൈന്‍സില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, വിവാദം, സ്ത്രീ